ടിവിഎസ് ഐക്യൂബിന് എതിരാളി, ഡാവോ 703 ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലും

ഇന്ത്യയിലെ ഇലക്‌ട്രിക് സ്‌കൂട്ടർ വിപണി അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. നിരവധി വൈവിധ്യമാർന്ന ഈ സെഗ്മെന്റിലേക്ക് ചൈന ആസ്ഥാനമായുള്ള ഒരു ഇവി സ്റ്റാർട്ടപ്പ് കമ്പനിയും എത്തിയിരിക്കുകയാണിപ്പോൾ.

ടിവിഎസ് ഐക്യൂബിന് എതിരാളി, ഡാവോ 703 ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലും

703 ഇലക്‌ട്രിക് ‌സ്കൂട്ടറിനെ അവതരിപ്പിച്ചു കൊണ്ടാണ് ഡാവോ എന്ന കമ്പനിയുടെ ആദ്യ ചുവടുവെപ്പ്. ഇന്ത്യൻ വിപണിയിൽ പ്രീമിയം ഇലക്ട്രിക് ഓഫറുകളായ ഏഥർ 450X, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, റിവോൾട്ട് എന്നിവയ്ക്കിടയിലാണ് ഡാവോ ഇ-സ്കൂട്ടർ സ്ഥാനംപിടിക്കുന്നത്.

ടിവിഎസ് ഐക്യൂബിന് എതിരാളി, ഡാവോ 703 ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലും

ഒറ്റ നോട്ടത്തിൽ ടിവിഎസ് ഐക്യൂബ് ആണോ എന്നുവരെ സംശയം തോന്നിയേക്കാം. ഡാവോ 703 ഇ-സ്കൂട്ടർ ഒരു ലിഥിയം-ഇരുമ്പ്-ഫോസ്ഫേറ്റ് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. BLDC മോട്ടോർ 3.5 കിലോവാട്ട് പീക്ക് പവറാണ് വികസിപ്പിക്കുന്നതും.

MOST READ: ഇനി ഊഴം ഇലക്‌ട്രിക് ഫാമിലി വാനിന്, EQT മോഡലിന്റെ ടീസറുമായി മെർസിഡീസ്

ടിവിഎസ് ഐക്യൂബിന് എതിരാളി, ഡാവോ 703 ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലും

എന്നിരുന്നാലും ടോർഖ് കണക്കുകൾ ഡാവോ ഇതുവരെ പരാമർശിച്ചിട്ടില്ല. ക്ലെയിം ചെയ്ത ടോപ്പ് സ്പീഡ് 70 കിലോമീറ്റർ വേഗതയാണ്. അതേസമയം 100 കിലോമീറ്റർ വരെ ശ്രേണിയാണ് ഇത് വാഗ്ദാനം ചെയ്യുന്നത് എന്നതും വളരെ ശ്രദ്ധേയമാണ്.

ടിവിഎസ് ഐക്യൂബിന് എതിരാളി, ഡാവോ 703 ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലും

ഈ നമ്പറുകൾക്ക് പുറമെ 703 എന്ന മോഡലിന്റെ വിപുലമായ സവിശേഷത പട്ടികയാണ് ഏവരെയും ആകർഷിക്കാൻ പോകുന്നത്. 9 ഇഞ്ച് എൽസിഡി ഡിസ്പ്ലേ കൂടാതെ പരമ്പരാഗത കിൽ സ്വിച്ചിനുപകരം റിവേഴ്‌സ് ഗിയറും ഇന്റലിജന്റ് റിലീസ് സിസ്റ്റവും ഉൾക്കൊള്ളുന്നതാണ് ഡാവോയുടെ ഇ-സ്കൂട്ടർ.

MOST READ: അഞ്ച് വര്‍ഷത്തിനുള്ളില്‍ യൂസ്ഡ് കാര്‍ വിപണി ഗണ്യമായ വളര്‍ച്ച കൈവരിക്കുമെന്ന് ഇന്ത്യന്‍ ബ്ലൂ ബുക്ക്

ടിവിഎസ് ഐക്യൂബിന് എതിരാളി, ഡാവോ 703 ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലും

വൺ-ക്ലിക്ക് റിപ്പയർ ഫംഗ്ഷനും ഒരു റോൾ‌ഓവർ, ഫാൾ അല്ലെങ്കിൽ ആഴത്തിലുള്ള വെള്ളത്തിൽ കുടുങ്ങിയാൽ ഓട്ടോമാറ്റിക്ക് പവർ-ഓഫ് എന്നീ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടിവിഎസ് ഐക്യൂബിന് എതിരാളി, ഡാവോ 703 ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലും

ക്രൂയിസ് മോഡ്, ചാർജിംഗ് പോർട്ട്, സെൻട്രൽ ലോക്ക്, കീലെസ് ഓപ്പറേഷൻ, ആന്റി തെഫ്റ്റ് അലാറം, മൈ സ്കൂട്ടർ പ്രവർത്തനം കണ്ടെത്തുക, ചുറ്റുമുള്ള എൽഇഡി ലൈറ്റുകൾ എന്നിവയാണ് ഡാവോ 703 ഇലക്‌ട്രിക് സ്‌കൂട്ടറിലെ മറ്റ് സവിശേഷതകൾ.

MOST READ: കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?

ടിവിഎസ് ഐക്യൂബിന് എതിരാളി, ഡാവോ 703 ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലും

പരമ്പരാഗത ടെലിസ്ക്കോപിക് ഫ്രണ്ട് ഫോർക്കിലും ക്രമീകരിക്കാവുന്ന പിൻ ഷോക്കുകളുമാണ് ഡാവോ 703-യിൽ ഉപയോഗിച്ചിരിക്കുന്നത്. മുന്നിലും പിന്നിലുമുള്ള ഡിസ്ക് ബ്രേക്കുകൾ വഴിയാണ് ബ്രേക്കിംഗ്.

ടിവിഎസ് ഐക്യൂബിന് എതിരാളി, ഡാവോ 703 ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലും

ബാറ്ററി ഒഴികെ 85 കിലോഗ്രാം ഭാരമാണ് ഇലക്‌ട്രിക് സ്കൂട്ടറിനുള്ളത്. വില പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ്, ഏഥർ 450X എന്നിവയോടാണ് ഡാവോ 703 വിപണിയിൽ മാറ്റുരയ്ക്കുക.

ടിവിഎസ് ഐക്യൂബിന് എതിരാളി, ഡാവോ 703 ഇലക്‌ട്രിക് സ്‌കൂട്ടർ ഇന്ത്യയിലും

വൈറ്റ്, റെഡ്, ബ്ലൂ, മിന്റ് ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിൽ 703 ഇ-സ്കൂട്ടർ ഡാവോ വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല വാങ്ങുന്നവർക്ക് സ്കൂട്ടറുകൾ കൂടുതൽ ആക്സസ് ചെയ്യുന്നതിനായി FAME II മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി ബ്രാൻഡ് പ്രവർത്തിക്കുന്നു.

Most Read Articles

Malayalam
English summary
DAO Launched 703 Electric Scooter In India. Read in Malayalam
Story first published: Wednesday, April 21, 2021, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X