വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

ഇന്‍ഫിനിറ്റി E1 എന്ന പേരില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കഴിഞ്ഞ ദിവസമാണ് ബൗണ്‍സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. രണ്ട് വ്യത്യസ്ത രീതികളിലാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിക്കുന്നതും.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

ഇതില്‍ ബാറ്ററി ഘടിപ്പിച്ച പതിപ്പിന് 68,999 രൂപ (എക്‌സ്‌ഷോറൂം) വിലയും ബാറ്ററിയില്ലാത്ത പതിപ്പിന് 45,099 രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. പിന്നീടുള്ള ഓപ്ഷനില്‍ 'ബാറ്ററി ഒരു സര്‍വീസ്' ഓപ്ഷനുമായാണ് വരുന്നത് - ഇന്ത്യന്‍ വിപണിയിലെ ഇത്തരത്തിലുള്ള പദ്ധതി ആദ്യത്തേതെന്ന് വേണം പറയാന്‍.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

ഈ പുതിയ ഓപ്ഷന് കീഴില്‍, സ്വാപ്പിംഗ് സ്റ്റേഷനുകള്‍ ഒരു ഇന്ധന സ്റ്റേഷന് പോലെ സമാനമായ തത്വങ്ങളില്‍ പ്രവര്‍ത്തിക്കും. ബൗണ്‍സ് ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളില്‍ ചാര്‍ജ്ജ് ചെയ്തതും റെഡി-ടു-ഗോ ബാറ്ററികളുടെ റെഡി സ്റ്റോക്കും ഉണ്ടായിരിക്കും, ഇത് പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്ത ബാറ്ററി പായ്ക്കിനായി ഉപഭോക്താക്കളെ അവരുടെ അടുത്തുള്ള ശൂന്യമായ ബാറ്ററികള്‍ സ്വാപ്പ് ചെയ്ത് മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കുന്നുവെന്നാണ് ബൗണ്‍സ് വ്യക്തമാക്കുന്നത്.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

ഇത് ഉപഭോക്താവിന് അവരുടെ ബാറ്ററികള്‍ റീചാര്‍ജ് ചെയ്യുന്നതിനോ റേഞ്ചിനെ കുറിച്ചോര്‍ത്ത് വേവലാതിപ്പെടുന്നതിനോ സമയം പാഴാക്കില്ലെന്ന് ഉറപ്പാക്കും. ഈ സ്റ്റേഷനുകളില്‍ ബാറ്ററി മാറ്റിസ്ഥാപിക്കുന്നതിനുള്ള ചെലവ് ഒരു സ്വാപ്പിന് ഏകദേശം 35 രൂപയായിരിക്കും.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

അത്തരം ഉപഭോക്താക്കള്‍ക്ക് പ്രതിമാസ സബ്സ്‌ക്രിപ്ഷനും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. അവിടെ ചാര്‍ജുകള്‍ 850 രൂപ മുതല്‍ 1,250 രൂപ വരെയാണ്. മോഡലിനെ ഇന്നലെ അവതരിപ്പിച്ചപ്പോള്‍ മുതല്‍ തന്നെ ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

ടോക്കണ്‍ തുകയായ 499 രൂപയ്ക്കാണ് ബൗണ്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്കിങ്ങിനായി തുറന്നിരിക്കുന്നത്. ബൗണ്‍സ് ഇന്‍ഫിനിറ്റി സൈറ്റില്‍ കയറിയാല്‍ ബുക്കിംഗിനായുള്ള അവസരം കമ്പനി ഒരുക്കിയിട്ടുണ്ട്.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

അതേസമയം 2022 മാര്‍ച്ച് മുതല്‍ മാത്രമായിരിക്കും മോഡലിന്റെ ഡെലിവറി ആരംഭിക്കുക. പ്രമുഖ പങ്കാളിത്തത്തിലൂടെ ബൗണ്‍സ് വിപുലമായ ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വര്‍ക്കുകകള്‍ സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത് അതിന്റെ റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കും വിജയകരമായ റൈഡ്-ഷെയറിംഗിനും സേവനം നല്‍കും.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

ക്ലീന്‍ മൊബിലിറ്റിയിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തെ പിന്തുണയ്ക്കുന്നതിനായി ലോകത്തിലെ ഏറ്റവും വലുതും സാന്ദ്രതയുമുള്ള ബാറ്ററി സ്വാപ്പിംഗ് പ്ലാറ്റ്ഫോം നിര്‍മ്മിക്കുകയും ഉപഭോക്താക്കള്‍ക്ക് ഒരു കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ഒരു സ്വാപ്പിംഗ് സൗകര്യം നല്‍കുകയും ചെയ്യുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇപ്പോള്‍ ആദ്യ പരസ്യ വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍. ചാര്‍ജിംഗ് സംബന്ധമായ വിവരങ്ങള്‍ എല്ലാം വ്യക്തമാക്കുന്നതാണ് ഈ പരസ്യ വീഡിയോ.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

ഇന്‍ഫിനിറ്റി E1-ന് സ്പോര്‍ട്ടി ഡിസൈനും തിളക്കമുള്ള പുതിയ കളര്‍ ഓപ്ഷനുകളും ലഭിക്കുന്നു. ഇതിന് എല്‍ഇഡി ഹെഡ്‌ലാമ്പും ഡിജിറ്റല്‍ സ്പീഡോമീറ്ററും ലഭിക്കുന്നു. വൃത്താകൃതിയിലുള്ള റിയര്‍ വ്യൂ മിററുകള്‍, ഫ്‌ലാറ്റ് ഫൂട്ട് ബോര്‍ഡ്, സിംഗിള്‍ പീസ് സീറ്റ്, പില്യണ്‍ ഗ്രാബ് ഹാന്‍ഡില്‍ എന്നിവയും ലഭിക്കും.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

