ബി‌എം‌ഡബ്ല്യുവിനുമുണ്ട് പ്രീമിയം സ്‌കൂട്ടർ, C 400 X, C 400 GT മോഡലുകളുടെ പുതുക്കിയ പതിപ്പ് വിപണിയിൽ

പലർക്കും അറിയില്ലാത്ത ഒരു കാര്യമാണ് ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡിന് പ്രീമിയം സ്‌കൂട്ടർ മോഡലുകൾ ഉണ്ടെന്നുള്ളത്. ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്നില്ലെങ്കിലും നമ്മുടെ വിപണിയും വില കൂടിയ സ്‌കൂട്ടറുകളിൽ ആകൃഷ്‌ടരാണ്.

ബി‌എം‌ഡബ്ല്യുവിനുമുണ്ട് പ്രീമിയം സ്‌കൂട്ടർ, C 400 X, C 400 GT മോഡലുകളുടെ പുതുക്കിയ പതിപ്പ് വിപണിയിൽ

ബി‌എം‌ഡബ്ല്യു തങ്ങളുടെ മിഡ്-സൈസ് പ്രീമിയം സ്‌കൂട്ടറുകളായ C 400 X, C 400 GT എന്നിവയെ 2021 മോഡൽ പരിഷ്ക്കരണത്തിന് വിധേയമാക്കിയിരിക്കുകയാണിപ്പോൾ. പുതിയ നിറങ്ങളും കുറച്ച് അധിക സവിശേഷതകളും ഉപയോഗിച്ചാണ് കമ്പനി ഇത്തവണ എത്തുന്നത്.

ബി‌എം‌ഡബ്ല്യുവിനുമുണ്ട് പ്രീമിയം സ്‌കൂട്ടർ, C 400 X, C 400 GT മോഡലുകളുടെ പുതുക്കിയ പതിപ്പ് വിപണിയിൽ

രണ്ട് സ്കൂട്ടറുകളും മൂന്ന് കളർ ഓപ്ഷനുകളിൽ ഇപ്പോൾ തെരഞ്ഞെടുക്കാം. 2021 C 400 X-ന് ഇപ്പോൾ ഒരു പുതിയ സ്റ്റൈൽ സ്‌പോർട്ട് കളർ സ്കീം ലഭിക്കുന്നു. ഇത് ബ്ലാക്ക് സ്റ്റോം മെറ്റാലിക്, റേസിംഗ് ബ്ലൂ മെറ്റാലിക് മാറ്റ് എന്നിവയുടെ സംയോജനമാണ്.

MOST READ: ഒരു ലക്ഷം യൂണിറ്റ് ഇരുചക്ര വാഹന കയറ്റുമതി എന്ന നേട്ടം സ്വന്തമാക്കി ടിവിഎസ്

ബി‌എം‌ഡബ്ല്യുവിനുമുണ്ട് പ്രീമിയം സ്‌കൂട്ടർ, C 400 X, C 400 GT മോഡലുകളുടെ പുതുക്കിയ പതിപ്പ് വിപണിയിൽ

അതുപോലെ C 400 GT മോഡലിന് പുതിയ സ്റ്റൈൽ ട്രിപ്പിൾ ബ്ലാക്ക് കളർ സ്കീമാണ് ഒരുക്കിയിരിക്കുന്നത്. അതിൽ മാറ്റ് ടേപ്പുകളുമായി ജോടിയാക്കിയ ബ്ലാക്ക് സ്റ്റോം മെറ്റാലിക് പെയിന്റ് അടങ്ങിയിരിക്കുന്നു.

