പുതിയ ഇലക്ട്രിക് കൺസെപ്റ്റ് ബൈക്കിനെ പരിചയപ്പെടുത്തി ഡാബ് മോട്ടോർസ്

പുതിയ കൺസെപ്റ്റ് ഇലക്ട്രിക് മോട്ടോർസൈക്കിളിനെ പരിചയപ്പെടുത്തി ഫ്രഞ്ച് ഇരുചക്ര വാഹന നിർമാതാക്കളായ ഡാബ് മോട്ടോർസ്. ഡിസൈൻ ഹൗസ് ക്രാഫ്റ്റിനൊപ്പം ചേർന്നാണ് കമ്പനി പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പുതിയ ഇലക്ട്രിക് കൺസെപ്റ്റ് ബൈക്കിനെ പരിചയപ്പെടുത്തി ഡാബ് മോട്ടോർസ്

5 കിലോവാട്ട് അതായത് 13.4 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 51.8 V ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് പുതിയ ഇലക്ട്രിക് കൺസെപ്റ്റ് ഉപയോഗിക്കുന്നത്. ഇത് 125 സിസി മോട്ടോർസൈക്കിളുകളുമായി താരതമ്യപ്പെടുത്താവുന്ന പെർഫോമൻസാണ് നൽകുന്നത്.

പുതിയ ഇലക്ട്രിക് കൺസെപ്റ്റ് ബൈക്കിനെ പരിചയപ്പെടുത്തി ഡാബ് മോട്ടോർസ്

ഇലക്ട്രിക് ബൈക്കിനായി കമ്പനി ക്ലെയിം ചെയ്ത ശ്രേണിയൊന്നും പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ഇത് തീർച്ചയായും ആധുനികവും പുതുമയുള്ളതുമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കും. മാത്രമല്ല നഗരത്തിലുടനീളമുള്ള ദൈനംദിന യാത്രയ്ക്ക് അനുയോജ്യമായ ഓപ്ഷനായിരിക്കണം ഇത്.

പുതിയ ഇലക്ട്രിക് കൺസെപ്റ്റ് ബൈക്കിനെ പരിചയപ്പെടുത്തി ഡാബ് മോട്ടോർസ്

എന്നിരുന്നാലും കൺസെപ്റ്റ്-ഇ പ്രശംസിക്കുന്നത് പ്രീമിയം, ടോപ്പ്-സ്പെക്ക് ഘടകങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. മുന്നിലും പിന്നിലുമുള്ള ചക്രങ്ങളിൽ സി‌എൻ‌സി മെഷീൻ ചെയ്ത ബെറിഞ്ചർ കാലിപ്പറുകൾ നൽകുന്ന ബ്രേക്കിംഗാണ് ഇലക്‌ട്രിക് മോഡലിന് നൽകിയിരിക്കുന്നത്.

പുതിയ ഇലക്ട്രിക് കൺസെപ്റ്റ് ബൈക്കിനെ പരിചയപ്പെടുത്തി ഡാബ് മോട്ടോർസ്

ബൈക്കിന് ഓ‌ഹ്ലിൻസിൽ നിന്ന് ബെസ്‌പോക്ക് സസ്‌പെൻഷനാണ് വാഗ്‌ദാനം ചെയ്യുന്നത്. ഹെഡ്‌ലൈറ്റ് സ്ഥാപിച്ചിരിക്കുന്ന ഫ്ലാറ്റ് ട്രാക്ക് പ്രചോദിത ബോർഡിന് താഴെയായാണ് ഹെഡ്‌ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. എൽഇഡി സ്പീഡോമീറ്റർ കൺസോൾ ഹാൻഡിൽ ലോക്കിന് താഴെയായാണ് ഇടംപിടിച്ചിരിക്കുന്നത്.

പുതിയ ഇലക്ട്രിക് കൺസെപ്റ്റ് ബൈക്കിനെ പരിചയപ്പെടുത്തി ഡാബ് മോട്ടോർസ്

റോഡ്സ്റ്റർ, സൂപ്പർമോട്ടോ മോട്ടോർസൈക്കിളുകൾ തമ്മിലുള്ള സംയോജനം പോലെ തോന്നുന്ന കൺസ്പെറ്റ് ബൈക്ക് കാർബൺ ഫൈബർ ചാസിയാണ് നിർമിച്ചിരിക്കുന്നത്. ഗേറ്റ്സ് ബെൽറ്റ് ഡ്രൈവാണ് കൺസെപ്റ്റ് ഇലക്ട്രിക് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നതും.

പുതിയ ഇലക്ട്രിക് കൺസെപ്റ്റ് ബൈക്കിനെ പരിചയപ്പെടുത്തി ഡാബ് മോട്ടോർസ്

അലുമിനിയം മെഷീൻ ചെയ്ത പുള്ളീസ് ഉപയോഗിച്ച് ത്രോട്ടിൽ പ്രതികരണം വർധിപ്പിക്കാനും ഡാബ് മോട്ടോർസിന് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും കൺസെപ്റ്റ് മോഡൽ എന്ന് നിർമാണ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് ഇതുവരെ വെളിവായിട്ടില്ല.

പുതിയ ഇലക്ട്രിക് കൺസെപ്റ്റ് ബൈക്കിനെ പരിചയപ്പെടുത്തി ഡാബ് മോട്ടോർസ്

ഈ പ്രീമിയം ഘടകങ്ങൾ എത്രയെണ്ണം ഒരു ഉത്‌പാദന മോഡലിലേക്ക് മാറ്റുന്നു എന്നതും ശ്രദ്ധേയമായിരിക്കും. യാഥാർഥ്യത്തിലേക്ക് വന്നാലും കൺസെപ്റ്റ്-ഇ ഒരു പ്രീമിയം ഇലക്ട്രിക് ബൈക്കാകാൻ തന്നെയാണ് സാധ്യത.

പുതിയ ഇലക്ട്രിക് കൺസെപ്റ്റ് ബൈക്കിനെ പരിചയപ്പെടുത്തി ഡാബ് മോട്ടോർസ്

മാത്രമല്ല ഈ ആശയം അടിസ്ഥാനമാക്കിയുള്ള ഒരു പ്രൊഡക്ഷൻ മോഡലിനെ കമ്പനി പരിഗണിക്കുകയാണെങ്കിൽ ഇന്ത്യയടക്കം ഫ്രാൻസിന് പുറത്തുള്ള മറ്റെവിടെയെങ്കിലും ബൈക്കുകൾ അവതരിപ്പിക്കാൻ ഡാബ് മോട്ടോർസിന് പദ്ധതിയുണ്ടോ എന്നതും ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.

Most Read Articles

Malayalam
English summary
DAB Motors Unveiled New Concept-E Electric Bike. Read in Malayalam
Story first published: Saturday, July 24, 2021, 12:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X