ബൗണ്‍സ് ഇന്‍ഫിനിറ്റി E1 ന് ഡിസ്‌ക് ബ്രേക്കുകളാണ് ലഭിക്കുന്നത്. മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒറ്റ-വശങ്ങളുള്ള ഷോക്ക് അബ്സോര്‍ബറുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. ഷോക്കുകള്‍ ഇന്ത്യന്‍ റോഡ് അവസ്ഥകള്‍ക്കായി ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 12 ലിറ്ററിന്റെ ബൂട്ട് സ്‌പേസ് ആണ് ഇതിനുള്ളത്.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

ബൗണ്‍സ് E1-ന്റെ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കില്‍ - 83 Nm torqe സൃഷ്ടിക്കാന്‍ കഴിയുന്ന BLDC മോട്ടോറില്‍ നിന്നാണ് പവര്‍ എടുക്കുന്നത്. ബൗണ്‍സ് 8 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗതയും മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയും അവകാശപ്പെടുന്നു. ബാറ്ററി ചാര്‍ജിംഗ് സമയം 4-5 മണിക്കൂറാണ്.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

''ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ സാധ്യതകളില്‍ താന്‍ ശക്തമായി വിശ്വസിക്കുന്നു - ഈ കാഴ്ചപ്പാടോടെയാണ് 2019 ജൂണില്‍ തങ്ങള്‍ ഇന്‍-ഹൗസ് ഇവി മൊബിലിറ്റി സൊല്യൂഷനുകള്‍ അവതരിപ്പിച്ചതെന്നാണ് അവതരണ വേളയില്‍ ബൗണ്‍സ് സിഇഒയും സഹസ്ഥാപകനുമായ ശ്രീ വിവേകാനന്ദ ഹല്ലേകെരെ പറഞ്ഞത്.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

ഇന്ത്യയെ ആഗോളതലത്തില്‍ മുന്‍നിര ഇവി സ്വീകരിക്കുന്ന രാജ്യമാക്കുന്നതിനുള്ള എല്ലാ വെല്ലുവിളികളും ഏറ്റെടുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

ജിയോ ഫെന്‍സിംഗ്, ആന്റി തെഫ്റ്റ്, ടോ അലര്‍ട്ട്, റിവേഴ്‌സ് മോഡ്, ഡ്രാഗ് മോഡ്, റിമോട്ട് ട്രാക്കിംഗ്, റിമോട്ട് ബാറ്ററി അപ്‌ഡേറ്റ്, തുടങ്ങിയ ആധുനിക ഫീച്ചറുകളാല്‍ സമ്പന്നമാണ് പുതിയ ബൗണ്‍സ് E1 ഇലക്ട്രിക് സ്‌കൂട്ടര്‍. ബൗണ്‍സ് ഇന്‍ഫിനിറ്റി E1, 2018 ഓട്ടോ എക്സ്പോയില്‍ 22 മോട്ടോര്‍സ് സ്‌കൂട്ടറായി പ്രദര്‍ശിപ്പിച്ചിരുന്നു.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

ബൗണ്‍സ് 22 മോട്ടോര്‍സും അവരുടെ പ്ലാന്റും ഈ വര്‍ഷം ആദ്യം 7 മില്യണ്‍ യുഎസ് ഡോളറിന് സ്വന്തമാക്കുകയും ചെയ്തിരുന്നു. ബൗണ്‍സ് പുതിയ ഇന്‍ഫിനിറ്റി E1 ഇ-സ്‌കൂട്ടര്‍ രാജസ്ഥാനിലെ ഭിവാഡിയിലുള്ള പ്ലാന്റില്‍ നിര്‍മ്മിക്കും. ഈ സ്ഥാപനത്തിന് പ്രതിവര്‍ഷം 1,80,000 സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കാനുള്ള ശേഷിയുണ്ടെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വര്‍ക്കുകള്‍ക്കായി, ബൗണ്‍സ് Readassist, Helloworld, Kitchens എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. 10 നഗരങ്ങളിലായി 900 പുതിയ സ്ഥലങ്ങളിലേക്ക് ഈ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

വഴിയില്‍ കിടക്കുമെന്ന പേടിവേണ്ട! വ്യത്യസ്തനായി Bounce Infinity E1, വീഡിയോ കാണാം

3,500-ലധികം ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ പാര്‍ക്ക് പ്ലസുമായി കമ്പനി കൈകോര്‍ത്തിരുന്നു. റെസിഡന്‍ഷ്യല്‍ സൊസൈറ്റികള്‍, പ്രധാന പാര്‍ക്കിംഗ് സ്ഥലങ്ങള്‍, മാളുകള്‍, ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഈ സൗകര്യം വാഗ്ദാനം ചെയ്യുന്ന ബൗണ്‍സിന്റെ ഉപഭോക്താക്കളില്‍ നിന്ന് 1 കിലോമീറ്ററിനുള്ളില്‍ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നു. ബൗണ്‍സ് ആപ്പ് അല്ലെങ്കില്‍ പാര്‍ക്ക് പ്ലസ് ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള സ്വാപ്പിംഗ് സ്റ്റേഷനിലേക്ക് ആക്സസ് ഉണ്ടായിരിക്കും.

Most Read Articles

Malayalam
English summary
Bounce revealed new tvc of infinity e1 electric scooter
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X