C400GT മാക്‌സി സ്‌കൂട്ടറിന്റെ അവതരണം ഉടനെന്ന് സൂചന; പുതിയ ടീസറുമായി BMW

മാക്‌സി സ്‌കൂട്ടര്‍ ശ്രേണിയിലേക്ക് C400GT ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. മോഡല്‍ വൈകാതെ വിപണിയില്‍ എത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കൃത്യമായ ഒരു തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

C400GT മാക്‌സി സ്‌കൂട്ടറിന്റെ അവതരണം ഉടനെന്ന് സൂചന; പുതിയ ടീസറുമായി BMW

പ്രീമിയം മാക്‌സി സ്‌കൂട്ടര്‍ ഇതിനകം ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ഇതിന് ഒരു അപ്ഡേറ്റ് ലഭിക്കുകയും ചെയ്തിരുന്നു. ഈ അപ്ഡേറ്റ് ചെയ്ത പതിപ്പാണ് ഇന്ത്യയില്‍ കമ്പനി അവതരിപ്പിക്കുന്നത്.

C400GT മാക്‌സി സ്‌കൂട്ടറിന്റെ അവതരണം ഉടനെന്ന് സൂചന; പുതിയ ടീസറുമായി BMW

ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, ബിഎംഡബ്ല്യു ഇപ്പോഴിതാ അവരുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ മോഡലിന്റെ ഒരു പുതിയ ടീസര്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. ബിഎംഡബ്ല്യു C400GT ഒരു സ്‌റ്റൈലിഷ് ലുക്ക് നല്‍കുന്നതിനൊപ്പം, പെര്‍ഫോമെന്‍സ് മോഡല്‍ മാക്‌സി സ്‌കൂട്ടര്‍ ആഗ്രഹിക്കുന്ന രാജ്യത്തെ ഒരു മികച്ച ഉപഭോക്തൃ അടിത്തറയെ ലക്ഷ്യമിടുകയും ചെയ്യുന്നു.

C400GT മാക്‌സി സ്‌കൂട്ടറിന്റെ അവതരണം ഉടനെന്ന് സൂചന; പുതിയ ടീസറുമായി BMW

ഇതിന് ആപ്രോണില്‍ ഘടിപ്പിച്ച ഹെഡ്‌ലാമ്പ്, ഉയരമുള്ള വിന്‍ഡ് സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റിംഗ് എന്നിവയും ലഭിക്കും. റൈറ്റ്-ബൈ-വയര്‍ സാങ്കേതികവിദ്യ, കീലെസ് ഇഗ്‌നിഷന്‍, ഹീറ്റഡ് ഗ്രിപ്പുകള്‍, സീറ്റ്, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ് എന്നിവയുള്‍പ്പെടെയുള്ള സവിശേഷതകള്‍ക്കൊപ്പം ഒരു സ്പ്ലിറ്റ് സ്‌റ്റൈല്‍ ഫുട്‌ബോര്‍ഡ്, ഉയര്‍ച്ചയുള്ള എക്സ്ഹോസ്റ്റ്, പിന്‍ഭാഗത്ത് ഘടിപ്പിച്ച സാഡില്‍, ഗ്രേഡ് റെയിലുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് വേണം പറയാന്‍.

C400GT മാക്‌സി സ്‌കൂട്ടറിന്റെ അവതരണം ഉടനെന്ന് സൂചന; പുതിയ ടീസറുമായി BMW

മാക്‌സി-സ്‌കൂട്ടര്‍ സീറ്റിന് അടിയില്‍ ധാരണം സ്റ്റോറേജ് സ്‌പെയ്‌സ് വാഗ്ദാനം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വയം കാലിബ്രേറ്റ് ചെയ്യുന്ന ASC, യാത്രയെക്കുറിച്ചുള്ള വിവരവും നാവിഗേഷനും പ്രദര്‍ശിപ്പിക്കുന്ന TFT സ്‌ക്രീന്‍ എന്നിവ സവിശേഷതകളായിരിക്കും.

C400GT മാക്‌സി സ്‌കൂട്ടറിന്റെ അവതരണം ഉടനെന്ന് സൂചന; പുതിയ ടീസറുമായി BMW

പുതിയ ബിഎംഡബ്ല്യു C400GT കാസ്റ്റ് അലുമിനിയം വീലുകളിലാകും വിപണിയില്‍ എത്തുക. ആല്‍പൈന്‍ വൈറ്റ്, സ്‌റ്റൈല്‍ ട്രിപ്പിള്‍ ബ്ലാക്ക്, കാലിസ്റ്റോ ഗ്രേ മെറ്റാലിക് ഷേഡുകള്‍ എന്നീ കളര്‍ ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യുന്നു.

C400GT മാക്‌സി സ്‌കൂട്ടറിന്റെ അവതരണം ഉടനെന്ന് സൂചന; പുതിയ ടീസറുമായി BMW

ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ബിഎംഡബ്ല്യു മോട്ടോറാഡ് കണക്റ്റിവിറ്റിയുമായി സ്മാര്‍ട്ട് ഫീച്ചറുകളുമായി വരുന്നു, ഹാന്‍ഡില്‍ബാര്‍ ഘടിപ്പിച്ച മള്‍ട്ടി കണ്‍ട്രോളര്‍ സംഗീതം, കോണ്‍ടാക്റ്റുകള്‍, കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും ഉള്ള ഒരു ഫംഗ്ഷന്‍ ആക്‌സസ് അനുവദിക്കുകയും ചെയ്യുന്നു.

