ബിഎസ്-VI കരുത്തിൽ സിഎഫ് മോട്ടോ 300NK വിപണിയിലെത്തി; വില 2.29 ലക്ഷം രൂപ

300NK മോഡലിന്റെ പുതിയ ബിഎസ്-VI പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഎഫ് മോട്ടോ. 2.29 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് നേക്കഡ് സ്പോർട്‌സ് ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ബിഎസ്-VI കരുത്തിൽ സിഎഫ് മോട്ടോ 300NK വിപണിയിലെത്തി; വില 2.29 ലക്ഷം രൂപ

സിഎഫ് മോട്ടോയുടെ രാജ്യത്തെ ആദ്യത്തെ ബിഎസ്-VI നിലവാരത്തിലുള്ള മോഡലാണ് പുതിയ 300NK എന്നതും ശ്രദ്ധേയമാണ്. ബിഎസ്-IV പതിപ്പിന് സമാനമായ അതേ വിലയോടെയാണ് പുതുക്കിയ ബൈക്കും വിപണിയിൽ എത്തുന്നത്.

ബിഎസ്-VI കരുത്തിൽ സിഎഫ് മോട്ടോ 300NK വിപണിയിലെത്തി; വില 2.29 ലക്ഷം രൂപ

ബിഎസ്-VI മോഡൽ അതിന്റെ മുൻഗാമിയുടെ സ്റ്റൈലിംഗ് അതേപടി നിലനിർത്തിയാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ 2021 മോഡൽ ലോ-സ്ലംഗ് ഫുൾ-എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ സവിശേഷതകളെല്ലാം അതേപടി മുമ്പോട്ടുകൊണ്ടുപോയിട്ടുണ്ട്.

MOST READ: 2021 ഹയാബൂസ ഇന്ത്യയിൽ ഉടൻ എത്തും; ഔദ്യോഗിക ടീസറുമായി സുസുക്കി

ബിഎസ്-VI കരുത്തിൽ സിഎഫ് മോട്ടോ 300NK വിപണിയിലെത്തി; വില 2.29 ലക്ഷം രൂപ

അതോടൊപ്പം മസ്ക്കുലർ ഫ്യുവൽ ടാങ്ക്, അപ്‌‌വെപ്റ്റ് റിയർ സെക്ഷൻ, സ്പ്ലിറ്റ്-സീറ്റ് സെറ്റപ്പ്, അണ്ടർ‌ബെല്ലി എക്‌സ്‌ഹോസ്റ്റ്, റിയർ-ഫെൻഡർ മൗണ്ട് ചെയ്ത നമ്പർ പ്ലേറ്റ്, അഞ്ച്-സ്‌പോക്ക് അലോയ് വീലുകൾ എന്നിവുയും 2021 സിഎഫ് മോട്ടോ 300NK-യുടെ പ്രധാന സവിശേഷതകളാണ്.

ബിഎസ്-VI കരുത്തിൽ സിഎഫ് മോട്ടോ 300NK വിപണിയിലെത്തി; വില 2.29 ലക്ഷം രൂപ

എന്നാൽ കളർ ഓപ്ഷനും ഗ്രാഫിക്സും ബിഎസ്-IV മോഡലിന് സമാനമായിരിക്കുമെന്നത് അൽപം നിരാശാജനകമാണ്. ഹാർഡ്‌വെയറിൽ സസ്‌പെൻഷൻ സംവിധാനത്തിനായി മുൻവശത്ത് അപ്സൈഡ് ഡൗൺ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കുമാണ് ചൈനീസ് ബ്രാൻഡ് ഉൾപ്പെടുത്തിയിരിക്കുന്നത്.

MOST READ: ഹാർലിയുടെ പുതിയ 1250 കസ്റ്റം മോഡലും ഒരുങ്ങി, ടീസർ ചിത്രങ്ങൾ പുറത്ത്

ബിഎസ്-VI കരുത്തിൽ സിഎഫ് മോട്ടോ 300NK വിപണിയിലെത്തി; വില 2.29 ലക്ഷം രൂപ

അതേസമയം ബ്രേക്കിംഗ് സജ്ജീകരണത്തിൽ രണ്ട് വീലുകളിലും ഡിസ്ക്ക് ബ്രേക്കുകളാണ് സിഎഫ് മോട്ടോ അവതരിപ്പിക്കുന്നത്. കൂടുതൽ സുരക്ഷക്കായി ഒരു ഡ്യുവൽ ചാനൽ എബിഎസ് സംവിധാനവും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

ബിഎസ്-VI കരുത്തിൽ സിഎഫ് മോട്ടോ 300NK വിപണിയിലെത്തി; വില 2.29 ലക്ഷം രൂപ

മെക്കാനിക്കൽ സവിശേഷതകൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ പവർ, ടോർക്ക് ഔട്ട്‌പുട്ട് നമ്പറുകളിൽ വലിയ വ്യത്യാസം കാണുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മുൻഗാമിയിലെ അതേ 292.4 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ എഞ്ചിൻ തന്നെയാണ് ബിഎസ്-VI സിഎഫ് മോട്ടോ 300NK ഉപയോഗിക്കുന്നത്.

MOST READ: വൈദ്യുതിയിലും പെട്രോളിലുമോടും ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ആക്ടിവ; വീഡിയോ

ബിഎസ്-VI കരുത്തിൽ സിഎഫ് മോട്ടോ 300NK വിപണിയിലെത്തി; വില 2.29 ലക്ഷം രൂപ

ഈ എഞ്ചിൻ ബിഎസ്-IV മോഡലിൽ 33.5 bhp കരുത്തിൽ 20.5 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ബിഎസ്-VI കരുത്തിൽ സിഎഫ് മോട്ടോ 300NK വിപണിയിലെത്തി; വില 2.29 ലക്ഷം രൂപ

ഇതിൽ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യും. ഇന്ത്യൻ വിപണിയിൽ കെടിഎം 250 ഡ്യൂക്ക്, ബജാജ് ഡൊമിനാർ ശ്രേണി തുടങ്ങിയ മോഡലുകളുമായാണ് 2021 ബിഎസ്-VI സിഎഫ് മോട്ടോ 300NK ഇന്ത്യൻ വിപണിയിൽ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സിഎഫ് മോട്ടോ #cfmoto
English summary
CFMoto Launched BS6 300NK Motorcycle In India Priced At Rs 2.29 Lakh. Read in Malayalam
Story first published: Tuesday, March 2, 2021, 12:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X