നിരത്തിൽ പായാം, ബിഎസ്-VI 300NK മോട്ടോർസൈക്കിളിന്റെ ഡെലിവറി ആരംഭിച്ച് സിഎഫ് മോട്ടോ

അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച ബിഎസ്-VI 300NK മോട്ടോർസൈക്കിളിന്റെ ഡെലിവറി ഇന്ത്യയിൽ ആരംഭിച്ച് സിഎഫ് മോട്ടോ. മാർച്ചിൽ 2.29 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലാണ് പുതുക്കിയ മോഡലിനെ കമ്പനി പരിചയപ്പെടുത്തിയത്.

നിരത്തിൽ പായാം, ബിഎസ്-VI 300NK മോട്ടോർസൈക്കിളിന്റെ ഡെലിവറി ആരംഭിച്ച് സിഎഫ് മോട്ടോ

ബിഎസ്-VI പരിഷ്ക്കരണത്തിൽ പല മോഡലുകൾക്കും വില വർധനവ് ലഭിച്ചപ്പോൾ ബിഎസ്-IV പതിപ്പിന്റെ അതേ വിലയ്ക്കാണ് 300NK നേക്കഡ് സ്ട്രീറ്റ് സ്പോർട്‌സ് ബൈക്കിനെ ചൈനീസ് ബ്രാൻഡ് പുനരവതരിപ്പിച്ചത്.

നിരത്തിൽ പായാം, ബിഎസ്-VI 300NK മോട്ടോർസൈക്കിളിന്റെ ഡെലിവറി ആരംഭിച്ച് സിഎഫ് മോട്ടോ

പുതുക്കിയ മോഡലിനായുള്ള സമ്പൂർണ മെക്കാനിക്കൽ സവിശേഷതകളും സിഎഫ് മോട്ടോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്നതും അതിശയകരമാണ്. പഴയ 300NK 92.4 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്ഷൻ എഞ്ചിനാണ് ഉപയോഗിച്ചിരുന്നത്.

നിരത്തിൽ പായാം, ബിഎസ്-VI 300NK മോട്ടോർസൈക്കിളിന്റെ ഡെലിവറി ആരംഭിച്ച് സിഎഫ് മോട്ടോ

ഈ യൂണിറ്റ് പരമാവധി 33.5 bhp കരുത്തും 20.5 Nm torque ഉം ഉത്‌പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു. ബി‌എസ്-VI മോഡലിൽ പവർ, ടോർഖ് കണക്കുകളിൽ വലിയ വ്യത്യാസം കാണുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

നിരത്തിൽ പായാം, ബിഎസ്-VI 300NK മോട്ടോർസൈക്കിളിന്റെ ഡെലിവറി ആരംഭിച്ച് സിഎഫ് മോട്ടോ

സിഎഫ് മോട്ടോ ഇന്ത്യയുടെ ആദ്യത്തെ ബിഎസ്-VI നിലവാരത്തിലുള്ള മോഡലാണ് പുതിയ 300NK എന്നതും ശ്രദ്ധേയമാണ്. ഡിസൈനിലേക്ക് നോക്കിയാൽ നേക്കഡ് റോസ്റ്റർ മോട്ടോർസൈക്കിളിന്റെ ഏറ്റവും പുതിയ ആവർത്തനം അതിന്റെ മുൻഗാമിയുടെ സ്റ്റൈലിംഗ് അതേപടി നിലനിർത്തിയിട്ടുണ്ട്.

നിരത്തിൽ പായാം, ബിഎസ്-VI 300NK മോട്ടോർസൈക്കിളിന്റെ ഡെലിവറി ആരംഭിച്ച് സിഎഫ് മോട്ടോ

2021 മോഡലിൽ ലോ-സ്ലംഗ് ഫുൾ-എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മസ്കുലർ ഫ്യൂവൽ ടാങ്ക്, അപ്‌‌വെപ്റ്റ് റിയർ സെക്ഷൻ, സ്പ്ലിറ്റ് സീറ്റുകൾ, അണ്ടർ‌ബെല്ലി എക്‌സ്‌ഹോസ്റ്റ്, റിയർ-ഫെൻഡർ മൗണ്ട് ചെയ്ത നമ്പർ പ്ലേറ്റ്, ഫൈവ്-സ്‌പോക്ക് അലോയ് വീലുകൾ എന്നിവയെല്ലാമാണ് സിഎഫ് മോട്ടോ വാഗ്‌ദാനം ചെയ്യുന്നത്.

നിരത്തിൽ പായാം, ബിഎസ്-VI 300NK മോട്ടോർസൈക്കിളിന്റെ ഡെലിവറി ആരംഭിച്ച് സിഎഫ് മോട്ടോ

സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് അപ്സൈഡ് ഡൗൺ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കുമാണ് ബിഎസ്-VI സിഎഫ് മോട്ടോ 300NK ബൈക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിരത്തിൽ പായാം, ബിഎസ്-VI 300NK മോട്ടോർസൈക്കിളിന്റെ ഡെലിവറി ആരംഭിച്ച് സിഎഫ് മോട്ടോ

ബ്രേക്കിംഗിനായി രണ്ട് വീലുകളിലും ഡിസ്ക്ക് ബ്രേക്കുകളാണ് ചൈനീസ് ബ്രാൻഡ് സമ്മാനിച്ചിരിക്കുന്നത്. റൈഡറിന്റെ കൂടുതൽ സുരക്ഷക്കായി ഒരു ഡ്യുവൽ ചാനൽ എബിഎസ് സംവിധാനവും ബൈക്കിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

നിരത്തിൽ പായാം, ബിഎസ്-VI 300NK മോട്ടോർസൈക്കിളിന്റെ ഡെലിവറി ആരംഭിച്ച് സിഎഫ് മോട്ടോ

ഇന്ത്യയിൽ കെടിഎം 250 ഡ്യൂക്ക്, ബജാജ് ഡൊമിനാർ ശ്രേണി തുടങ്ങിയ മോഡലുകളുമായാണ് 2021 ബിഎസ്-VI സിഎഫ് മോട്ടോ 300NK മത്സരിക്കുന്നത്. രാജ്യത്ത് കൂടുതൽ ഡീലർഷിപ്പുകളില്ലാത്തതിന്റെ അഭാവം മോഡലുകളുടെ വിൽപ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

നിരത്തിൽ പായാം, ബിഎസ്-VI 300NK മോട്ടോർസൈക്കിളിന്റെ ഡെലിവറി ആരംഭിച്ച് സിഎഫ് മോട്ടോ

അതിനാൽ വരും മാസങ്ങളിൽ കൂടുതൽ ഡീലർഷിപ്പുകളും സർവീസ് സെന്ററുകളും ആരംഭിച്ചാൽ മാത്രമേ സിഫ് മോട്ടോയ്ക്ക് ഇന്ത്യയിൽ പിടിച്ചുനിൽക്കാൻ സാധിക്കുകയുള്ളൂ. നിലവിൽ ബെംഗളൂരൂ, ചെന്നൈ, ഹൈദരാബാദ്, താനെ, കോയമ്പത്തൂർ എന്നീ നഗരങ്ങളിൽ മാത്രമാണ് ബ്രാൻഡിന് സാന്നിധ്യമുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #സിഎഫ് മോട്ടോ #cfmoto
English summary
CFMoto Started The Deliveries Of The BS6 Compliant 300NK In India. Read in Malayalam
Story first published: Monday, June 14, 2021, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X