650NK മിഡിൽ-വെയ്റ്റ് നേക്കഡ് ബൈക്കിന്റെ പുതിയ SP എഡിഷനുമായി സി‌എഫ്‌മോട്ടോ

ഓസ്‌ട്രേലിയൻ വിപണിയിൽ 650NK മിഡിൽ-വെയ്റ്റ് നേക്കഡ് ബൈക്കിന്റെ പുതിയ SP എഡിഷൻ പുറത്തിറക്കി ചൈനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ സി‌എഫ്‌മോട്ടോ.

650NK മിഡിൽ-വെയ്റ്റ് നേക്കഡ് ബൈക്കിന്റെ പുതിയ SP എഡിഷനുമായി സി‌എഫ്‌മോട്ടോ

മോട്ടോർസൈക്കിളിൽ ധാരാളം അധിക ഘടകങ്ങളും പുതുക്കിയ സ്റ്റൈലിംഗും ചേർത്താണ് സി‌എഫ്‌മോട്ടോ ഒരുക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ ആകർഷകമായ ഒരു പാക്കേജാണ് പുതിയ SP എഡിഷനെന്ന് കമ്പനി ഉറപ്പുവരുത്തിയിട്ടുണ്ട്.

650NK മിഡിൽ-വെയ്റ്റ് നേക്കഡ് ബൈക്കിന്റെ പുതിയ SP എഡിഷനുമായി സി‌എഫ്‌മോട്ടോ

650NK മോഡലിന്റെ മൊത്തത്തിലുള്ള രൂപഘടന കമ്പനി അതേപടി നിലനിർത്തിയിട്ടുണ്ടെങ്കിലും ഹെഡ്‌ലാമ്പ് അസംബ്ലി, ഫ്യൂവൽ ടാങ്ക് എക്സ്റ്റൻഷനുകൾ എന്നിവയുൾപ്പെടെ മുൻഭാഗം പുനർരൂപകൽപ്പന ചെയ്‌തിട്ടുണ്ട്.

MOST READ: CB350 RS ജന്മനാട്ടിലും വില്‍പ്പനയ്‌ക്കെത്തിച്ച് ഹോണ്ട; മാറ്റം പേരില്‍ മാത്രം

650NK മിഡിൽ-വെയ്റ്റ് നേക്കഡ് ബൈക്കിന്റെ പുതിയ SP എഡിഷനുമായി സി‌എഫ്‌മോട്ടോ

സ്വിച്ച് ഗിയറിലെ ബാക്ക്‌ലിറ്റ് ബട്ടണുകൾക്കൊപ്പം പുതിയ അഞ്ച് ഇഞ്ച് പൂർണ കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സി‌എഫ്‌മോട്ടോ നൽകിയിട്ടുണ്ട്. KYB സസ്‌പെൻഷൻ സജ്ജീകരണം, പുതിയ സ്ലിപ്പർ ക്ലച്ച് എന്നിവയും 650NK SP എഡിഷനിൽ കാണാം.

650NK മിഡിൽ-വെയ്റ്റ് നേക്കഡ് ബൈക്കിന്റെ പുതിയ SP എഡിഷനുമായി സി‌എഫ്‌മോട്ടോ

കൂടാതെ ഒപ്റ്റിമൈസ് ചെയ്ത ഗിയർ മാറ്റങ്ങൾ‌ക്കായി ട്വീക്ക്ഡ് ആറ് സ്പീഡ് ഗിയർ‌ബോക്സ്, പുതിയ റിംസ് എന്നിവയുൾ‌പ്പെടെ കൂടുതൽ‌ പ്രീമിയം സെറ്റ് ഹാർഡ്‌വെയറുകളും SP എഡിഷന് കമ്പനി സമ്മാനിക്കുന്നുണ്ട്.

MOST READ: ബി‌എം‌ഡബ്ല്യുവിനുമുണ്ട് പ്രീമിയം സ്‌കൂട്ടർ, C 400 X, C 400 GT മോഡലുകളുടെ പുതുക്കിയ പതിപ്പ് വിപണിയിൽ

650NK മിഡിൽ-വെയ്റ്റ് നേക്കഡ് ബൈക്കിന്റെ പുതിയ SP എഡിഷനുമായി സി‌എഫ്‌മോട്ടോ

മിഡിൽ-വെയ്റ്റ് നേക്കഡ് ബൈക്കിന്റെ 17 ഇഞ്ച് അലോയ് വീലുകളിൽ ഗ്രിപ്പിയർ പിറിലി എയ്ഞ്ചൽ എസ്ടി ടയറുകളാണ് സിഫ്മോട്ടോ വാഗ്‌ദാനം ചെയ്യുന്നത്. 649 സിസി, പാരലൽ-ട്വിൻ സിലിണ്ടർ എഞ്ചിനാണ് 650NK SP പതിപ്പിന് തുടിപ്പേകുന്നത്.

650NK മിഡിൽ-വെയ്റ്റ് നേക്കഡ് ബൈക്കിന്റെ പുതിയ SP എഡിഷനുമായി സി‌എഫ്‌മോട്ടോ

ഇത് പരമാവധി 60.3 bhp കരുത്തിൽ 56 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇന്ത്യൻ വിപണിയിൽ സി‌എഫ്‌മോടോ 300NK ബി‌എസ്-VI മോഡൽ പുറത്തിറക്കിയത് മുതൽ കൂടുതൽ മോഡലുകളെ അവതരിപ്പിക്കുമോ എന്നാണ് വിപണി കാത്തിരിക്കുന്നത്.

MOST READ: നിരവധി മാറ്റങ്ങളോടെ 2021 ബർഗ്മാൻ 400 പുറത്തിറക്കി സുസുക്കി

650NK മിഡിൽ-വെയ്റ്റ് നേക്കഡ് ബൈക്കിന്റെ പുതിയ SP എഡിഷനുമായി സി‌എഫ്‌മോട്ടോ

നിർത്തലാക്കിയ ഓഫറുകൾ‌ ബി‌എസ്-VI അവതാരത്തിൽ‌ തിരിച്ചെത്താൻ‌ സാധ്യതയുണ്ടെങ്കിലും ടി‌വി‌എസ് അപ്പാച്ചെ RR‌310, കെ‌ടി‌എം RC 390 എന്നിവയുമായി മല്ലടിക്കാൻ ഫുള്ളി-ഫെയർഡ് മോട്ടോർസൈക്കിളായ 300SR ആയിരിക്കും ബ്രാൻഡിന്റെ നിരയിലേക്ക് അടുത്തതായി ചേരുക.

650NK മിഡിൽ-വെയ്റ്റ് നേക്കഡ് ബൈക്കിന്റെ പുതിയ SP എഡിഷനുമായി സി‌എഫ്‌മോട്ടോ

650NK മോഡലിലേക്ക് നോക്കായിൽ ഈ വർഷാവസാനം ഇത് രാജ്യത്ത് വീണ്ടും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കവസാക്കി Z650, ബെനലി TNT 600i എന്നിവയ്ക്ക് എതിരാളികളായാണ് സിഫ്മോട്ടോ ഇതിനെ പരിചയപ്പെടുത്തുക.

Most Read Articles

Malayalam
കൂടുതല്‍... #സിഎഫ് മോട്ടോ #cfmoto
English summary
CFMoto Launched 650NK SP Edition In Australia. Read in Malayalam
Story first published: Thursday, April 1, 2021, 17:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X