അപ്പാച്ചെ RTR 165 RP എഡിഷനും RTR 160 4V പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

ഏവർക്കും പ്രിയപ്പെട്ട അപ്പാച്ചെ ശ്രേണിയിലേക്ക് പുതിയൊരു RTR 165 RP എഡിഷനെ പുറത്തിറക്കി ടിവിഎസ് ഏവരേയും ഞെട്ടിച്ചുകഴിഞ്ഞു. RTR 160 4V-യുടെ ഒരു ഹോമോലോഗേഷൻ സ്പെഷ്യൽ എഡിഷനാണ് ഈ മോഡൽ.

അപ്പാച്ചെ RTR 165 RP എഡിഷനും RTR 160 4V പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

ടിവിഎസിന്റെ റേസ് പെര്‍ഫോമന്‍സ് (RP) സീരീസിന് കീഴിലാണ് അപ്പാച്ചെ RTR 165 RP വികസിപ്പിച്ചെടുത്തിരിക്കുന്നത്. RTR 160 4V പതിപ്പിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നതെങ്കിലും കൂടുതൽ കരുത്തും സ്റ്റൈലിഷ് കളർ ഓപ്ഷനുമാണ് പുതിയ മോഡലിന്റെ പ്രത്യേകതകൾ.

അപ്പാച്ചെ RTR 165 RP എഡിഷനും RTR 160 4V പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

അപ്പാച്ചെ RTR 160 4V പതിപ്പിൽ നിന്നും ടിവിഎസിന്റെ പെർഫോമൻസ് ഡിവിഷനായ റേസ് പെർഫോമൻസിന് കീഴിൽ ഒരുക്കിയ പുതിയ സ്പോർട്ടി വേരിയന്റ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം.

അപ്പാച്ചെ RTR 165 RP എഡിഷനും RTR 160 4V പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

കൂടുതൽ കരുത്ത്

ടിവിഎസ് അപ്പാച്ചെ RTR 160 4V-യിൽ ഉപയോഗിച്ചിരിക്കുന്ന 159.7 സിസി സിംഗിൾ-സിലിണ്ടർ എഞ്ചിനു പകരം RTR 165 RP വേരിയന്റിൽ 164.9 സിസി എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.

അപ്പാച്ചെ RTR 165 RP എഡിഷനും RTR 160 4V പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

ഹൈ-ലിഫ്റ്റ് ക്യാമുകൾ, വലിയ വാൽവുകൾ, ഡ്യുവൽ ആക്യുവേറ്റർ സ്പ്രിംഗുകൾ, ഡോം ഷേയ്പ്പ്ഡ് ആകൃതിയിലുള്ള പിസ്റ്റൺ എന്നിങ്ങനെ നമ്മൾ സാധാരണയായി കാണുന്ന ബൈക്കിന്റെ റേസ് മെഷീനുകളിൽ കണ്ടെത്തുന്ന ധാരാളം ഘടകങ്ങൾ കമ്പനി പരിഷ്ക്കരിച്ചിട്ടുമുണ്ട്.

അപ്പാച്ചെ RTR 165 RP എഡിഷനും RTR 160 4V പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

അവിശ്വസനീയമാം വിധം 10,000 rpm-ൽ 19.2 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ് ഈ എഞ്ചിൻ. RTR 160 4V-യുമായി താരതമ്യപ്പെടുത്തുമ്പോൾ, RTR 165 RP ഏകദേശം 1.65 bhp പവർ കൂടുതൽ നൽകുന്നു. RTR 165 RP എഡിഷനിൽ 14.2 Nm torque ആണ് നൽകുക. RTR 160 4V പതപ്പിന്റെ 14.77 Nm toque ആയി തട്ടിച്ചുനോക്കിയാൽ ഇത് അൽപം കുറവാണ്.

അപ്പാച്ചെ RTR 165 RP എഡിഷനും RTR 160 4V പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

എന്നിരുന്നാലും എഞ്ചിൻ ട്രാക്ക് റൈഡിംഗിനായി ട്യൂൺ ചെയ്തതായി തോന്നുന്നു. പീക്ക് ടോർഖ് 8250 rpm-ൽ ആണ് നിർമിച്ചിരിക്കുന്നത്. 160 4V വേരിയന്റിനേക്കാൾ 1500 റിവേഴ്സ് കൂടുതലാണ്. പീക്ക് പവറും വളരെ ഉയർന്നതാണ്.

