ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ

ഹോണ്ടയുടെ സ്റ്റൈലിഷ് സ്‌കൂട്ടറായ ഗ്രാസിയ 125 മോഡലിന്റെ വില വർധിപ്പിച്ചു. പുതുക്കിയ വില നിർണയം അനുസരിച്ച് 1,100 രൂപ വരെയാണ് ഗ്രാസിയക്കായി ഇനി അധികം മുടക്കേണ്ടത്.

ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ

ഹോണ്ട ഗ്രാസിയ 125 ഡ്രം, ഡിസ്ക്ക് എന്നീ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ബേസ് മോഡലിന് 903 രൂപ ഉയർന്ന് 74,815 രൂപയായി എക്സ്ഷോറൂം വില. അതേസമയം സ്‌കൂട്ടറിന്റെ ഡിസ്ക്ക് പതിപ്പിന് 1,162 രൂപ കൂടി 82,140 രൂപയായി വില.

Grazia 125 Old Price New Price Price Hike
Drum ₹73,912 ₹74,815 ₹903
Disc ₹80,978 ₹82,140 ₹1,162
ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ

വില വർധനയല്ലാതെ ഗ്രാസിയയിൽ കമ്പനി മറ്റ് മാറ്റങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. ആക്‌ടിവയുടെ 125 പതിപ്പിൽ കാണുന്ന അതേ 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഗ്രാസിയ സ്‌കൂട്ടറിന്റെയും ഹൃദയം.

MOST READ: സ്മാർട്ട് കീയും പഴഞ്ചനായി; ഡിജിറ്റൽ കാർ കീ ഫീച്ചറിനായി പ്രമുഖ കാർ ബ്രാൻഡുകളുമായി കൈകോർത്ത് സാംസങ്

ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ

സുഗമമായ പ്രവർത്തനം, മെച്ചപ്പെട്ട പ്രകടനം, മെച്ചപ്പെട്ട ഇന്ധനക്ഷമത എന്നിവയ്ക്കായി ഹോണ്ടയുടെ PGM-Fi, HET, eSP എന്നീ സാങ്കേതികവിദ്യകൾ ഒത്തുചേർന്ന എയർ-കൂൾഡ് യൂണിറ്റാണിത്.

ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ

6000 rpm-ൽ പരമാവധി 8.25 bhp കരുത്തും 5000 rpm-ൽ 10.3 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ് ഹോണ്ട ഗ്രാസിയയുടെ ഈ 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ. സിവിടിയാണ് സ്‌കൂട്ടറിലെ ട്രാന്‍സ്മിഷന്‍.

MOST READ: അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകള്‍ക്കും വില വര്‍ധനവുമായി ബജാജ്

ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ

സെഗ്‌മെന്റിലെ ഏറ്റവും മികച്ച സ്‌കൂട്ടറുകളിൽ ഒന്നാണ് ഗ്രാസിയ 125. വലിയ എൽഇഡി ഹെഡ്‌ലാമ്പും സ്പ്ലിറ്റ് എൽഇഡി പൊസിഷൻ ലാമ്പും അതിന്റെ രൂപത്തോട് ചേർന്നിരിക്കുന്നത് ഒരു സ്‌പോർട്ടിയർ ഫ്രണ്ട് ലുക്ക് നൽകാൻ ഹോണ്ടയെ ഏറെ സഹായിച്ചിട്ടുണ്ട്.

ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ

ജെറ്റ് പ്രചോദിത രൂപകൽപ്പനയുള്ള ടെയിൽ ലാമ്പാണ് പിൻവശത്തിന്റെ ആകർഷണം. മികച്ച ലുക്കിനൊപ്പം സൗകര്യപ്രദമായ ഘടകങ്ങളിലും ഹോണ്ട ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഗ്രാസിയ 125 മോഡലിന് ഒരു എക്സ്റ്റേർണൽ ഫ്യുവൽ ഫില്ലർ ക്യാപ്പും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

MOST READ: മാറ്റങ്ങളുമായി 2021 മോഡൽ ബജാജ് പൾസർ 220F വിപണിയിൽ

ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ

മുമ്പത്തേതിനേക്കാൾ കൂടുതൽ സ്ഥലമുള്ള ഒരു പുനർ‌രൂപകൽപ്പന ചെയ്ത ഗ്ലോവ് ബോക്സും സ്കൂട്ടർ വാഗ്ദാനം ചെയ്യുന്നു. മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് സൈബർ യെല്ലോ, പേൾ സ്പാർട്ടൻ റെഡ്, പേൾ സൈറൻ ബ്ലൂ എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഹോണ്ട ഗ്രാസിയ 125 വാഗ്ദാനം ചെയ്യുന്നത്.

ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ

ഗ്രാസിയയുടെ മറ്റ് ചില പ്രധാന സവിശേഷതകളിൽ ഐഡിലിങ് സ്റ്റോപ്പ് സിസ്റ്റം, എഞ്ചിൻ കട്ട് ഓഫ് ഫംഗ്ഷനോടുകൂടിയ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, സ്റ്റൈലിഷ് മഫ്ലർ പ്രൊട്ടക്ടർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം ഉൾപ്പെടുന്നു.

ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ

ജൂണ്‍ മാസത്തിലാണ് ബിഎസ് VI ചട്ടങ്ങളിലേക്ക് നവീകരിച്ച ഗ്രാസിയ 125-നെ ഹോണ്ട വിപണിയില്‍ അവതരിപ്പിക്കുന്നത്. എഞ്ചിന്‍ നവീകരണത്തിനൊപ്പം ഫീച്ചറുകളിലും ഡിസൈനിലും ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂട്ടറിനെ കമ്പനി വിപണിയില്‍ പരിചയപ്പെടുത്തിയത്.

ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ

1,812 mm നീളവും 697 mm വീതിയും 1,146 mm ഉയരവും 1,260 mm വീല്‍ബേസുമാണ് ഗ്രാസിയയിൽ ഹോണ്ട ഒരുക്കിയിരിക്കുന്നത്. 155 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 107 കിലോഗ്രാമാണ് ആകെ ഭാരം. ഓപ്ഷണലായി അലോയി വീല്‍ തെരഞ്ഞെടുക്കാം എന്നതും മോഡലിനെ വ്യത്യസ്‌തമാക്കുന്നു.

Most Read Articles

Malayalam
English summary
BS6 Honda Grazia 125 Price Hiked. Read in Malayalam
Story first published: Saturday, January 16, 2021, 16:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X