ജീവനക്കാരുടെ സുരക്ഷ പ്രധാനം; പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നുവെന്ന് യമഹ

കൊവിഡ്-19 യുടെ രണ്ടാം രണ്ടാം തരംഗത്തെത്തുടര്‍ന്ന് ഉല്‍പാദനം നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ച് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ. ഇതിനോടകം തന്നെ രാജ്യത്തെ മിക്ക നിര്‍മാതാക്കളും പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

ജീവനക്കാരുടെ സുരക്ഷ പ്രധാനം; പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നുവെന്ന് യമഹ

കൊവിഡ് നിരക്ക് ഉയരുന്നതില്‍ ജീവനക്കാരുടെ സംരക്ഷണവും സുരക്ഷയുമാണ് പ്രധാനമെന്നും കമ്പനി അറിയിച്ചു. ഉത്തര്‍പ്രദേശിലെ സൂരജ്പൂര്‍, തമിഴ്നാട്ടിലെ ചെന്നൈ എന്നീ രണ്ട് പ്ലാന്റുകള്‍ അടച്ചുപൂട്ടുന്നതും ഇരുചക്ര വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചു.

ജീവനക്കാരുടെ സുരക്ഷ പ്രധാനം; പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നുവെന്ന് യമഹ

മെയ് 15 മുതല്‍ മെയ് 31 വരെ ഈ പ്ലാന്റുകള്‍ അടച്ചിടുമെന്ന് യമഹ അറിയിച്ചു. കൊവിഡ് -19 സ്ഥിതി അവലോകനം ചെയ്തതിനുശേഷം മാത്രമേ ജൂണില്‍ പ്ലാന്റുകളില്‍ ഉത്പാദനം പുനരാരംഭിക്കൂ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: EQT കണ്‍സെപ്റ്റ് ഇലക്ട്രിക് വാന്‍ അവതരിപ്പിച്ച് മെര്‍സിഡീസ് ബെന്‍സ്

ജീവനക്കാരുടെ സുരക്ഷ പ്രധാനം; പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നുവെന്ന് യമഹ

ഇതുവരെ, യമഹ മോട്ടോര്‍ അതിന്റെ ജീവനക്കാരുടെ പരിശോധനയൊന്നും പോസിറ്റീവ് ആയി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മെയ് 3 ന് ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയും പ്രതിസന്ധി ഘട്ടങ്ങളില്‍ ഉത്പാദനം നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ജീവനക്കാരുടെ സുരക്ഷ പ്രധാനം; പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നുവെന്ന് യമഹ

മെഡിക്കല്‍ മേഖലയ്ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി മെയ് 1 മുതല്‍ മെയ് 9 വരെ ഹരിയാനയിലെ പ്ലാന്റുകള്‍ അടച്ചിടുമെന്ന് മാരുതി സുസുക്കി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. നാല് ലക്ഷത്തോളം കേസുകള്‍ ഇന്ത്യ തുടരുന്നതിനാല്‍ മെയ് 16 വരെ അടച്ചിടുന്നത് നീട്ടാന്‍ വാഹന നിര്‍മാതാവ് തീരുമാനിച്ചു.

MOST READ: ടോള്‍ ചാര്‍ജ് ഈടാക്കുന്നതില്‍ നിന്ന് ടാങ്കറുകളെയും കണ്ടെയ്‌നറുകളെയും ഒഴിവാക്കി NHAI

ജീവനക്കാരുടെ സുരക്ഷ പ്രധാനം; പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നുവെന്ന് യമഹ

ഹീറോ മോട്ടോകോര്‍പ്പും മെയ് 9 വരെ അടച്ചിടുന്നത് നീട്ടി. ഏപ്രില്‍ 22 മുതല്‍ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവച്ച ഇരുചക്ര വാഹന നിര്‍മാതാക്കള്‍ നീമ്രാനയിലെ ഗ്ലോബല്‍ പാര്‍ട്സ് സെന്റര്‍ (GPC), ജയ്പൂരിലെ സെന്റര്‍ ഓഫ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി (CIT) ഇപ്പോള്‍ അടച്ചിരിക്കുകയാണ്.

ജീവനക്കാരുടെ സുരക്ഷ പ്രധാനം; പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നുവെന്ന് യമഹ

മെയ് 29 മുതല്‍ മെയ് 5 വരെ ഗുജറാത്തിലെ ഹാലോല്‍ പ്ലാന്റിലെ പ്രവര്‍ത്തനം നിര്‍ത്തിയതായി എംജി മോട്ടോര്‍ അറിയിച്ചിരുന്നു. എംജി മോട്ടോര്‍ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

MOST READ: എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

ജീവനക്കാരുടെ സുരക്ഷ പ്രധാനം; പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നുവെന്ന് യമഹ

ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഏപ്രില്‍ 26 മുതല്‍ മെയ് 14 വരെ ഉത്പാദനം നിര്‍ത്തിവച്ചു. ഇത് ഒരു വാര്‍ഷിക അറ്റകുറ്റപ്പണി പദ്ധതിക്കായിട്ടാണെന്നും കമ്പനി അറിയിച്ചു.

ജീവനക്കാരുടെ സുരക്ഷ പ്രധാനം; പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നുവെന്ന് യമഹ

യഹമയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, YZF-R7 എന്നൊരു മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. അവതരണത്തിന് മുന്നോടിയായി അടുത്തിടെ മോട്ടോര്‍സൈക്കിളിന്റെ ഒരു ടീസര്‍ വീഡിയോ കമ്പനി പങ്കുവെച്ചിരുന്നു.

MOST READ: 2021 ക്രെറ്റയ്ക്ക് പുത്തൻ ഫീച്ചറുകളും കണക്റ്റിവിറ്റി അപ്പ്ഡേറ്റുകളുമായി ഹ്യുണ്ടായി

ജീവനക്കാരുടെ സുരക്ഷ പ്രധാനം; പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുന്നുവെന്ന് യമഹ

വരാനിരിക്കുന്ന R സീരീസ് മോട്ടോര്‍സൈക്കിളിനെ വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് കമ്പനി പുറത്തിറക്കിയത്. ഇത് മോട്ടോര്‍ സൈക്കിള്‍ പ്രേമികളെ ആവേശഭരിതരാക്കുന്നു. YZF-R7 പേര് യമഹ വ്യാപാരമുദ്ര നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത് വരുന്നത്. പഴയ YZF-R6 ന് പകരമായി യമഹ പ്രവര്‍ത്തിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങളും പുതിയ ടീസര്‍ സ്ഥിരീകരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Covid Crisis, Yamaha Announced Production At Two Plants Suspended. Read in Malayalam.
Story first published: Tuesday, May 11, 2021, 7:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X