ഇന്ത്യയിലുടനീളം 3,500-ൽ അധികം ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

ഇലക്ട്രിക് വിപണിയിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുകയാണ് ബൗണ്‍സ്. ഓല ഇലക്ട്രിക് വാഹന വിപണിയിലേക്ക് തിരിഞ്ഞതിന് പിന്നാലെയാണ് ഇപ്പോള്‍ ബൗണ്‍സും രംഗത്തെത്തുന്നത്.

ഇന്ത്യയിലുടനീളം 3,500+ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

വൈകാതെ വിപണിയില്‍ എത്തുമെന്ന് കരുതുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ അരങ്ങേറ്റം മനോഹരമാക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിന്റെ ഭാഗമായി, ബൗണ്‍സും പാര്‍ക്കും 10 നഗരങ്ങളിലായി 3,500-ലധികം ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ഇന്ത്യയിലെ ഇവി ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുന്നതിനുള്ള തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു.

ഇന്ത്യയിലുടനീളം 3,500+ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

റസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍, പ്രധാന പാര്‍ക്കിംഗ് സ്ഥലങ്ങള്‍, മാളുകള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ബൗണ്‍സ് ആപ്പിലോ പാര്‍ക്ക് പ്ലസ് ആപ്പിലോ അടുത്തുള്ള സ്വാപ്പിംഗ് സ്റ്റേഷന്‍ കണ്ടെത്താന്‍ ഈ സ്മാര്‍ട്ട് ഫ്രെയിംവര്‍ക്ക് ലഭ്യമാകുമെന്ന് കമ്പനി പറയുന്നു.

ഇന്ത്യയിലുടനീളം 3,500+ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

ബൗണ്‍സ് അതിന്റെ ആദ്യത്തെ ഉപഭോക്തൃ ഇലക്ട്രിക് സ്‌കൂട്ടര്‍, ഇന്‍ഫിനിറ്റി എന്നറിയപ്പെടുന്ന ബാറ്റര്‍ ഡിസംബര്‍ 2-ന് 'ബാറ്ററി ഒരു സേവനമായി' എന്ന ഓപ്ഷനോടെ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. കമ്പനിയുടെ സ്വാപ്പിംഗ് സ്റ്റേഷനുകള്‍ ഒരു ഇന്ധന സ്റ്റേഷന് സമാനമായ തത്വങ്ങളില്‍ പ്രവര്‍ത്തിക്കും.

ഇന്ത്യയിലുടനീളം 3,500+ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

ബൗണ്‍സ് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളില്‍ ചാര്‍ജ്ജ് ചെയ്തതും റെഡി-ഗോ ബാറ്ററികളും ഉണ്ടായിരിക്കും, അത് ഉപഭോക്താക്കള്‍ക്ക് ഒരു മിനിറ്റില്‍ താഴെ സമയത്തിനുള്ളില്‍ ശൂന്യമായ ബാറ്ററികളുമായി എളുപ്പത്തില്‍ സ്വാപ്പ് ചെയ്യാന്‍ കഴിയും.

ഇന്ത്യയിലുടനീളം 3,500+ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

നിങ്ങള്‍ എവിടെയായിരുന്നാലും അവരുടെ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ ഒരു കിലോമീറ്ററിനുള്ളില്‍ ഉണ്ടായിരിക്കുക എന്നതാണ് ബ്രാന്‍ഡിന്റെ ലക്ഷ്യമെന്നും ഇത് പ്രാപ്തമാക്കാന്‍, ബൗണ്‍സ്, പാര്‍ക്ക് പ്ലസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്നും പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, ബൗണ്‍സിന്റെ സഹസ്ഥാപകനും സിഇഒയുമായ വിവേകാനന്ദ ഹല്ലകെരെ വ്യക്തമാക്കി.

ഇന്ത്യയിലുടനീളം 3,500+ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

അടുത്ത 24 മാസത്തിനുള്ളില്‍ ഒരു ദശലക്ഷത്തിലധികം സ്‌കൂട്ടറുകള്‍ക്കായി ബാറ്ററി സ്വാപ്പിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കാനുള്ള കമ്പനിയുടെ ശ്രമത്തിന് അനുസൃതമായാണ് ഈ പങ്കാളിത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലുടനീളം 3,500+ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

സാങ്കേതിക-പ്രാപ്തമാക്കിയ സൊല്യൂഷന്‍ സംവിധാനത്തിലൂടെ ഓട്ടോമോട്ടീവ് ഉപഭോക്താക്കളുടെ അനുഭവത്തില്‍ വിപ്ലവം സൃഷ്ടിക്കാനുള്ള ദൗത്യത്തിലാണ് തങ്ങളുടെ കമ്പനിയെന്ന് പാര്‍ക്ക് പ്ലസ് സ്ഥാപകനും സിഇഒയുമായ അമിത് ലഖോട്ടിയ പറഞ്ഞു.

