ഇലക്ട്രിക് ഇരുചക്ര വാഹന ലോകത്തേക്ക് ബ്ലാക്ക് ടീ മോട്ടോർബൈക്ക്‌സ്; ആദ്യ മോഡൽ വിപണിയിലേക്ക്

പുതിയ ഇലക്ട്രിക് ഇരുചക്ര വാഹന ലോകത്തേക്ക് ചുവടുവെക്കുകയാണ് ജർമൻ ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ ബ്ലാക്ക് ടീ മോട്ടോർബൈക്ക്‌സ്. ബ്രാൻഡിന്റെ ആദ്യ മോഡലായ ബോൺഫയർ എന്നൊരു ഇവിയുമായാണ് കമ്പനി വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹന ലോകത്തേക്ക് ബ്ലാക്ക് ടീ മോട്ടോർബൈക്ക്‌സ്; ആദ്യ മോഡൽ വിപണിയിലേക്ക്

ഒരു കമ്മ്യൂട്ടർ മോട്ടോർസൈക്കിളിന്റെ സൗകര്യങ്ങളോടെയാണ് ബ്ലാക്ക് ടീ ബോൺഫയർ ഒരുങ്ങിയിരിക്കുന്നത്. കൂടാതെ ആവശ്യമെങ്കിൽ ഓഫ്-റോഡിംഗിലും ബൈക്കിനെ ഉപയോഗിക്കാമെന്നതാണ് ശ്രദ്ധേയം.

ഇലക്ട്രിക് ഇരുചക്ര വാഹന ലോകത്തേക്ക് ബ്ലാക്ക് ടീ മോട്ടോർബൈക്ക്‌സ്; ആദ്യ മോഡൽ വിപണിയിലേക്ക്

പരമാവധി 75 കിലോമീറ്റർ വേഗത പുറത്തെടുക്കാൻ വരെ ശേഷിയുണ്ട് ബ്ലാക്ക് ടീ ബോൺഫയറിന് എന്നതും മികവ് തെളിയിക്കുന്ന കാര്യം തന്നെയാണ്. അതോടൊപ്പം ഇക്കോ മോഡിൽ 75 കിലോമീറ്റർ ശ്രേണിയും ഈ ഇലക്ട്രിക് മോട്ടോർസൈക്കിൾ സമ്മാനിക്കുകയും ചെയ്യും.

ഇലക്ട്രിക് ഇരുചക്ര വാഹന ലോകത്തേക്ക് ബ്ലാക്ക് ടീ മോട്ടോർബൈക്ക്‌സ്; ആദ്യ മോഡൽ വിപണിയിലേക്ക്

കൂടാതെ നീക്കം ചെയ്യാവുന്ന ഡ്യുവൽ ബാറ്ററി ഡിസൈനും ബോൺഫയർ ഇവിയുടെ പ്രത്യേകതയാണ്. ബൈക്കിന് മൂന്ന് റൈഡിംഗ് മോഡുകളും കമ്പനി നൽകിയിട്ടുണ്ട്. എന്നാൽ ഓരോ മോഡിലും വ്യത്യസ്ത ശ്രേണിയാണ് ബൈക്ക് വാഗ്‌ദാനം ചെയ്യുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹന ലോകത്തേക്ക് ബ്ലാക്ക് ടീ മോട്ടോർബൈക്ക്‌സ്; ആദ്യ മോഡൽ വിപണിയിലേക്ക്

കാഴ്ച്ചയിലെ ഒരു മിനിമലിസ്റ്റിക്, സ്ക്രാബ്ലർ ശൈലി തന്നെയാണ് ബോൺഫയറിന്റെ ഏറ്റവും ആകർഷണീയമായ സവിശേഷത. ബൈക്ക് നിർമാണവും ഇലക്ട്രിക് കമ്പനി ആരംഭിച്ചതായാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹന ലോകത്തേക്ക് ബ്ലാക്ക് ടീ മോട്ടോർബൈക്ക്‌സ്; ആദ്യ മോഡൽ വിപണിയിലേക്ക്

അടുത്ത അഞ്ച് മാസത്തിനുള്ളിൽ വിൽപ്പനയ്ക്കും തയാറാകും ഈ പുതിയ ഇലക്ട്രിക് മോട്ടോർബൈക്ക്. 5.4 കിലോവാട്ട് അതായത് ഏകദേശം 7.2 bhp കരുത്തിൽ195 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ബോൺഫയർ.

