250SR റേസിംഗ് എഡിഷൻ വിപണിയിൽ എത്തിച്ച് സി‌എഫ്‌മോട്ടോ

ഫുള്ളി ഫെയർഡ് സ്പോർട്‌സ് മോട്ടോർ‌സൈക്കിളായ 250SR-ന്റെ റേസിംഗ് എഡിഷൻ വിപണിയിൽ എത്തിച്ച് ചൈനീസ് ഇരുചക്ര വാഹന നിർമാതാക്കളായ സി‌എഫ്‌മോട്ടോ. ഒരു പ്രത്യേക കളർ ഓപ്ഷനും അപ്‌ഗ്രേഡുചെയ്‌ത സസ്‌പെൻഷൻ സജ്ജീകരണവുമാണ് സ്റ്റാൻഡേർഡ് മോഡലിൽ നിന്നും പുതിയ വേരിയന്റിനെ വ്യത്യസ്‌തമാക്കുന്നത്.

250SR റേസിംഗ് എഡിഷൻ വിപണിയിൽ എത്തിച്ച് സി‌എഫ്‌മോട്ടോ

ഫെയറിംഗ്, എഞ്ചിൻ കൗൾ, സൈഡ് പാനലുകൾ എന്നിവയിൽ പുതിയ നിറം ഇടംപിടിച്ചിട്ടുണ്ട്. 250SR റേസിംഗ് എഡിഷനിലെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ KYB സോഴ്‌സ്ഡ് 37 mm അപ്സൈഡ് ഡൗൺ ഫോർക്ക് മുൻവശത്തും പിന്നിൽ ഒരു മോണോ ഷോക്കും ഉൾപ്പെടുന്നു.

250SR റേസിംഗ് എഡിഷൻ വിപണിയിൽ എത്തിച്ച് സി‌എഫ്‌മോട്ടോ

ബാക്കി സ്റ്റൈലിംഗും സവിശേഷതകളും സ്റ്റാൻഡേർഡ് മോഡലിന് സമാനമായി തുടരുന്നുവെന്നത് ശ്രദ്ധേയമാണ്. കൂടാതെ റേസിംഗ് എഡിഷൻ ട്വിൻ-പോഡ് ഹെഡ്‌ലൈറ്റ്, ഫെയറിംഗ് മൗണ്ട് ചെയ്ത റിയർ-വ്യൂ മിററുകൾ എന്നിവ ബൈക്കിന്റെ സ്പോർട്ടി ഭാവം വർധിപ്പിക്കുന്നുണ്ട്.

MOST READ: പാൻ അമേരിക്ക അഡ്വഞ്ചർ ടൂററിന്റെ നിർമാണം ആരംഭിച്ച് ഹാർലി; ഇന്ത്യയിലേക്കും ഈ വർഷം തന്നെ

250SR റേസിംഗ് എഡിഷൻ വിപണിയിൽ എത്തിച്ച് സി‌എഫ്‌മോട്ടോ

അതോടൊപ്പം എൽഇഡി ഇൻഡിക്കേറ്ററുകൾ, എൽഇഡി ടെയിൽ ‌ലൈറ്റ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, യെല്ലോ റിം ടേപ്പുകൾ എന്നിവയും 250SR റേസിംഗ് എഡിഷനിലെ പ്രധാന സവിശേഷതകളാണ്.

250SR റേസിംഗ് എഡിഷൻ വിപണിയിൽ എത്തിച്ച് സി‌എഫ്‌മോട്ടോ

249.2 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് പുതിയ സി‌എഫ്‌മോട്ടോ 250SR റേസിംഗ് എഡിഷന് തുടിപ്പേകുന്നത്. ഇത് 9,750 rpm-ൽ പരമാവധി 27.5 bhp കരുത്തും 7,500-rpm-ൽ 22 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

MOST READ: പരീക്ഷണയോട്ടം നടത്തി റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍; കൂടുതല്‍ വിവരങ്ങള്‍ ഇതാ

250SR റേസിംഗ് എഡിഷൻ വിപണിയിൽ എത്തിച്ച് സി‌എഫ്‌മോട്ടോ

ആറ് സ്പീഡ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. മുൻവശത്ത് 292 mm സിംഗിൾ ഡിസ്ക്കും പിൻവശത്ത് 220 mm സിംഗിൾ ഡിസ്ക്കുമാണ് 50SR റേസിംഗ് എഡിഷന്റെ ബ്രേക്കിംഗ് സജ്ജീകരണത്തിൽ വാഗ്‌ദാനം ചെയ്യുന്നത്.

250SR റേസിംഗ് എഡിഷൻ വിപണിയിൽ എത്തിച്ച് സി‌എഫ്‌മോട്ടോ

ഒരു ട്രെല്ലിസ് ഫ്രെയിമും കാസ്റ്റ് അലുമിനിയം സ്വിംഗ്ആമും ഉപയോഗിച്ചാണ് 250SR മോഡലിനെ കമ്പനി നിർമിച്ചിരിക്കുന്നത്. ഇന്ത്യയിൽ സിഎഫ്മോട്ടോ 250SR ലഭിക്കില്ല. പകരം സി‌എഫ്‌മോട്ടോ വലിയ എഞ്ചിനുള്ള‌ 300 SR‌ ഇന്ത്യയിൽ‌ അവതരിപ്പിക്കാനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നുണ്ട്.

MOST READ: ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നത് കടുപ്പമേറും; പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ

250SR റേസിംഗ് എഡിഷൻ വിപണിയിൽ എത്തിച്ച് സി‌എഫ്‌മോട്ടോ

സിഎഫ്മോട്ടോ 300 SR ഈ വർഷം പകുതിയോടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് അടിസ്ഥാനപരമായി 300 NK നേക്കഡ് സ്‌പോർട്‌സ് ബൈക്കിന്റെ പൂർണരൂപത്തിലുള്ള പതിപ്പാണ്. 2.50 ലക്ഷം മുതൽ 2.80 ലക്ഷം രൂപ വരെയാകും ഇതിന് വില നിശ്ചയിക്കുക.

250SR റേസിംഗ് എഡിഷൻ വിപണിയിൽ എത്തിച്ച് സി‌എഫ്‌മോട്ടോ

ഇന്ത്യൻ വിപണിയിൽ പ്രധാനമായും കെടിഎം RC 390, ടിവി‌എസ് അപ്പാച്ചെ RR 310 എന്നിവപോലുള്ള 300 സിസി ബൈക്കുകൾ‌ക്കെതിരെ സി‌എഫ്‌മോട്ടോ 300 SR മാറ്റുരയ്ക്കാൻ പ്രാപ്‌തമായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സിഎഫ് മോട്ടോ #cfmoto
English summary
CFMoto Unveiled The 250SR Racing Edition. Read in Malayalam
Story first published: Saturday, March 27, 2021, 9:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X