ഇന്ത്യയിലുടനീളം 3,500+ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

ബോര്‍ഡിലുടനീളമുള്ള നേട്ടങ്ങള്‍ കാരണം നാളത്തെ ഓട്ടോമോട്ടീവ് രംഗം ഇവികളാല്‍ നയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ അഭാവമാണ് വലിയ രീതിയിലുള്ള ഇവി വ്യാപനത്തെ തടയുന്ന ഏറ്റവും വലിയ തടസ്സം. കോര്‍പ്പറേറ്റ് പാര്‍ക്കുകള്‍, ഷോപ്പിംഗ് മാളുകള്‍, റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയിലുടനീളമുള്ള പരിഹാര ശൃംഖലയിലൂടെ അതിവേഗം ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ധിപ്പിക്കാന്‍ പാര്‍ക്ക് പ്ലസ് പ്രതിജ്ഞാബദ്ധമാണെന്ന് അമിത് വ്യക്തമാക്കി.

ഇന്ത്യയിലുടനീളം 3,500+ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

ബൗണ്‍സ്, അതിന്റെ ബൗണ്‍സ് ഇന്‍ഫിനിറ്റി ഇലക്ട്രിക് സ്‌കൂട്ടര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇന്‍ഫിനിറ്റി ഇവി 'ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്' എന്നും 'മെച്ചപ്പെടുത്തിയ അത്യാധുനിക ഉപകരണങ്ങളും ഇന്റലിജന്റ് ഫീച്ചറുകളും' സജ്ജീകരിച്ചിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യയിലുടനീളം 3,500+ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

ഇവി നിര്‍മ്മാതാവ് ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടറിന്റെ പ്രീ-ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഡെലിവറികള്‍ 2022 ജനുവരിയോടെ മാത്രമാകും നടക്കുക. സ്‌കൂട്ടറിന്റെ ഔദ്യോഗിക വില കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ലെങ്കിലും ഡിസംബര്‍ ആദ്യവാരം തന്നെ ഇത് പ്രഖ്യാപിക്കും.

ഇന്ത്യയിലുടനീളം 3,500+ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

ബൗണ്‍സ് ഇന്‍ഫിനിറ്റി സ്‌കൂട്ടര്‍ സ്മാര്‍ട്ട്, നീക്കം ചെയ്യാവുന്ന ലി-അയണ്‍ ബാറ്ററിയുമായിട്ടാണ് വരുന്നത്. ഈ ബാറ്ററി പാക്ക് ആവശ്യമുള്ളപ്പോള്‍ പുറത്തെടുക്കുകയും സൗകര്യത്തിനനുസരിച്ച് ചാര്‍ജ് ചെയ്യുകയും ചെയ്യാം.

ഇന്ത്യയിലുടനീളം 3,500+ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

ഇവി നിര്‍മാതാവ് അതിന്റെ ആദ്യത്തെ ഇ-സ്‌കൂട്ടറില്‍ രാജ്യത്ത് സവിശേഷമായ ഒരു 'ബാറ്ററി ഒരു സേവനമായി' ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു. ഈ ഓപ്ഷന് കീഴില്‍, ഉപഭോക്താക്കള്‍ക്ക് 'ബാറ്ററി ഇല്ലാതെ' സ്‌കൂട്ടര്‍ വാങ്ങാന്‍ കഴിയും. ഇത് ഇലക്ട്രിക് സ്‌കൂട്ടറിനെ വളരെ താങ്ങാനാവുന്നതാക്കും.

ഇന്ത്യയിലുടനീളം 3,500+ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

ഉപഭോക്താക്കള്‍ക്ക് ബൗണ്‍സിന്റെ ബാറ്ററി-സ്വാപ്പിംഗ് നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാനും ബൗണ്‍സിന്റെ സ്വാപ്പിംഗ് നെറ്റ്‌വര്‍ക്കില്‍ നിന്ന് പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് ശൂന്യമായ ബാറ്ററി എക്സ്ചേഞ്ച് ചെയ്യുമ്പോഴെല്ലാം ബാറ്ററി സ്വാപ്പുകള്‍ക്ക് മാത്രം പണം നല്‍കാനും കഴിയും.

ഇന്ത്യയിലുടനീളം 3,500+ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍; പാര്‍ക്ക് പ്ലസുമായി കൈകോര്‍ത്ത് ബൗണ്‍സ്

ബാറ്ററി ഘടിപ്പിച്ച വാഹനം വാങ്ങുമ്പോള്‍ സ്‌കൂട്ടറിനെ കുറഞ്ഞത് 40 ശതമാനം കൂടുതല്‍ താങ്ങാനാവുന്നതാക്കാന്‍ ഈ ഓപ്ഷന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Bounce announced partnership with park for battery swapping stations details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X