അപ്പാച്ചെ RTR 165 RP എഡിഷനും RTR 160 4V പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

അതിനാൽ, പവർ ഡെലിവറി വളരെ ഉയർന്നതായിരിക്കുമെന്നും ടോപ്പ് എൻഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ആക്രമണാത്മക ഡൗൺ ഷിഫ്റ്റുകളിൽ പിന്നിലെ വീലിന് കൂടുതൽ സപ്പോർട്ട് കിട്ടുന്നതിനായി ഒരു സ്ലിപ്പർ ക്ലച്ചും ടിവിഎസ് ഒരുക്കിയിട്ടുണ്ട്.

അപ്പാച്ചെ RTR 165 RP എഡിഷനും RTR 160 4V പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

സ്പോർട്ടിയർ ലുക്ക്

GP165R റേസ് ബൈക്കിൽ കാണുന്ന അതേ കളർ ഓപ്ഷനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് RTR 165 RP എഡിഷന്ന് സമാനമായ കളർ ട്രീറ്റ്‌മെന്റാണ് ടിവിഎസ് നൽകിയിരിക്കുന്നത്. കടും നീലയും വെള്ളയും ചേർന്ന ചുവപ്പ് വരകൾ ഇതിന് സ്‌പോർട്ടി ഫീലാണ് നൽകുന്നത്. അതോടൊപ്പം ചുവന്ന വീലുകളും ചേരുന്നതോടെ സ്പോർട്ടി ആകർഷണം ഉയരും.

അപ്പാച്ചെ RTR 165 RP എഡിഷനും RTR 160 4V പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

അപ്പാച്ചെ RTR 165 RP മോഡലിലെ പിച്ചള പൂശിയ ചെയ്‌നും വളരെ രസകരമായി തോന്നുന്നുണ്ട്. ഇത് സാധാരണ ചെയിനുകളേക്കാൾ കൂടുതൽ മോടിയുള്ളതും നിശബ്ദമായി പ്രവർത്തിക്കുന്നതുമായിരിക്കുമെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്.

അപ്പാച്ചെ RTR 165 RP എഡിഷനും RTR 160 4V പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

ചുവന്ന നിറത്തിൽ ഒരുക്കിയ വീലുകൾ പോലെ തന്നെ അപ്പാച്ചെയുടെ സ്പെഷ്യൽ എഡിഷൻ RTR 160 4V-യിൽ സ്പാൻ ക്രമീകരിക്കാവുന്ന ലിവറുകളും ലഭിക്കുമെന്നതും ആകർഷണം വർധിപ്പിക്കുന്നുണ്ട്. ഈ സംവിധാനം RTR 165 RP എഡിഷനിലും ലഭ്യമാണ്.

അപ്പാച്ചെ RTR 165 RP എഡിഷനും RTR 160 4V പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

എക്സ്ക്ലൂസിവിറ്റി

അപ്പാച്ചെ RTR 165 RP വേരിയന്റ് ഒരു ലിമിറ്റഡ് എഡിഷൻ മോഡലാണ്. അതിനാൽ തന്നെ ഇതിന്റെ 200 യൂണിറ്റുകൾ മാത്രമേ കമ്പനി നിർമിക്കൂവെന്ന് ടിവി‌എസ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്പെഷ്യൽ മോട്ടോർസൈക്കിളിനായി 1.45 ലക്ഷം രൂപയാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

അപ്പാച്ചെ RTR 165 RP എഡിഷനും RTR 160 4V പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

ഇത് RTR 160 4V പതിപ്പിന്റെ കണക്റ്റിവിറ്റി പതിപ്പിനേക്കാൾ ഏകദേശം 25,000 രൂപയും സ്‌പെഷ്യൽ എഡിഷൻ RTR 160 4V മോഡലിനേക്കാൾ 24,000 രൂപയും വില കൂടുതലാണ്. മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന ഓണ്‍ലൈനില്‍ നടക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് ടിവിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

അപ്പാച്ചെ RTR 165 RP എഡിഷനും RTR 160 4V പതിപ്പും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം

റേസിംഗ് ശ്രേണിയില്‍ നിർമിച്ച ടിവിഎസ് അപ്പാച്ചെ RTR 165 RP, റേസ് പെര്‍ഫോമന്‍സ് സീരീസ് ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയ്ക്ക് കീഴിലുള്ള ആദ്യത്തെ ഉല്‍പ്പന്നമാണെന്നതും വിപണിയിൽ കരുത്താവും.

Most Read Articles

Malayalam
English summary
Differences between new tvs apache rtr 165 rp and apache rtr 160 4v details
Story first published: Saturday, December 25, 2021, 10:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X