വിന്റേജ് ക്രൂയിസർ ശ്രേണിയിലേക്ക് പുതിയ R18 മോഡലുകളുമായി ബിഎംഡബ്ല്യു

ഹെറിറ്റേജ് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകൾ അവതരിപ്പിച്ച് ബവേറിയൻ പ്രീമിയം ഇരുചക്ര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. 2022 R18 ട്രാൻസ്കോണ്ടിനെന്റൽ, R18B ബാഗർ എന്നിങ്ങനെ രണ്ട് വേരിയന്റുകളെയാണ് കമ്പനി ഇപ്പോൾ പരിചയപ്പെടുത്തിയിരിക്കുന്നത്.

വിന്റേജ് ക്രൂയിസർ ശ്രേണിയിലേക്ക് പുതിയ R18 മോഡലുകളുമായി ബിഎംഡബ്ല്യു

പുതിയ R18 ട്രാൻസ്കോണ്ടിനെന്റൽ, R18B എന്നിവ ആധുനിക ഡിസൈൻ ഘടകങ്ങളും സവിശേഷതകളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ക്രൂയിസർ മോട്ടോർസൈക്കിളുകൾക്ക് തികച്ചും വിന്റേജ് ശൈലിയാണ് ബിഎംഡബ്ല്യു സമ്മാനിച്ചിരിക്കുന്നത്.

വിന്റേജ് ക്രൂയിസർ ശ്രേണിയിലേക്ക് പുതിയ R18 മോഡലുകളുമായി ബിഎംഡബ്ല്യു

എന്നാൽ ഈ രണ്ട് മോഡലുകൾ തമ്മിലും ചെറിയ ചില വ്യത്യാസങ്ങളുണ്ട്. R18 ട്രാൻസ്കോണ്ടിനെന്റലിന് ഒരു എഞ്ചിൻ ഗാർഡ്, ബാഗറിൽ വലിയ പന്നിയറുകൾ എന്നിവ തന്നെയാണ് പ്രധാന മാറ്റം.

വിന്റേജ് ക്രൂയിസർ ശ്രേണിയിലേക്ക് പുതിയ R18 മോഡലുകളുമായി ബിഎംഡബ്ല്യു

ബൈക്കിന്റെ മെച്ചപ്പെട്ട ദൃശ്യപരതയ്ക്കായി ഓക്‌സിലറി റൈഡിംഗ് ലൈറ്റുകൾക്കൊപ്പം ക്രമീകരിക്കാനാവാത്ത ഒരു വിൻഡ്‌സ്‌ക്രീനും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതേസമയം R18B അധിക ലൈറ്റിംഗ് സംവിധാനവും വിൻഡ്‌ഷീൽഡും അൽപം താഴ്ന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വിന്റേജ് ക്രൂയിസർ ശ്രേണിയിലേക്ക് പുതിയ R18 മോഡലുകളുമായി ബിഎംഡബ്ല്യു

രണ്ട് വിന്റേജ് ക്രൂയിസറിന്റെയും ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ റൗണ്ട് അനലോഗ് ഗേജുകളാണ്. ആവശ്യമായ എല്ലാ വിവരങ്ങളും തന്നെ നൽകുന്ന ഒന്നാണിത്. മാർഷൽ-സോഴ്സ്ഡ് ടു-വേ സ്പീക്കർ സിസ്റ്റമാണ് രണ്ട് മോട്ടോർസൈക്കിളുകളിലുമുള്ള ഒരു പ്രധാന സ്റ്റാൻഡേർഡ് സവിശേഷത.

വിന്റേജ് ക്രൂയിസർ ശ്രേണിയിലേക്ക് പുതിയ R18 മോഡലുകളുമായി ബിഎംഡബ്ല്യു

അതേസമയം ഗോൾഡ് സീരീസ് സ്റ്റേജ് 1, സ്റ്റേജ് 2 ഓഡിയോ സിസ്റ്റങ്ങൾ ഓപ്ഷണൽ ആണ്. 280 W യൂണിറ്റുകൾക്ക് രണ്ട് സബ് വൂഫറുകളും നാല് സ്പീക്കറുകളും ലഭിക്കുന്നു. ഡൈനാമിക് ക്രൂയിസ് കൺട്രോൾ, റഡാർ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ആക്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ നിരവധി സവിശേഷതകളും ബൈക്കിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

വിന്റേജ് ക്രൂയിസർ ശ്രേണിയിലേക്ക് പുതിയ R18 മോഡലുകളുമായി ബിഎംഡബ്ല്യു

കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ബിഎംഡബ്ല്യു സവിശേഷമായ കളർ ഓപ്ഷനും ജർമൻ ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ അവയോടൊപ്പം ക്ലാസിക് ബ്ലാക്ക് കളർ സ്കീമായി കൈകൊണ്ട് വരച്ച വെളുത്ത പിൻസ്ട്രിപ്പുകൾ, ക്രോം പാക്കേജ്, എക്സ്ക്ലൂസീവ് സീറ്റ് സ്റ്റിച്ചിംഗ് എന്നിവയും ലഭ്യമാക്കും.

വിന്റേജ് ക്രൂയിസർ ശ്രേണിയിലേക്ക് പുതിയ R18 മോഡലുകളുമായി ബിഎംഡബ്ല്യു

1,802 സിസി ബോക്സർ ട്വിൻ എഞ്ചിനാണ് 2022 R18 ട്രാൻസ്കോണ്ടിനെന്റൽ, R18B ബാഗർ മോഡലുകൾക്ക് തുടിപ്പേകുന്നത്. ഇത് 4,750 rpm-ൽ 91 bhp കരുത്തും 3,000 rpm-ൽ 158 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

വിന്റേജ് ക്രൂയിസർ ശ്രേണിയിലേക്ക് പുതിയ R18 മോഡലുകളുമായി ബിഎംഡബ്ല്യു

ഈ പുതിയ മോഡലുകൾ ഉടൻ തന്നെ നിരവധി അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാകും എന്നാൽ 2022 ബിഎംഡബ്ല്യു R18 ഹെറിറ്റേജ് മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ എത്തുമോ എന്ന കാര്യം ഇതുവരെ വ്യക്തമല്ല.

Most Read Articles

Malayalam
English summary
BMW Motorrad Launched R18 Transcontinental And R18B Bagger Heritage Motorcycles. Read in Malayalam
Story first published: Saturday, July 31, 2021, 9:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X