ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ

ഒരു ആധുനിക മോട്ടോർ സൈക്കിൾ റൈഡിംഗ് അനുഭവം എന്തായിരിക്കണം എന്നതിന്റെ വ്യാഖ്യാനവുമായി ഓൾഡ്-സ്കൂൾ നൊസ്റ്റാൾജിയയെ ബന്ധിപ്പിക്കുന്ന ഒരു ദ്വിചക്ര പോർട്ടലാണ് ബിഎംഡബ്ല്യു R 18.

ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ

കസ്റ്റമൈസ്ഡ് ബൈക്ക് നിർമ്മാതാക്കൾക്ക് അവരുടെ ഭാവനയെ രൂപപ്പെടുത്തുന്നതിനുള്ള പ്രിയപ്പെട്ട ക്യാൻവാസായി R 18 മാറി. ജർമ്മനിയിൽ നിന്നുള്ള അത്തരമൊരു കസ്റ്റം ഹൗസായ കിംഗ്സ്റ്റൺ കസ്റ്റം ക്രൂയിസറിനെ 'സ്പിരിറ്റ് ഓഫ് പാഷൻ' എന്ന് വിളിക്കുന്ന ഒരു ആർട്ട് ഡെക്കോ സ്പീഡ്സ്റ്ററായി മാറ്റിയിരിക്കുകയാണ്.

ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ

ബി‌എം‌ഡബ്ല്യു മോട്ടോർ‌റാഡും തെരഞ്ഞെടുത്ത കസ്റ്റം ഹൗസുകളും തമ്മിലുള്ള സഹകരണമായ 'സോൾ‌ഫ്യൂവൽ' സീരീസിന് കീഴിലുള്ള രണ്ടാമത്തെ കസ്റ്റം മോട്ടോർ‌സൈക്കിളാണിത്. ആദ്യത്തേത് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പുറത്തിറക്കിയ ബിഎംഡബ്ല്യു ബ്ലെച്ച്മാൻ R 18 കസ്റ്റം ബൈക്കായിരുന്നു.

MOST READ: റോഡിലെ കുഴികൾ ഇനിയൊരു വെല്ലുവിളിയല്ല; പുതിയ പാത്ത്ഹോൾ പ്രോ അവതരിപ്പിച്ച് ജെസിബി

ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ

ഈ മോട്ടോർസൈക്കിൾ കലയ്ക്ക് ഉത്തരവാദിയായ കിംഗ്സ്റ്റൺ കസ്റ്റം സ്ഥാപകൻ ഡിർക്ക് ഓഹ്‌ലർക്കിംഗ് മോട്ടോർസൈക്കിളുകളെ അങ്ങേയറ്റം പരിഷ്‌ക്കരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്.

ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ

എന്നിരുന്നാലും, R 18 അതിന്റെ സ്റ്റോക്ക് രൂപത്തിൽ മനോഹരമാണെന്ന് അദ്ദേഹം കരുതുന്നു, അതിനാൽ കസ്റ്റമൈസേഷൻ വാഹനത്തിന്റെ പ്രധാന ഘടകങ്ങളെ അധികം ബാധിക്കാതിരിക്കാൻ അദ്ദേഹം സജീവമായ നടപടികൾ സ്വീകരിച്ചു.

MOST READ: റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ

ബി‌എം‌ഡബ്ല്യു R 18 വളരെ മികച്ചതാണ്, അതിനാൽ‌ സാങ്കേതികവിദ്യയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഫ്രെയിം 100 ശതമാനം യഥാർത്ഥവും അത്യാധുനികവുമാണ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ

വലിയ കൈകൊണ്ട് നിർമ്മിച്ച ഫേറിംഗ് 1940 കളിലെ ബി‌എം‌ഡബ്ല്യു കാറുകളെ അനുസ്മരിപ്പിക്കുന്ന സിഗ്നേച്ചർ കിഡ്നി ഗ്രില്ല് വഹിക്കുന്നു.

MOST READ: 2021 HR-V എസ്‌യുവിക്ക് കരുത്തേകാൻ ഹോണ്ട സിറ്റിയുടെ അതേ ഹൈബ്രിഡ് എഞ്ചിനും

ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ

ഇന്റഗ്രേറ്റഡ് എൽഇഡി ഹെഡ്‌ലാമ്പും മുകളിലൊരു ചെറിയ വിൻഡ് ഡിഫ്ലെക്ടറുമുണ്ട്. ബോഡി വർക്ക്, ഹാൻഡിൽബാറുകൾ, ഫെൻഡറുകൾ എന്നിവയെല്ലാം കൈകൊണ്ട് നിർമ്മിച്ച കസ്റ്റം സൃഷ്ടികളാണ്.

ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ

സ്റ്റോക്ക് എക്‌സ്‌ഹോസ്റ്റ് കിംഗ്സ്റ്റൺ റോഡ്സ്റ്റർ ശൈലിയിൽ ഓഹ്‌ലർക്കിംഗ് ട്വീക്ക് ചെയ്തു. ഈ മോട്ടോർസൈക്കിളിന് കെല്ലർമാനിൽ നിന്ന് ഒരു ഓഫ് മാർക്കറ്റ് സീറ്റും ഇൻഡിക്കേറ്ററുകളും ലഭിക്കുന്നു.

MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡെലിവറികൾ ആരംഭിച്ച് ടൊയോട്ട

ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ

ക്രൂയിസറിന്റെ ഐഡന്റിറ്റി നിലനിർത്തുന്നതിനായി ബൈക്കിന്റെ ഒറിജിനൽ ഫസ്റ്റ് എഡിഷൻ കളർ സ്കീമും ഡിസൈൻ ലൈനുകളും ഫെയറിംഗിലേക്ക് ഓഹ്‌ലർക്കിംഗ് വിപുലീകരിച്ചു. ഇന്ധന ടാങ്കും സസ്പെൻഷനും മാറ്റമില്ലാതെ അദ്ദേഹം സൂക്ഷിച്ചു.

ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ

35 വർഷത്തെ പരിചയമുള്ള, ഓഹ്‌ലർക്കിംഗ് തന്റെ കാലഘട്ടത്തിൽ ചില വന്യമായ നിർമ്മിതികൾ കണ്ടിരിക്കണം, പക്ഷേ തന്റെ ഹൃദയത്തോട് ഏറ്റവും അടുത്തത് സ്പിരിറ്റ് ഓഫ് പാഷൻ ആണെന്ന് അദ്ദേഹം തുറന്നു പറയുന്നു. ഈ പ്രോജക്റ്റ് ഒരുപക്ഷേ തന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായതാണ്.

Most Read Articles

Malayalam
English summary
Customized BMW R-18 Cruiser Based Deco Speedster Unveiled. Read in Malayalam.
Story first published: Wednesday, January 20, 2021, 18:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X