C400GT മാക്‌സി സ്‌കൂട്ടറിന്റെ അവതരണം ഉടനെന്ന് സൂചന; പുതിയ ടീസറുമായി BMW

ആന്റി-തെഫ്റ്റ് അലാറം സിസ്റ്റം, സ്റ്റാന്‍ഡേര്‍ഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ് എന്നിവയാണ് സുരക്ഷ സവിശേഷതകളായി കമ്പനി ഉള്‍പ്പെടുത്തുക. ബിഎംഡബ്ല്യു C400GT-യുടെ എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, ബിഎസ് VI നിലവാരത്തിലുള്ള 350 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ്, ഫ്യുവല്‍ ഇന്‍ജക്റ്റഡ് എഞ്ചിനാകും മോഡലിന് കരുത്ത് നല്‍കുക.

C400GT മാക്‌സി സ്‌കൂട്ടറിന്റെ അവതരണം ഉടനെന്ന് സൂചന; പുതിയ ടീസറുമായി BMW

ഈ യൂണിറ്റ് 7,500 rpm-ല്‍ 34 bhp കരുത്തും 5,750 rpm-ല്‍ 26 Nm ടോര്‍ക്കും സൃഷ്ടിക്കും. എഞ്ചിന്‍ 140 കിലോമീറ്റര്‍ വേഗത അവകാശപ്പെടുന്ന ഒരു സിവിടിയില്‍ ഘടിപ്പിക്കുകയും ചെയ്തിരിക്കുന്നു. സ്‌കൂട്ടര്‍ യൂറോ V മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്നു.

C400GT മാക്‌സി സ്‌കൂട്ടറിന്റെ അവതരണം ഉടനെന്ന് സൂചന; പുതിയ ടീസറുമായി BMW

ഇതിന്റെ ഗ്ലോബല്‍ സ്‌പെക്ക് മോഡലിന് മുന്നില്‍ 35 mm ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഡ്യുവല്‍ സ്പ്രിംഗ് ലോഡഡ് ഷോക്ക് അബ്‌സോര്‍ബറുകളും അഡ്ജസ്റ്റ് ചെയ്യാവുന്ന പ്രീ-ലോഡും ലഭിക്കുന്നു.

ബ്രേക്കിംഗ് മുന്നില്‍ ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കും പിന്നില്‍ സിംഗിള്‍ ഡിസ്‌കും ബിഎംഡബ്ല്യു നല്‍കുന്നത്. അതോടൊപ്പം എബിഎസ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യ-സ്‌പെക്ക് മോഡലിലും ഇതേ മെക്കാനിക്കുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

C400GT മാക്‌സി സ്‌കൂട്ടറിന്റെ അവതരണം ഉടനെന്ന് സൂചന; പുതിയ ടീസറുമായി BMW

ബുക്കിംഗ് ആരംഭിച്ചെങ്കിലും, വില നിര്‍ണ്ണയത്തിന്റെയും ലഭ്യതയുടെയും വിശദാംശങ്ങള്‍ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും, പ്രീമിയം വിഭാഗത്തിലായതിനാല്‍, ബിഎംഡബ്ല്യു C400GT-ക്ക് ഏകദേശം 7 ലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഏറ്റവും ചെലവേറിയ മാക്‌സി-സ്‌കൂട്ടറാണ് ഇതെന്നും പറയേണ്ടിവരും.

C400GT മാക്‌സി സ്‌കൂട്ടറിന്റെ അവതരണം ഉടനെന്ന് സൂചന; പുതിയ ടീസറുമായി BMW

സ്‌കൂട്ടറിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചതായി പറഞ്ഞല്ലോ. നേരത്തെ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മോഡലിന് ഏകദേശം 100-ല്‍ അധികം യൂണിറ്റുകളുടെ ബുക്കിംഗ് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ഇല്ല.

C400GT മാക്‌സി സ്‌കൂട്ടറിന്റെ അവതരണം ഉടനെന്ന് സൂചന; പുതിയ ടീസറുമായി BMW

കഴിഞ്ഞ വര്‍ഷം, ബിഎംഡബ്ല്യു മോട്ടോറാഡ് 2,500 ല്‍ അധികം മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന രാജ്യത്ത് നടത്തിയിരുന്നു. ടിവിഎസ് പ്രാദേശികമായി നിര്‍മ്മിക്കുന്ന G310 ഇരട്ടകളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബിഎംഡബ്ല്യു ഇരുചക്രവാഹനങ്ങള്‍.

C400GT മാക്‌സി സ്‌കൂട്ടറിന്റെ അവതരണം ഉടനെന്ന് സൂചന; പുതിയ ടീസറുമായി BMW

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിള്‍ വില്‍പ്പന ഗണ്യമായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍. ഇന്ത്യയില്‍ മാത്രമല്ല, G310R, G310GS എന്നിവ ആഗോളതലത്തില്‍ വിറ്റഴിക്കപ്പെടുന്ന മികച്ച അഞ്ച് ബിഎംഡബ്ല്യു മോട്ടോര്‍സൈക്കിളുകളില്‍ ഉള്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Most Read Articles

Malayalam
English summary
Bmw motorrad revealed new teaser of c400gt maxi scooter launch will be soon in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X