Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ
ഹോണ്ടയുടെ സ്റ്റൈലിഷ് സ്കൂട്ടറായ ഗ്രാസിയ 125 മോഡലിന്റെ വില വർധിപ്പിച്ചു. പുതുക്കിയ വില നിർണയം അനുസരിച്ച് 1,100 രൂപ വരെയാണ് ഗ്രാസിയക്കായി ഇനി അധികം മുടക്കേണ്ടത്.

ഹോണ്ട ഗ്രാസിയ 125 ഡ്രം, ഡിസ്ക്ക് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ബേസ് മോഡലിന് 903 രൂപ ഉയർന്ന് 74,815 രൂപയായി എക്സ്ഷോറൂം വില. അതേസമയം സ്കൂട്ടറിന്റെ ഡിസ്ക്ക് പതിപ്പിന് 1,162 രൂപ കൂടി 82,140 രൂപയായി വില.
Grazia 125 | Old Price | New Price | Price Hike |
Drum | ₹73,912 | ₹74,815 | ₹903 |
Disc | ₹80,978 | ₹82,140 | ₹1,162 |

വില വർധനയല്ലാതെ ഗ്രാസിയയിൽ കമ്പനി മറ്റ് മാറ്റങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. ആക്ടിവയുടെ 125 പതിപ്പിൽ കാണുന്ന അതേ 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഗ്രാസിയ സ്കൂട്ടറിന്റെയും ഹൃദയം.

സുഗമമായ പ്രവർത്തനം, മെച്ചപ്പെട്ട പ്രകടനം, മെച്ചപ്പെട്ട ഇന്ധനക്ഷമത എന്നിവയ്ക്കായി ഹോണ്ടയുടെ PGM-Fi, HET, eSP എന്നീ സാങ്കേതികവിദ്യകൾ ഒത്തുചേർന്ന എയർ-കൂൾഡ് യൂണിറ്റാണിത്.

6000 rpm-ൽ പരമാവധി 8.25 bhp കരുത്തും 5000 rpm-ൽ 10.3 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്തമാണ് ഹോണ്ട ഗ്രാസിയയുടെ ഈ 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ. സിവിടിയാണ് സ്കൂട്ടറിലെ ട്രാന്സ്മിഷന്.
MOST READ: അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകള്‍ക്കും വില വര്‍ധനവുമായി ബജാജ്

സെഗ്മെന്റിലെ ഏറ്റവും മികച്ച സ്കൂട്ടറുകളിൽ ഒന്നാണ് ഗ്രാസിയ 125. വലിയ എൽഇഡി ഹെഡ്ലാമ്പും സ്പ്ലിറ്റ് എൽഇഡി പൊസിഷൻ ലാമ്പും അതിന്റെ രൂപത്തോട് ചേർന്നിരിക്കുന്നത് ഒരു സ്പോർട്ടിയർ ഫ്രണ്ട് ലുക്ക് നൽകാൻ ഹോണ്ടയെ ഏറെ സഹായിച്ചിട്ടുണ്ട്.

ജെറ്റ് പ്രചോദിത രൂപകൽപ്പനയുള്ള ടെയിൽ ലാമ്പാണ് പിൻവശത്തിന്റെ ആകർഷണം. മികച്ച ലുക്കിനൊപ്പം സൗകര്യപ്രദമായ ഘടകങ്ങളിലും ഹോണ്ട ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഗ്രാസിയ 125 മോഡലിന് ഒരു എക്സ്റ്റേർണൽ ഫ്യുവൽ ഫില്ലർ ക്യാപ്പും കമ്പനി സമ്മാനിച്ചിട്ടുണ്ട്.
MOST READ: മാറ്റങ്ങളുമായി 2021 മോഡൽ ബജാജ് പൾസർ 220F വിപണിയിൽ

മുമ്പത്തേതിനേക്കാൾ കൂടുതൽ സ്ഥലമുള്ള ഒരു പുനർരൂപകൽപ്പന ചെയ്ത ഗ്ലോവ് ബോക്സും സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു. മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് സൈബർ യെല്ലോ, പേൾ സ്പാർട്ടൻ റെഡ്, പേൾ സൈറൻ ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഹോണ്ട ഗ്രാസിയ 125 വാഗ്ദാനം ചെയ്യുന്നത്.

ഗ്രാസിയയുടെ മറ്റ് ചില പ്രധാന സവിശേഷതകളിൽ ഐഡിലിങ് സ്റ്റോപ്പ് സിസ്റ്റം, എഞ്ചിൻ കട്ട് ഓഫ് ഫംഗ്ഷനോടുകൂടിയ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, സ്റ്റൈലിഷ് മഫ്ലർ പ്രൊട്ടക്ടർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം ഉൾപ്പെടുന്നു.

ജൂണ്‍ മാസത്തിലാണ് ബിഎസ് VI ചട്ടങ്ങളിലേക്ക് നവീകരിച്ച ഗ്രാസിയ 125-നെ ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. എഞ്ചിന് നവീകരണത്തിനൊപ്പം ഫീച്ചറുകളിലും ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്കൂട്ടറിനെ കമ്പനി വിപണിയില്‍ പരിചയപ്പെടുത്തിയത്.

1,812 mm നീളവും 697 mm വീതിയും 1,146 mm ഉയരവും 1,260 mm വീല്‍ബേസുമാണ് ഗ്രാസിയയിൽ ഹോണ്ട ഒരുക്കിയിരിക്കുന്നത്. 155 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 107 കിലോഗ്രാമാണ് ആകെ ഭാരം. ഓപ്ഷണലായി അലോയി വീല്‍ തെരഞ്ഞെടുക്കാം എന്നതും മോഡലിനെ വ്യത്യസ്തമാക്കുന്നു.