ബി‌എം‌ഡബ്ല്യുവിനുമുണ്ട് പ്രീമിയം സ്‌കൂട്ടർ, C 400 X, C 400 GT മോഡലുകളുടെ പുതുക്കിയ പതിപ്പ് വിപണിയിൽ

സിംഗിൾ സിലിണ്ടറും ലിക്വിഡ്-കൂളുമുള്ള 350 സിസി എഞ്ചിന് ഇപ്പോൾ ഒരു പുതിയ 'ഇ-ഗ്യാസ്' സിസ്റ്റം ലഭിക്കുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇത് പ്രധാനമായും അപ്‌ഡേറ്റ് ചെയ്ത ത്രോട്ടിൽ-ബൈ-വയർ സിസ്റ്റമാണ്.

MOST READ: പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35

ബി‌എം‌ഡബ്ല്യുവിനുമുണ്ട് പ്രീമിയം സ്‌കൂട്ടർ, C 400 X, C 400 GT മോഡലുകളുടെ പുതുക്കിയ പതിപ്പ് വിപണിയിൽ

നവീകരിച്ച എഞ്ചിൻ മാനേജുമെന്റ് സിസ്റ്റവും രണ്ട് പ്രീമിയം മോഡലുകളിലുമുണ്ട്. കൂടാതെ, എക്സോസ്റ്റ് സിസ്റ്റവും ഒന്ന് പുതുക്കി. ഒരു പുതിയ കാറ്റലിറ്റിക് കൺവെർട്ടറിനൊപ്പം ഒരു പുതിയ ഓക്സിജൻ സെൻസറും പരിഷ്ക്കരിച്ച സിലിണ്ടർ ഹെഡും ഉണ്ട്,. ഇത് സ്കൂട്ടർ യൂറോ V മലിനീകരണ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നു.

ബി‌എം‌ഡബ്ല്യുവിനുമുണ്ട് പ്രീമിയം സ്‌കൂട്ടർ, C 400 X, C 400 GT മോഡലുകളുടെ പുതുക്കിയ പതിപ്പ് വിപണിയിൽ

നവീകരിച്ച സിംഗിൾ സിലിണ്ടർ എഞ്ചിൻ 7,500 rpm-ൽ 33.5 bhp കരുത്തും 5,750 rpm-ൽ 35 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇത് ഒരു സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

MOST READ: 3 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വില വര്‍ദ്ധനവ് ലഭിച്ചത് കോംപാക്ട് എസ്‌യുവികള്‍ക്ക്

ബി‌എം‌ഡബ്ല്യുവിനുമുണ്ട് പ്രീമിയം സ്‌കൂട്ടർ, C 400 X, C 400 GT മോഡലുകളുടെ പുതുക്കിയ പതിപ്പ് വിപണിയിൽ

C 400 X, C 400 GT എന്നിവയുടെ പരമാവധി വേഗത 139 കിലോമീറ്ററാണെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ പുതിയ ബ്രേക്ക് കാലിപ്പറുകൾ ഉപയോഗിച്ച് ബ്രേക്കുകൾ അപ്‌ഡേറ്റ് ചെയ്തതായി ബി‌എം‌ഡബ്ല്യു പറയുന്നു.

ബി‌എം‌ഡബ്ല്യുവിനുമുണ്ട് പ്രീമിയം സ്‌കൂട്ടർ, C 400 X, C 400 GT മോഡലുകളുടെ പുതുക്കിയ പതിപ്പ് വിപണിയിൽ

സ്റ്റോറേജ് കമ്പാർട്ട്മെന്റിന്റെ ഒപ്റ്റിമൈസ് ചെയ്ത ലൈറ്റിംഗ്, 12 വോൾട്ട് ഓൺബോർഡ് സോക്കറ്റിന്റെ കൂട്ടിച്ചേർക്കൽ, മുൻ വലത് സ്റ്റോറേജ് കമ്പാർട്ട്മെന്റിൽ യുഎസ്ബി ചാർജർ എന്നിവയാണ് മറ്റ് മാറ്റങ്ങൾ.

Most Read Articles

Malayalam
English summary
BMW Introduced The Updated 2021 C 400 X, C 400 GT Scooters. Read in Malayalam
Story first published: Wednesday, March 31, 2021, 18:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X