125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

സുസുക്കിക്ക് 125 സിസി സെഗ്‌മെന്റിൽ ഇതിനകം ആക്‌സസും ബർഗ്‌മാൻ സ്ട്രീറ്റും ഉണ്ടെങ്കിലും, അടുത്തിടെ പുറത്തിറക്കിയ അവെനിസാണ് ടിവിഎസ് എൻടോർഖ് പോലുള്ള എതിരാളികൾക്കെതിരെ മികച്ച മാച്ചായി മാറുന്നത്.

125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

സ്‌പോർട്ടി പ്രൊഫൈലിനു പുറമേ, അവെനിസ് ഉപയോഗപ്രദമായ ഫീച്ചറുകളുടെ ഒരു ശ്രേണിയും പായ്ക്ക് ചെയ്യുന്നു. എതിരാളികൾക്കെതിരെ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാൻ, സുസുക്കി അവെനിസ് vs ടിവിഎസ് എൻടോർഖ് vs യമഹ റേ ZR തമ്മിലുള്ള ഒരു കംപാരിസൺ ഇതാ.

125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

ടിവിഎസ് എൻടോർഖ് Vs സുസുക്കി അവെനിസ് Vs യമഹ റേ ZR - ഡിസൈനും സ്റ്റൈലിംഗും

മൂന്ന് സ്‌കൂട്ടറുകൾക്കും സ്‌പോർടി പ്രൊഫൈൽ, ഷാർപ്പ് ഡിസൈൻ, അതുല്യമായ സ്‌റ്റൈലിംഗ് ബിറ്റുകൾ, സ്‌കൾപ്‌റ്റഡ് ബോഡി പാനലിംഗ് എന്നിവയുണ്ട്. ഏതാണ് മികച്ചതായി കാണപ്പെടുന്നതെന്ന് പറയാൻ പ്രയാസമാണ്. എന്നാൽ അവെനിസിന് ഒരു പുതിയ ഡിസൈൻ വാഗ്ദാനം ചെയ്യുന്നതിന്റെ അഡ്വാൻന്റേജ് ഉണ്ട്.

125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

സ്‌പോർട്ടി ഗ്രാഫിക്സും ആകർഷകമായ ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ചേർന്ന്, അവെനിസിന് ഉപഭോക്താവിന്റെ ശ്രദ്ധ നേടാനാകും. സ്റ്റാൻഡേർഡ് കളർ ഓപ്ഷനുകൾക്ക് പുറമേ, മോട്ടോജിപി പ്രചോദിത റേസ് എഡിഷനിലും അവെനിസ് ലഭ്യമാണ്.

125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR
Dimensions Suzuki Avenis TVS Ntorq Yamaha RayZR
Length 1895 mm 1861 mm 1880 mm
Width 710 mm 710 mm 750 mm
Height 1175 mm 1164 mm 1190 mm
Fuel Capacity 5.2 L 5.8 L 5.2 L
Saddle Height 780 mm - 785 mm
Ground Clearance 160 mm 155 mm 145 mm
Wheelbase 1265 mm 1285 mm 1280 mm
Kerb Weight 106 kg 116 kg 99 kg
Underseat Storage 12.8 L 22 L 21 L

കളർ ഓപ്ഷനുകൾ മാത്രം പരിഗണിക്കുകയാണെങ്കിൽ, ഈ വശം എൻടോർഖിന് മികച്ചതാണെന്ന് വ്യക്തമാണ്. വ്യത്യസ്ത കളർ തീമുകളിൽ സ്കൂട്ടറിന് വ്യത്യസ്ത വകഭേദങ്ങൾ ലഭിക്കുന്നതിനാലാണിത്.

125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

എൻടോർഖ് റേസ് എഡിഷൻ, സൂപ്പർ സ്ക്വാഡ് എഡിഷൻ, റേസ് XP എന്നിവയ്‌ക്കൊപ്പം വരുന്ന സ്‌റ്റൈലിംഗ് സ്‌പോർട്ടിയറും ആവേശകരവുമാണ്. റേ ZR ആറ് സ്റ്റാൻഡേർഡ് കളർ ഓപ്ഷനുകളും മോൺസ്റ്റർ എനർജി ബ്രാൻഡിംഗിനൊപ്പം ഒരു പ്രത്യേക മോട്ടോജിപ് പതിപ്പുമായി പിന്തുടരുന്നു.

