C 400 GT മാക്സി സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു; അവതരണം ഉടന്‍

ഒരു പ്രീമിയം മാക്സി സ്‌കൂട്ടറിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാര്‍ത്തകളില്‍ വീണ്ടും ഇടംപിടിക്കുകയാണ് നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. വൈകാതെ മോഡലിനെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

C 400 GT മാക്സി സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു; അവതരണം ഉടന്‍

അന്താരാഷ്ട്ര വിപണിയില്‍ മികച്ച സ്വീകാര്യതയുള്ള C 400 GT എന്ന മോഡലിനെയാണ് ഇന്ത്യന്‍ വിപണിക്കായിക്കായി കമ്പനി കരുതി വെച്ചിരിക്കുന്നത്. അരങ്ങേറ്റത്തിന് മുന്നോടിയായി മാക്‌സി സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം പങ്കുവെച്ചാണ് ഇപ്പോള്‍ കമ്പനി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

C 400 GT മാക്സി സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു; അവതരണം ഉടന്‍

ഇന്ത്യയിലെ തെരഞ്ഞെടുത്ത ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകളില്‍ പുതിയ ഓഫറിനായുള്ള പ്രീ-ലോഞ്ച് ബുക്കിംഗുകളും ആരംഭിച്ചുവെന്നും സൂചനയുണ്ട്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ ടോക്കണ്‍ തുകയില്‍ സ്‌കൂട്ടര്‍ ബുക്ക് ചെയ്യാം.

C 400 GT മാക്സി സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു; അവതരണം ഉടന്‍

ഇന്ത്യയില്‍ അടുത്ത ദിവസങ്ങളില്‍ സ്‌കൂട്ടറിന്റെ വില കമ്പനി പ്രഖ്യാപിക്കും. 350 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് മോഡലിന്റെ കരുത്ത്.

C 400 GT മാക്സി സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു; അവതരണം ഉടന്‍

ഇത് 7,500 rpm-ല്‍ 33.5 bhp പരമാവധി കരുത്തും 5,750 rpm-ല്‍ 35 Nm torque ഉം സൃഷ്ടിക്കുന്നു. എഞ്ചിന്‍ ഒരു സിവിടി ഗിയര്‍ബോക്‌സിലേക്ക് ജോടിയാക്കുന്നു. ബിഎംഡബ്ല്യുവിന്റെ പ്രീമിയം മാക്‌സി-സ്‌കൂട്ടര്‍ ട്രാന്‍സ്മിഷനില്‍ നിന്നുള്ള സുഗമമായ പ്രതികരണത്തിനായി നവീകരിച്ച ക്ലച്ച് സ്പ്രിംഗുകള്‍ ഉപയോഗിച്ച് അപ്ഡേറ്റു ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മണിക്കൂറില്‍ 139 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. നവീകരിച്ച ക്ലച്ച് സ്പ്രിംഗുകള്‍ക്ക് പുറമെ സ്‌കൂട്ടറിലെ മറ്റ് പ്രധാന മെക്കാനിക്കല്‍, ഫീച്ചര്‍ അപ്ഡേറ്റുകളില്‍ ഒരു പുതിയ 'E-ഗ്യാസ്' സിസ്റ്റം ഉള്‍പ്പെടുന്നു.

C 400 GT മാക്സി സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു; അവതരണം ഉടന്‍

പുതുക്കിയ എഞ്ചിന്‍ മാനേജ്മെന്റും പുതിയ എക്സ്ഹോസ്റ്റ് സിസ്റ്റവും ഇതിന്റെ മറ്റ് പ്രധാന അപ്ഡേറ്റുകളില്‍ ഉള്‍പ്പെടുന്നു. അപ്ഡേറ്റ് ചെയ്ത പവര്‍ട്രെയിന്‍ ഇപ്പോള്‍ യൂറോ 5 / ബിഎസ് VI മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നു.

C 400 GT മാക്സി സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു; അവതരണം ഉടന്‍

ഈ ഫോം നേടുന്നതിന്, സ്‌കൂട്ടറിന് ഒരു പുതിയ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍, ഒരു പുതിയ ഓക്‌സിജന്‍ സെന്‍സര്‍, പരിഷ്‌കരിച്ച സിലിണ്ടര്‍ ഹെഡ് എന്നിവ ലഭിക്കുന്നു. താഴ്ന്ന ട്രാക്ഷന്‍ പ്രതലങ്ങളില്‍ പിന്‍വശത്ത് അധിക ഗ്രിപ്പിനും സ്ഥിരതയ്ക്കും വേണ്ടി കമ്പനി പുതുക്കിയ ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ASC) രൂപത്തില്‍ പുതിയ സുരക്ഷാ സവിശേഷതകളും ചേര്‍ത്തിട്ടുണ്ട്.

C 400 GT മാക്സി സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു; അവതരണം ഉടന്‍

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇരുചക്രവാഹനത്തിന് 5 ലക്ഷം മുതല്‍ 6 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഇതിന് നേരിട്ടുള്ള എതിരാളികളൊന്നുമില്ലെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
BMW Motorrad Teased C 400 GT Maxi-Scooter Ahead Of India Debut. Read in Malayalam.
Story first published: Thursday, July 29, 2021, 19:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X