ബിഎസ്-VI സിഎഫ്മോട്ടോ 650MT സ്പോർട്‌സ് അഡ്വഞ്ചർ ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

തെരഞ്ഞെടുത്ത മോഡലുകൾക്കായുള്ള ഓൺലൈൻ ബുക്കിംഗുകൾ ആരംഭിച്ച് സിഎഫ്മോട്ടോ ഇന്ത്യ. ബ്രാൻഡിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രീ-ബുക്കിംഗിന് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

ബിഎസ്-VI സിഎഫ്മോട്ടോ 650MT സ്പോർട്‌സ് അഡ്വഞ്ചർ ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

ബിഎസ്-VI 650MT സ്പോർട്‌സ് അഡ്വഞ്ചർ ടൂറർ, 300NK, 650NK, 650GT എന്നിവ ഉടൻ തന്നെ വിപണിയിലേക്ക് എത്തുമെന്ന് സിഎഫ്മോട്ടോ ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെങ്കിലും പുതുക്കിയ 650MT മോഡലിനെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ബിഎസ്-VI സിഎഫ്മോട്ടോ 650MT സ്പോർട്‌സ് അഡ്വഞ്ചർ ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

650MT മോഡലിന്റെ അവതരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ തന്നെ ചൈനീസ് ബ്രാൻഡ് പുറത്തുവിട്ടേക്കുമെന്നാണ് സൂചന. വരാനിരിക്കുന്ന അഡ്വഞ്ചർ-സ്പോർട്സ് ടൂറർ ബിഎസ്-VI മോഡലിൽ നിന്ന് സ്റ്റൈലിംഗ് സൂചനകൾ അതേപടി നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഹൈനസ് CB350 മോഡലിനും ഇനി അധികം മുടക്കണം, വില വർധനവ് 3,405 രൂപയോളം

ബിഎസ്-VI സിഎഫ്മോട്ടോ 650MT സ്പോർട്‌സ് അഡ്വഞ്ചർ ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

അതിൽ മോട്ടോർസൈക്കിൾ ലംബമായി അടുക്കിയിരിക്കുന്ന ട്വിൻ-പോഡ് ഹെഡ്‌ലൈറ്റ്, ഉയരമുള്ള വിൻഡ്‌സ്ക്രീൻ, നേരായ എർഗണോമിക്സ്, സ്റ്റെപ്പ്-അപ്പ് സാഡിൽ, കോംപാക്റ്റ് എക്‌സ്‌ഹോസ്റ്റ് കാനിസ്റ്റർ എന്നിവ മുൻഗാമിയിൽ നിന്നും അതേപടി മുന്നോട്ടുകൊണ്ടുപോകും.

ബിഎസ്-VI സിഎഫ്മോട്ടോ 650MT സ്പോർട്‌സ് അഡ്വഞ്ചർ ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

650MT ഹാർഡ്‌വെയറും ബി‌എസ്-IV പതിപ്പിന് സമാനമായി തുടരും. കൂടാതെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് അപ്സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കുമായിരിക്കും സിഎഫ്മോട്ടോ വാഗ്‌ദാനം ചെയ്യുക.

MOST READ: മനംകവരാൻ വെക്‌ടർ, ഇല‌ക്‌ട്രിക് സ്‌കൂട്ടർ കൺസെപ്റ്റിനെ അവതരിപ്പിച്ച് ഹസ്ഖ്‌വ‌ർണ

ബിഎസ്-VI സിഎഫ്മോട്ടോ 650MT സ്പോർട്‌സ് അഡ്വഞ്ചർ ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

650MT അഡ്വഞ്ചർ-സ്പോർട്സ് ടൂററിന്റെ ബ്രേക്കിംഗ് സജ്ജീകരണത്തിൽ മുൻവശത്ത് ഇരട്ട റോട്ടറുകളും പിന്നിൽ ഒരൊറ്റ ഡിസ്കുമായിരിക്കും ഉൾപ്പെടുക. സ്റ്റൈലിംഗും ഹാർഡ്‌വെയറും അതേപടി തുടരുമെന്ന് പ്രതീക്ഷിക്കുമ്പോൾ മെക്കാനിക്കൽ സവിശേഷതകളിൽ ഏറ്റവും പുതിയ മലിനീകരൺ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള മാറ്റങ്ങൾ ലഭിക്കും.

ബിഎസ്-VI സിഎഫ്മോട്ടോ 650MT സ്പോർട്‌സ് അഡ്വഞ്ചർ ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

പവർ, ടോർഖ് ഔട്ട്‌പുട്ട് നമ്പറുകളിൽ വലിയ മാറ്റം കാണുമെന്ന് പ്രതീക്ഷിക്കേണ്ടതുമില്ല. 649 സിസി പാരലൽ-ട്വിൻ എഞ്ചിനാണ് ബിഎസ്-VI 650MT മോഡലിന് തുടിപ്പേകുക. ഇത് 9,500 rpm-ൽ പരമാവധി 56.4 bhp കരുത്തും 7,000 rpm-ൽ 62 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

MOST READ: പ്രകാശിക്കും എൽഇഡി ബ്രേക്ക് ക്യാലിപ്പർ കൺസെപ്റ്റ് പുറത്തിറക്കി ബ്രെംബോ

ബിഎസ്-VI സിഎഫ്മോട്ടോ 650MT സ്പോർട്‌സ് അഡ്വഞ്ചർ ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 650MT STD എന്ന ഒരൊറ്റ വേരിയന്റിൽ എത്തുന്ന അഡ്വഞ്ചർ സ്പോർട്‌സ് ടൂററിന് 4.99 ലക്ഷം രൂപയോളമായിരിക്കും ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ബിഎസ്-VI സിഎഫ്മോട്ടോ 650MT സ്പോർട്‌സ് അഡ്വഞ്ചർ ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

മുൻഗാമിയെപ്പോലെ ഗ്രേ ബ്ലാക്ക്, ഗ്രേ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ തന്നെയാകും സിഎഫ്മോട്ടോ 650MT ബിഎസ്-VI പതിപ്പ് ഇത്തവണയും അണിഞ്ഞൊരുങ്ങുക. ഇന്ത്യയിൽ കവസാക്കി വെർസിസ് 650, ബെനലി TRk502 സ്പോർട്‍സ് അഡ്വഞ്ചർ ടൂറർ മോഡലുകളുമായാകും ഈ ചൈനീസ് മോഡൽ മാറ്റുരക്കുക.

Most Read Articles

Malayalam
കൂടുതല്‍... #സിഎഫ് മോട്ടോ #cfmoto
English summary
CFMoto Started To Accepting Bookings For BS6 650MT Sports Adventure Tourer. Read in Malayalam
Story first published: Saturday, May 8, 2021, 10:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X