R നയൺ T, R നയൺ T സ്‌ക്രാംബ്ലർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

തങ്ങളുടെ ഇന്ത്യൻ ശ്രേണി വിപുലീകരിച്ച് ബവേറിയൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. R നയൺടി, R നയൺ T സ്‌ക്രാംബ്ലർ എന്നീ മോഡലുകൾ വിപണിയിൽ എത്തിച്ചാണ് പുതിയ നീക്കം.

R നയൺ T, R നയൺ T സ്‌ക്രാംബ്ലർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

R നയൺ T പതിപ്പിന് 18.50 ലക്ഷം രൂപയും R നയൺ T സ്‌ക്രാംബ്ലറിന് 16.75 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. രാജ്യത്തെ ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ് ഡീലർഷിപ്പുകളിൽ മോട്ടോർസൈക്കിളുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

R നയൺ T, R നയൺ T സ്‌ക്രാംബ്ലർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ബവേറിയൻ ഇരുചക്ര വാഹന ബ്രാൻഡിന്റെ ഇന്ത്യൻ വിഭാഗം മോട്ടോർസൈക്കിളുകളെ പൂർണമായും ബിൽറ്റ്-അപ്പ് യൂണിറ്റുകളായി (CBU) ഇറക്കുമതി ചെയ്യും. പുതിയ ബി‌എം‌ഡബ്ല്യു R നയൺ T ഒരു ക്ലാസിക് റോഡ്‌സ്റ്ററാണ്.

MOST READ: രാജ്യമെമ്പാടും പുതിയ സഫാരിയുടെ ഡെലിവറികൾ ആരംഭിച്ച് ടാറ്റ

R നയൺ T, R നയൺ T സ്‌ക്രാംബ്ലർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

R നയൺ T സ്‌ക്രാംബ്ലർ‌ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സ്‌ക്രാംബ്ലർ‌-സ്റ്റൈൽ‌ മോട്ടോർ‌സൈക്കിളാണ്. എൽ‌ഇഡി ഡി‌ആർ‌എല്ലിനൊപ്പം എൽ‌ഇഡി ഹെഡ്‌ലൈറ്റും പുതുതായി രൂപകൽപ്പന ചെയ്ത വൃത്താകൃതിയിലുള്ള ഉപകരണവും ബൈക്കുകളുടെ ക്ലാസിക് ഡിസൈനിന് അടിവരയിടുന്നു.

R നയൺ T, R നയൺ T സ്‌ക്രാംബ്ലർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

മെക്കാനിക്കൽ സവിശേഷതകൾ രണ്ട് മോഡലുകളിലും സമാനമാണ്. 2021 ബിഎംഡബ്ല്യു R നയൺ T സ്‌ക്രാംബ്ലർ‌, 1,170 സിസി, എയർ, ഓയിൽ-കൂൾഡ്, ടു സിലിണ്ടർ എഞ്ചിനാണ് R നയൺ T സ്‌ക്രാംബ്ലർ എന്നിവയുടെ ഹൃദയം. ഇത് DOHC സിലിണ്ടർ ഹെഡ്, ഫോർ വാൽവ്, രണ്ട് ക്യാംഷാഫ്റ്റുകൾ, ഷാഫ്റ്റ് ഡ്രൈവ് എന്നിവ ഉപയോഗിക്കുന്നുണ്ട്.

MOST READ: ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി

R നയൺ T, R നയൺ T സ്‌ക്രാംബ്ലർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

7,520 rpm-ൽ 107.5 bhp കരുത്തും 6,000 rpm-ൽ 119 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. 3.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ബിഎംഡബ്ല്യു ബൈക്കുകൾ പ്രാപ്‌തമാണ്. അതേസമയം 200 കിലോമീറ്ററാണ് ഇവയ്ക്ക് പുറത്തെടുക്കാൻ കഴിയുന്ന പരമാവധി വേഗത.

R നയൺ T, R നയൺ T സ്‌ക്രാംബ്ലർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

രണ്ട് മോട്ടോർസൈക്കിളുകളിലും സ്റ്റാൻഡേർഡായി റെയ്ൻ, റോഡ് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളും അവതരിപ്പിക്കുന്നുണ്ട്. ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കൺട്രോൾ, എ‌ബി‌എസ് പ്രോ, ഡൈനാമിക് ബ്രേക്ക് കൺ‌ട്രോൾ, ട്രാവൽ-ഡിപൻഡന്റ് ഡാമ്പിംഗ് ഉള്ള ഒരു പുതിയ സസ്പെൻഷൻ സ്ട്രറ്റ് എന്നിവയാണ് സുരക്ഷാ സജ്ജീകരണത്തിൽ ഉൾപ്പെടുന്നത്.

MOST READ: പരിഷ്കരണങ്ങളോടെ 2021 ബോണവില്ലെ ശ്രേണി അവതരിപ്പിച്ച് ട്രയംഫ്

R നയൺ T, R നയൺ T സ്‌ക്രാംബ്ലർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ബാക്കി ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡ് ബൈക്കുകൾ‌ക്ക് സമാനമായി പുതിയ R നയൺ T, R നയൺ T സ്‌ക്രാംബ്ലർ‌ എന്നിവയ്ക്ക് മൂന്ന്‌ വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ സ്റ്റാൻ‌ഡേർഡ് വാറണ്ടിയുമുണ്ട്.

R നയൺ T, R നയൺ T സ്‌ക്രാംബ്ലർ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

വാങ്ങുന്നവർക്ക് അധിക ചെലവിൽ അഞ്ച് വർഷത്തേക്ക് വരെ വിപുലീകൃത വാറന്റി തെരഞ്ഞെടുക്കാം. പുതിയ ബി‌എം‌ഡബ്ല്യു R നയൺ T, R നയൺ T സ്‌ക്രാംബ്ലർ‌ എന്നിവയ്‌ക്കായി ഡീലർഷിപ്പുകളിലൂടെ നിരവധി ആക്‌സസറികളും ലൈഫ്‌സ്റ്റൈൽ സംവിധാനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
BMW Motorrad Launched R nineT and the R nineT Scrambler Models In India. Read in Malayalam
Story first published: Friday, February 26, 2021, 14:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X