125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

സവിശേഷതകൾ

ഫീച്ചറുകളുടെ കാര്യത്തിൽ, മൂന്ന് സ്കൂട്ടറുകൾ തമ്മിൽ വലിയ വ്യത്യാസമില്ല. ബ്ലൂടൂത്ത് മൊബൈൽ കണക്റ്റിവിറ്റി, ആപ്പ് അധിഷ്‌ഠിത കണക്റ്റിവിറ്റി ഫീച്ചറുകൾ, ചാർജിംഗ് പോയിന്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഹെഡ്‌ലൈറ്റ്, ഡിആർഎൽ എന്നിങ്ങനെയുള്ള പ്രധാന അവശ്യഘടകങ്ങൾ മൂന്ന് സ്‌കൂട്ടറുകളിലും ലഭ്യമാണ്.

Features Suzuki Avenis TVS Ntorq Yamaha RayZR
Instrument Console Digital Digital Digital
Mobile Connectivity Bluetooth Bluetooth Bluetooth
Navigation Yes Yes No
Charging Point Yes Yes Yes
Engine Kill Switch Yes Yes No
External Fuel Filler Cap Yes Yes No
Side Stand Engine Cut-off Switch Yes No Yes
Headlight LED LED LED
Tail Light LED LED Bulb
Turn Signal Lamp Bulb LED Bulb
DRLs LED LED LED
125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

അവെനിസിന്റെ കാര്യത്തിൽ, ടേൺ-ബൈ-ടൺ നാവിഗേഷൻ, മോട്ടോർസൈക്കിൾ പ്രചോദനം ഉൾക്കൊണ്ട പിൻ ഇൻഡിക്കേറ്ററുകൾ, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലിംഗ്, യുഎസ്ബി ചാർജിംഗ് സോക്കറ്റുള്ള ഫ്രണ്ട് ഗ്ലോവ് ബോക്സ്, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ്, എഞ്ചിൻ സ്റ്റാർട്ട് ആൻഡ് കിൽ സ്വിച്ച് എന്നിവ ഉൾപ്പെടുന്നു.

125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ് പോലുള്ള ചിലത് ഒഴികെ ഈ സവിശേഷതകളിൽ ഭൂരിഭാഗവും എൻടോർക്കിലുണ്ട്. അതോടൊപ്പം വോയ്‌സ് അസിസ്റ്റ് കമാൻഡുകൾ പോലുള്ള ചില അധിക ഫീച്ചറുകൾ എൻടോർക്കിലുണ്ട്. നാവിഗേഷൻ, എഞ്ചിൻ കിൽ സ്വിച്ച്, എക്‌സ്‌റ്റേണൽ ഫ്യൂവൽ ഫില്ലർ ക്യാപ്, എൽഇഡി ടെയിൽ ലൈറ്റ് തുടങ്ങിയ ഫീച്ചറുകൾ റേ ZR നഷ്‌ടപ്പെടുത്തുന്നു.

125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

ടിവിഎസ് എൻടോർഖ് Vs സുസുക്കി അവെനിസ് Vs യമഹ റേ ZR - എഞ്ചിനും സവിശേഷതകളും

പവർ ഔട്ട്‌പുട്ടിന്റെ കാര്യത്തിൽ, 7,000 rpm -ൽ 10.2 bhp പരമാവധി ശക്തിയുമായി എൻടോർഖ് പാക്കിൽ മുന്നിലാണ്. 10 bhp -ൽ കൂടുതൽ കരുത്തുള്ള ഇന്ത്യയിലെ ആദ്യത്തെ 125 സിസി സ്കൂട്ടറാണിത്, കൂടാതെ torque ഔട്ട്പുട്ടും 5,500 rpm -ൽ 10.8 Nm ആണ്.

125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

അവെനിസ് 6,750 rpm -ൽ 8.7 bhp കരുത്തും, 5,500 rpm -ൽ 10 Nm torque ഉം പുറപ്പെടുവിക്കുന്നു. റേ ZR -നാണ് ഇവയിൽ ഏറ്റവും കുറഞ്ഞ പവർ ഔട്ട്പുട്ട്. സ്കൂട്ടർ 8.2 bhp കരുത്തും 10.3 Nm torque ഉം സൃഷ്ടിക്കുന്നു. അവെനിസ്, എൻടോർഖ് എന്നിവയ്ക്ക് CVT ഗിയർബോക്‌സ് ഉള്ളപ്പോൾ, റേ ZR ഒരു V-ബെൽറ്റ് ഓട്ടോമാറ്റിക് യൂണിറ്റ് ഉപയോഗിക്കുന്നു.

