M 1000 RR സൂപ്പർ ബൈക്ക് ഇന്ത്യയിലേക്ക് എത്തുന്നു; ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

തങ്ങളുടെ ആദ്യത്തെ M മോഡൽ മോട്ടോർസൈക്കിളായ 2021 M 1000 RR സൂപ്പർ ബൈക്കിനെ ഇന്ത്യയിലേക്ക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബിഎംഡബ്ല്യു മോട്ടോറാഡ്. ഒരു ടീസർ വീഡിയോ പങ്കുവെച്ചാണ് ബവേറിയൻ കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

M 1000 RR സൂപ്പർ ബൈക്ക് ഇന്ത്യയിലേക്ക് എത്തുന്നു; ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

ഈ ഹൈ-പെർഫോമൻസ് മോട്ടോർസൈക്കിൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് ടീസർ വീഡിയോ വെളിപ്പെടുത്തുന്നത്. എന്നിരുന്നാലും ഒരു കൃത്യമായ അവതരണ തീയതി ബ്രാൻഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

M 1000 RR സൂപ്പർ ബൈക്ക് ഇന്ത്യയിലേക്ക് എത്തുന്നു; ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

ഇത് വളരെ ജനപ്രിയമായ S 1000 RR സ്പോർട്ട് ബൈക്കിനെ അടിസ്ഥാനമാക്കിയാണ് പുതിയ M 1000 RR മോഡൽ ഒരുക്കിയിരിക്കുന്നത്. ഉയർന്ന നിലവാരമുള്ളതും ശരിക്കും വേഗതയുള്ളതും കഴിവുള്ളതുമായ കാറുകൾ നിർമിക്കുന്നതിനുള്ള ബി‌എം‌ഡബ്ല്യുവിന്റെ പെർഫോമൻസ് വകുപ്പാണ് M ഡിവിഷൻ.

MOST READ: ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 നവീകരിച്ച പതിപ്പിനെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

M 1000 RR സൂപ്പർ ബൈക്ക് ഇന്ത്യയിലേക്ക് എത്തുന്നു; ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

ബി‌എം‌ഡബ്ല്യുവിന്റെ M ഡിവിഷനിൽ നിന്നുള്ള പെർഫോമൻസ് കാറുകളെല്ലാം ലോകമെമ്പാടും പ്രശംസ പിടിച്ചുപറ്റിവയാണ്. അതിനാൽ M ഡിവിഷന്റെ വൈദഗ്ദ്ധ്യം മോട്ടോർസൈക്കിളുകളിലേക്ക് വിപുലീകരിച്ചതിന്റെ ഭാഗമാണ് ആഗോളതലത്തിൽ 2020 സെപ്റ്റംബറിൽ അരങ്ങേറ്റം കുറിച്ച ഈ 2021 M 1000 RR.

M 1000 RR സൂപ്പർ ബൈക്ക് ഇന്ത്യയിലേക്ക് എത്തുന്നു; ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

S 1000 RR പതിപ്പിന്റെ അതേ എഞ്ചിനാണ് ബിഎംഡബ്ല്യു M 1000 RR കടമെടുത്തിരിക്കുന്നത്. എന്നിരുന്നാലും മോട്ടോർസൈക്കിളിന്റെ പെർഫോമൻസ് മെച്ചപ്പെടുത്തുന്നതിനായി ബിഎംഡബ്ല്യു മോട്ടോറാഡ് നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

MOST READ: ടൈഗൂണ്‍ പ്രൊഡക്ഷന്‍ പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

M 1000 RR സൂപ്പർ ബൈക്ക് ഇന്ത്യയിലേക്ക് എത്തുന്നു; ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

മാഹ്ലേയ്ക്കുള്ള രണ്ട്-റിംഗ് ഫോർഗ്‌ഡ് പിസ്റ്റണുകൾ, പാങ്കലിൽ നിന്നുള്ള ഭാരം കുറഞ്ഞ ടൈറ്റാനിയം, സ്ലിമ്മർ, ലൈറ്റർ റോക്കർ ആംമ്‌സ്, പുതിയ ഡക്റ്റ് ജോമെട്രി ഉപയോഗിച്ച് പൂർണമായും മെഷീൻ ചെയ്ത ഇൻടേക്ക് പോർട്ടുകൾ തുടങ്ങിയവയും സൂപ്പർ ബൈക്കിൽ ഉൾപ്പെടുന്നു.

