കൊവിഡ് പോരാട്ടത്തില്‍ വീണ്ടും കൈത്താങ്ങായി ഹീറോ; കിടക്കള്‍ സംഭാവന ചെയ്തു

കൊവിഡിന്റെ തുടക്കകാലം മുതല്‍ തന്നെ സഹായഹസ്തവുമായി രംഗത്തുണ്ട് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ്. ഇപ്പോഴിതാ അത്തരത്തിലൊരു സഹായവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കമ്പനി.

കൊവിഡ് പോരാട്ടത്തില്‍ വീണ്ടും കൈത്താങ്ങായി ഹീറോ; കിടക്കള്‍ സംഭാവന ചെയ്തു

ഡല്‍ഹിയിലെ ജനക്പുരി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 50 കിടക്കകളുള്ള കൊവിഡ് -19 വാര്‍ഡ് സൃഷ്ടിക്കാന്‍ അധികൃതരെ സഹായിച്ചാണ് നിര്‍മാതാക്കള്‍ ഇത്തവണ രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ്-19 നെ ചെറുക്കുന്നതിനുള്ള ഹീറോയുടെ CSR ദുരിതാശ്വാസ നടപടികളുടെ ഭാഗമായാണ് ഈ സംരംഭം ഏറ്റെടുത്തത്.

കൊവിഡ് പോരാട്ടത്തില്‍ വീണ്ടും കൈത്താങ്ങായി ഹീറോ; കിടക്കള്‍ സംഭാവന ചെയ്തു

ഇതിന്റെ ഭാഗമായി ഹീറോ മോട്ടോകോര്‍പ്പ് പീപ്പിള്‍-ടു-പീപ്പിള്‍ ഹെല്‍ത്ത് ഫൗണ്ടേഷനുമായി പങ്കാളികളാകയും ചെയ്തു. ഡല്‍ഹി സര്‍ക്കാരിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രി സത്യേന്ദര്‍ ജെയിന്‍ വാര്‍ഡ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

കൊവിഡ് പോരാട്ടത്തില്‍ വീണ്ടും കൈത്താങ്ങായി ഹീറോ; കിടക്കള്‍ സംഭാവന ചെയ്തു

2021 ഏപ്രിലില്‍, പകര്‍ച്ചവ്യാധി അതിന്റെ പാരമ്യത്തിലെത്തിയപ്പോള്‍, നഗരത്തിലെ ആരോഗ്യസംരക്ഷണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും കൊവിഡ് -19 നുള്ള പ്രതികരണത്തിനും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ കാങ്കല്‍, രാമകൃഷ്ണ മിഷന്‍ സേവാശ്രാമുമായി ഹീറോ മോട്ടോകോര്‍പ്പ് പങ്കാളിയായിരുന്നു.

കൊവിഡ് പോരാട്ടത്തില്‍ വീണ്ടും കൈത്താങ്ങായി ഹീറോ; കിടക്കള്‍ സംഭാവന ചെയ്തു

ദ്രുത പ്രതികരണ സംഘങ്ങളുടെയും മറ്റ് അടിയന്തിര മെഡിക്കല്‍ സൗകര്യങ്ങളുടെയും ശേഷി വര്‍ധിപ്പിക്കുന്നതിന് രാമകൃഷ്ണ മിഷന്‍ സേവാശ്രമയുടെ ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചറിനെ കമ്പനി പിന്തുണച്ചു. ഹരിദ്വാറിലെ കൊറോണ വൈറസ് വ്യാപിക്കുന്നത് ലഘൂകരിക്കുന്നതിന് അടിയന്തര ആരോഗ്യ തയ്യാറെടുപ്പ് പദ്ധതി വിന്യസിക്കാനും ഇത് മിഷനെ സഹായിച്ചു.

കൊവിഡ് പോരാട്ടത്തില്‍ വീണ്ടും കൈത്താങ്ങായി ഹീറോ; കിടക്കള്‍ സംഭാവന ചെയ്തു

ഹരിയാനയിലെ ധരുഹേരയിലും പരിസരത്തുമുള്ള ഏഴ് ആശുപത്രികള്‍, ഉത്തരാഖണ്ഡിലെ നാല് ആശുപത്രികള്‍, ഹരിയാനയിലെ ഗുരുഗ്രാമിലെ നാല് ആശുപത്രികള്‍, ജയ്പൂരിലെ മൂന്ന് ആശുപത്രികള്‍, രാജസ്ഥാനിലെ അല്‍വാര്‍, ഗുജറാത്തിലെ ഹാലോളിന് സമീപം എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹീറോ ഇരുചക്രവാഹനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.

കൊവിഡ് പോരാട്ടത്തില്‍ വീണ്ടും കൈത്താങ്ങായി ഹീറോ; കിടക്കള്‍ സംഭാവന ചെയ്തു

ഡല്‍ഹിയിലെയും ഹരിയാനയിലെയും ഏതാനും ആശുപത്രികളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളും ഹീറോ സംഭാവന ചെയ്തിരുന്നു. ആരോഗ്യ, മുന്‍നിര തൊഴിലാളികള്‍ ഉപയോഗിക്കുന്നതിനായി കമ്പനി വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ അധികാരികള്‍ക്ക് PPE കിറ്റുകള്‍ സംഭാവന ചെയ്തു.

കൊവിഡ് പോരാട്ടത്തില്‍ വീണ്ടും കൈത്താങ്ങായി ഹീറോ; കിടക്കള്‍ സംഭാവന ചെയ്തു

മുന്നോട്ട് പോകുമ്പോള്‍, കൊവിഡിനെ-19 നെ നേരിടുന്നതിനും പ്രാദേശിക ആശുപത്രികള്‍, സംസ്ഥാന സര്‍ക്കാരുകള്‍, ബന്ധപ്പെട്ട അധികാരികള്‍ എന്നിവരുമായി സഹകരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

കൊവിഡ് പോരാട്ടത്തില്‍ വീണ്ടും കൈത്താങ്ങായി ഹീറോ; കിടക്കള്‍ സംഭാവന ചെയ്തു

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, തങ്ങളുടെ ജനപ്രീയ മോഡലായ ഗ്ലാമറിന്റെ നവീകരിച്ചൊരു പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. ഇതിന് മുന്നോടിയായി മോട്ടോര്‍സൈക്കിളിന്റെ ടീസര്‍ ചിത്രം കമ്പനി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

കൊവിഡ് പോരാട്ടത്തില്‍ വീണ്ടും കൈത്താങ്ങായി ഹീറോ; കിടക്കള്‍ സംഭാവന ചെയ്തു

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെ ഗ്ലാമറിന് എക്‌സ്‌ടെക് എന്നൊരു വേരിയന്റ് കമ്പനി സമ്മാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി നിലവിലെ പതിപ്പിന്റെ നവീകരിച്ച പതിപ്പായിട്ടാകും പുതിയ മോഡല്‍ വിപണിയില്‍ എത്തുക. ഇതിന്റെ ടീസര്‍ ചിത്രവും കമ്പനി ഇന്ന് പങ്കുവെച്ചിരുന്നു.

Most Read Articles

Malayalam
English summary
Covid-19, Hero MotoCorp Made 50 Bed At Delhi Hospital Details. Read in Malayalam.
Story first published: Sunday, July 25, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X