Specs Suzuki Avenis TVS Ntorq Yamaha RayZR
Engine Displacement 124.3 cc 124.8 cc 125 cc
Max Power 8.7 PS 6750 rpm 10.2 PS 7000 rpm 8.2 PS 6500 rpm
Max Torque 10 Nm 5500 rpm 10.8 Nm 5500 rpm 10.3 Nm 5000 rpm
Valve Per Cylinder 2 3 2
Gear Box CVT CVT V-Belt Automatic
Front Suspention Telescopic Telescopic with Hydraulic Dampers Telescopic Fork
Rear Suspention Swing Arm Coil spring with Hydraulic Dampers Unit Swing
Brake

Front: Disc

Rear: Drum

Front: Disc

Rear: Drum

Front: Disc

Rear: Drum

Ex Showroom Price Rs 86,700 - 87,000 Rs 78,090 - 87,270 Rs 75,372 - 85,896
125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

റേ ZR -ന്റെ കുറഞ്ഞ പവർ ആശങ്കപ്പെടേണ്ട ഒന്നല്ല, കാരണം ഈ മൂന്നെണ്ണത്തിൽ 99 കിലോഗ്രാം മാത്രമുള്ള ഏറ്റവും ഭാരം കുറഞ്ഞ മോഡലാണ് ഇത്. അവെനിസ്, എൻടോർഖ് എന്നിവയ്ക്ക് യഥാക്രമം 106 കിലോഗ്രാം, 116 കിലോഗ്രാം എന്നിങ്ങനെയാണ് ഭാരം.

125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

പിൻഭാഗത്ത്, അവെനിസിന് സ്വിംഗ്ആം ഉണ്ട്, അതേസമയം എൻടോർഖ് ഹൈഡ്രോളിക് ഡാംപറുകളുള്ള കോയിൽ സ്പ്രിംഗ് ഉപയോഗിക്കുന്നു. റേ ZR -ന് യൂണിറ്റ് സ്വിംഗ് റിയർ സസ്പെൻഷൻ ലഭിക്കുന്നു. മൂന്ന് സ്കൂട്ടറുകൾക്കും ഫ്രണ്ട് ഡിസ്കിന്റെയും പിൻ ഡ്രമ്മിന്റെയും ബ്രേക്കിംഗ് കോമ്പോ സാധാരണമാണ്.

125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

ടിവിഎസ് എൻടോർഖ് Vs സുസുക്കി അവെനിസ് Vs യമഹ റേ ZR - വില

യമഹ റേ ZR ആണ് മൂന്നിലും ഏറ്റവും താങ്ങാനാവുന്നത്, ഇതിന്റെ എക്സ്-ഷോറൂം വില 75,372 മുതൽ 85,896 രൂപ വരെയാണ്. അടുത്തത് ടിവിഎസ് എൻടോർഖാണ്, 78,090 - 87,270 രൂപ പരിധിയിൽ സ്കൂട്ടർ ലഭ്യമാണ്.

125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

സുസുക്കി അവെനിസ് ഇക്കൂട്ടത്തിൽ ഏറ്റവും ചെലവേറിയതാണ്, ഇതിന്റെ വില 86,700 - 87,000 രൂപ വരെയാണ്. എന്നാൽ സ്റ്റാൻഡേർഡ് പതിപ്പിന്റെ വില ഇതുവരെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് ഇതിന് കാരണം.

125 സിസി വിഭാഗത്തിൽ കേമനാര്? മാറ്റുരയ്ക്കാം സുസുക്കി അവെനിസ് Vs ടിവിഎസ് എൻടോർഖ് Vs യമഹ റേ ZR

അവെനിസ് സ്റ്റാൻഡേർഡ് പതിപ്പിന് മത്സരാധിഷ്ഠിത വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2021 ഡിസംബറിന്റെ ആദ്യ വാരത്തിൽ അവെനിസിന്റെ ബുക്കിംഗ് തുറക്കാൻ സുസുക്കി പദ്ധതിയിടുന്നു.

Most Read Articles

Malayalam
English summary
Best scooter in 125cc segment amoung suzuki avenis tvs ntorq and yamaha rayzr
Story first published: Friday, November 19, 2021, 15:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X