M 1000 RR സൂപ്പർ ബൈക്ക് ഇന്ത്യയിലേക്ക് എത്തുന്നു; ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

999 സിസി, ലിക്വിഡ്-കൂൾഡ്, നാല് സിലിണ്ടർ എഞ്ചിൻ 14,500 rpm-ൽ പരമാവധി 212 bhp കരുത്തും 11,000 rpm-ൽ 113 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ‌ ഗിയർ‌ബോക്സിനൊപ്പം ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

MOST READ: അവതരണം ഉടന്‍; ട്രൈഡന്റ് 660 ടീസര്‍ ചിത്രവുമായി ട്രയംഫ്

M 1000 RR സൂപ്പർ ബൈക്ക് ഇന്ത്യയിലേക്ക് എത്തുന്നു; ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

മുൻവശത്ത് ഇൻവേർട്ടഡ് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു അലുമിനിയം സ്വിംഗാർമും ബിഎംഡബ്ല്യു M 1000 RR മോഡലിന്റെ സസ്പെൻഷൻ ചുമതലകൾ കൈകാര്യം ചെയ്യുന്നു.

M 1000 RR സൂപ്പർ ബൈക്ക് ഇന്ത്യയിലേക്ക് എത്തുന്നു; ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

മറ്റ് ഇലക്ട്രോണിക് എയ്ഡുകൾക്കൊപ്പം ഡ്യുവൽ ചാനൽ എബിഎസ്, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് കൺട്രോൾ എന്നിവയ്ക്കൊപ്പം മോട്ടോർസൈക്കിളിന് രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകളും ലഭിക്കുന്നു. റെയിൻ, റോഡ്, ഡൈനാമിക്, റേസ്, റേസ് പ്രോ എന്നീ അഞ്ച് റൈഡിംഗ് മോഡുകളുമായാണ് ബൈക്ക് വരുന്നത്.

M 1000 RR സൂപ്പർ ബൈക്ക് ഇന്ത്യയിലേക്ക് എത്തുന്നു; ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

സ്റ്റാൻഡേർഡ് മോട്ടോർസൈക്കിളുമായി താരതമ്യപ്പെടുത്തുമ്പോൾ ഭാരം ലാഭിക്കാൻ സഹായിക്കുന്ന കാർബൺ-ഫൈബർ ഭാഗങ്ങളും ബിഎംഡബ്ല്യു M 1000 RR-ൽ ഉണ്ട്. വെറും 192 കിലോയാണ് ബൈക്കിന്റെ ഭാരം എന്നത് നിങ്ങളെ അതിശയപ്പിച്ചേക്കാം.

M 1000 RR സൂപ്പർ ബൈക്ക് ഇന്ത്യയിലേക്ക് എത്തുന്നു; ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

കൂടാതെ മോട്ടോർസൈക്കിളിന് എയറോഡൈനാമിക്കായി രൂപകൽപ്പന ചെയ്ത വിംഗ്‌ലെറ്റുകളും ലഭിക്കുന്നു. അത് ഉയർന്ന വേഗതയിലും കോണുകളിലും ബ്രേക്കിംഗ് സമയത്തും ആവശ്യമായ ഡൗൺഫോഴ്‌സ് നൽകുന്നു.

M 1000 RR സൂപ്പർ ബൈക്ക് ഇന്ത്യയിലേക്ക് എത്തുന്നു; ടീസർ വീഡിയോയുമായി ബിഎംഡബ്ല്യു

നിലവിലെ കണക്കനുസരിച്ച് ഇന്ത്യയിലെ മൂന്ന് വേരിയന്റുകളായ S 1000 RR സ്റ്റാൻഡേർഡ്, S 1000 RR പ്രോ, S 1000 RR പ്രോ M സ്‌പോർട്ട് എന്നിവയ്ക്ക് യഥാക്രമം 19.50 ലക്ഷം രൂപ, 21.40 ലക്ഷം രൂപ, 23.75 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. എന്നാൽ M 1000 RR ലൈനപ്പിന് മുകളിൽ തന്നെ സ്ഥാപിക്കും. അതിനാൽ വില കൂടുതലായിരിക്കും.

Most Read Articles

Malayalam
English summary
BMW To Launch M 1000 RR In India Soon. Read in Malayalam
Story first published: Tuesday, March 23, 2021, 9:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X