ആവശ്യക്കാര്‍ വര്‍ധിച്ചു; RV300, RV400 മോഡലുകളുടെ ബുക്കിംഗ് നിര്‍ത്തി റിവോള്‍ട്ട്

2019-ലാണ് റിവോള്‍ട്ട് ഇന്റലികോര്‍പ് പ്രൈവറ്റ് ലിമിറ്റഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകളെ അവതരിപ്പിക്കുന്നത്. അവതരിപ്പിച്ചതുമുതല്‍ ഇരുമോഡലുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.

ആവശ്യക്കാര്‍ വര്‍ധിച്ചു; RV300, RV400 മോഡലുകളുടെ ബുക്കിംഗ് നിര്‍ത്തി റിവോള്‍ട്ട്

ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ട് മോഡലുകളുടെയും ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തിയതായി അറിയിച്ചു. ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുത്താണ് ബുക്കിംഗ് സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്.

ആവശ്യക്കാര്‍ വര്‍ധിച്ചു; RV300, RV400 മോഡലുകളുടെ ബുക്കിംഗ് നിര്‍ത്തി റിവോള്‍ട്ട്

നിലവിലെ ഓര്‍ഡറുകള്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ കമ്പനി വീണ്ടും ബുക്കിംഗ് തുറക്കുമെന്നും കമ്പനി അറിയിച്ചു. ഹരിയാനയിലെ മനേസറിലും ഡല്‍ഹി, പുനെ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലും റിവോള്‍ട്ടിന്റെ ഉത്പാദനം ആരംഭിച്ചു.

MOST READ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

ആവശ്യക്കാര്‍ വര്‍ധിച്ചു; RV300, RV400 മോഡലുകളുടെ ബുക്കിംഗ് നിര്‍ത്തി റിവോള്‍ട്ട്

RV300, RV400 എന്നീ രണ്ട് ഇലക്ട്രിക് ബൈക്കുകളാണ് കമ്പനി നിര്‍മ്മിക്കുന്നത്. ഇവ രണ്ടും സിംഗിള്‍ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരവും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയും വാഗ്ദാനം ചെയ്യുന്നു.

ആവശ്യക്കാര്‍ വര്‍ധിച്ചു; RV300, RV400 മോഡലുകളുടെ ബുക്കിംഗ് നിര്‍ത്തി റിവോള്‍ട്ട്

4 മണിക്കൂര്‍ ബാറ്ററി ചാര്‍ജിംഗ് സമയവും വാഗ്ദാനം ചെയ്യുന്നു. 3.24 കിലോവാട്ട്‌സ് ബാറ്ററിയില്‍ 1,50,000 കിലോമീറ്റര്‍ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു, ഇത് രാജ്യത്തെ മറ്റേതൊരു ഇരുചക്ര വാഹന ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നതിലും ഏറ്റവും ഉയര്‍ന്ന വാറന്റി ഓഫറാണ്.

MOST READ: ടിയാഗോ ടിഗോർ മോഡലുകൾക്ക് സർപ്രൈസ് അപ്പ്ഡേറ്റുമായി ടാറ്റ

ആവശ്യക്കാര്‍ വര്‍ധിച്ചു; RV300, RV400 മോഡലുകളുടെ ബുക്കിംഗ് നിര്‍ത്തി റിവോള്‍ട്ട്

ഇന്ത്യയിലുടനീളമുള്ള 35 നഗരങ്ങളിലേക്ക് വിതരണക്കാരെയും സേവന ശൃംഖലയെയും വ്യാപിപ്പിക്കുമെന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു. ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുന്നതിനൊപ്പം മറ്റ് ദക്ഷിണേഷ്യന്‍ വിപണികളിലും വില്‍പ്പന ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു.

ആവശ്യക്കാര്‍ വര്‍ധിച്ചു; RV300, RV400 മോഡലുകളുടെ ബുക്കിംഗ് നിര്‍ത്തി റിവോള്‍ട്ട്

തുടക്കത്തില്‍ പുനെ, ഡല്‍ഹി നഗരങ്ങളില്‍ മാത്രമായിരുന്നു മോഡലുകളുടെ വില്‍പ്പന. എന്നാല്‍ അടുത്തനാളില്‍ ചെന്നൈ, അഹമ്മദാബാദ് എന്നിവടങ്ങളിലേക്കും വില്‍പ്പന വര്‍ധിപ്പിച്ചിരുന്നു.

MOST READ: നിയോ-റെട്രോ ശ്രേണി വിപുലീകരിക്കാൻ XSR 125 എൻട്രി ലെവൽ മോഡൽ പുറത്തിറക്കാനൊരുങ്ങി യമഹ

ആവശ്യക്കാര്‍ വര്‍ധിച്ചു; RV300, RV400 മോഡലുകളുടെ ബുക്കിംഗ് നിര്‍ത്തി റിവോള്‍ട്ട്

റിവോള്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ RV400-ന് 1.04 ലക്ഷം രൂപയാണ് വിപണിയില്‍ എക്‌സ്‌ഷോറൂം വില. ഒറ്റത്തവണ പേയ്മെന്റ് പ്ലാന്‍ വഴി 95,000 രൂപയ്ക്കും 1.19 ലക്ഷം രൂപയ്ക്കും മോട്ടോര്‍സൈക്കിള്‍ സ്വന്തമാക്കാം. പ്രതിമാസ പേയ്മെന്റ് പ്ലാനും ഓഫര്‍ ചെയ്യുന്നു.

ആവശ്യക്കാര്‍ വര്‍ധിച്ചു; RV300, RV400 മോഡലുകളുടെ ബുക്കിംഗ് നിര്‍ത്തി റിവോള്‍ട്ട്

ചെറിയ പതിപ്പായ RV300-ന് 95,000 രൂപയ്ക്കാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. RV400-ല്‍ കാണുന്നതിനേക്കാള്‍ 30 mm താഴെയായി 1,350 mm നീളമുള്ള വീല്‍ബേസിലാണ് ചെറിയ പതിപ്പിന്. RV400-ന്റെ 101 കിലോഗ്രാം ഭാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 7 കിലോഗ്രാം ഭാരം കുറയ്ക്കാന്‍ ചെറിയ പതിപ്പിന് കഴിയും.

MOST READ: തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

ആവശ്യക്കാര്‍ വര്‍ധിച്ചു; RV300, RV400 മോഡലുകളുടെ ബുക്കിംഗ് നിര്‍ത്തി റിവോള്‍ട്ട്

സിറ്റി, ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. RV400 പൂര്‍ണ ചാര്‍ജില്‍ ഉയര്‍ന്ന ശ്രേണി വാഗ്ദാനം ചെയ്യുന്നു. 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗത.

Most Read Articles

Malayalam
English summary
Demand Increase, Revolt Closed RV300, RV400 Electric Motorcycles Bookings. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X