ഇലക്ട്രിക് ഇരുചക്ര വാഹന ലോകത്തേക്ക് ബ്ലാക്ക് ടീ മോട്ടോർബൈക്ക്‌സ്; ആദ്യ മോഡൽ വിപണിയിലേക്ക്

സ്പോർട്ട് മോഡിൽ 55 കിലോമീറ്റർ ശ്രേണിയും സ്റ്റാൻഡേർഡ് മോഡിൽ 65 കിലോമീറ്റർ ശ്രേണിയും ഇക്കോ മോഡിൽ 75 കിലോമീറ്റർ ശ്രേണിയും നൽകാൻ ബൈക്ക് പ്രാപ്‌തമാണ്. വെറും മൂന്ന് മണിക്കൂറിനുള്ളിൽ ബൈക്കിന് 80 ശതമാനം ചാർജ് ചെയ്യാനും യൂണിഫോം ബാറ്ററി സംവിധാനം ഉൾപ്പെടുത്താനും കഴിയും എന്നതും ഒരു മേന്മയാണ്.

ഇലക്ട്രിക് ഇരുചക്ര വാഹന ലോകത്തേക്ക് ബ്ലാക്ക് ടീ മോട്ടോർബൈക്ക്‌സ്; ആദ്യ മോഡൽ വിപണിയിലേക്ക്

ഇത് എല്ലാ ബ്ലാക്ക് ടീ മോഡലുകളും ഒരേ ബാറ്ററിയിൽ പ്രവർത്തിക്കുന്നതാണെന്ന് ഉറപ്പാക്കുന്നു. 18 ഇഞ്ച് സ്‌പോക്ക്ഡ് അലുമിനിയം റിമ്മുകളിലാണ് ബോൺഫയറിന് സമ്മാനിച്ചിരിക്കുന്നത്. അത് ഹൈഡെനോ K41 ഡ്യുവൽ-സ്‌പോർട്ട് റബറിൽ പൊതിഞ്ഞാണ് സൂക്ഷിച്ചിരിക്കുന്നതും.

ഇലക്ട്രിക് ഇരുചക്ര വാഹന ലോകത്തേക്ക് ബ്ലാക്ക് ടീ മോട്ടോർബൈക്ക്‌സ്; ആദ്യ മോഡൽ വിപണിയിലേക്ക്

ബ്ലാക്ക് ടീ ബോൺഫയറിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് 31 mm ഫോർക്കുകളും 200 മില്ലീമീറ്റർ ട്രാവലും ഉൾപ്പെടുത്തിയപ്പോൾ പിന്നിൽ ഇരട്ട ഷോക്കുകളാണ് ജർമൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹന ലോകത്തേക്ക് ബ്ലാക്ക് ടീ മോട്ടോർബൈക്ക്‌സ്; ആദ്യ മോഡൽ വിപണിയിലേക്ക്

2020-ൽ സിഇഒ വിക്ടർ സോമർ ആണ് ബ്ലാക്ക് ടീ മോട്ടോർബൈക്കുകൾ സ്ഥാപിച്ചത്. ഇത് ഒരു വിന്റേജ്-പ്രചോദിത ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമിച്ചുകൊണ്ടാണ് വിപണിയിലേക്ക് ചുവടുവെക്കുന്നതും. ഇതാണ് പിന്നീട് ബോൺഫയറായി രൂപാന്തരപ്പെട്ടത്.

ഇലക്ട്രിക് ഇരുചക്ര വാഹന ലോകത്തേക്ക് ബ്ലാക്ക് ടീ മോട്ടോർബൈക്ക്‌സ്; ആദ്യ മോഡൽ വിപണിയിലേക്ക്

ഒരു ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിനിലൂടെ ബ്ലാക്ക് ടീയ്ക്ക് 600,000 യൂറോ ഏകദേശം 5.3 കോടി രൂപ സമാഹരിക്കാനും കഴിഞ്ഞു. ബോൺഫയറിന്റെ വില 3,999 യൂറോയാണ്. അതായത് ഏകദേശം 3.50 ലക്ഷം രൂപ. തുടക്കത്തിൽ യൂറോപ്പിലും യുഎസിലും വിൽക്കാനാണ് കമ്പനിയുടെ പദ്ധതി.

Most Read Articles

Malayalam
English summary
Black Tea Motorbikes Introduced Its First-Ever Electric Motorcycle Bonfire. Read in Malayalam
Story first published: Saturday, July 31, 2021, 17:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X