സൂപ്പർ ബൈക്കുകളിലെ അസുരൻ; Ducati Moster ഇന്ത്യയിൽ അവതരിപ്പിച്ചു, വില 10.99 ലക്ഷം രൂപ

സൂപ്പർ ബൈക്കുകളിലെ അസുരൻ എന്ന വിളിപ്പേരുള്ള ഐതിഹാസിക സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിളായ മോൺസ്റ്ററിന്റെ പുതുതലമുറ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ ബ്രാൻഡായ ഡ്യുക്കാട്ടി.

സൂപ്പർ ബൈക്കുകളിലെ അസുരൻ; Ducati Moster ഇന്ത്യയിൽ അവതരിപ്പിച്ചു, വില 10.99 ലക്ഷം രൂപ

സ്റ്റാൻഡേർഡ്, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന ഡ്യുക്കാട്ടി മോൺസ്റ്ററിന് യഥാക്രമം 10.99 ലക്ഷം, 11.24 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. 25 വർഷത്തോളമായി വിപണിയിൽ എത്തുന്ന മോൺസ്റ്റർ ഡ്യുക്കാട്ടിയുടെ നിരയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണ്.

സൂപ്പർ ബൈക്കുകളിലെ അസുരൻ; Ducati Moster ഇന്ത്യയിൽ അവതരിപ്പിച്ചു, വില 10.99 ലക്ഷം രൂപ

പുതിയ മോൺസ്റ്റർ സൂപ്പർ ബൈക്കിനായുള്ള ബുക്കിംഗ് ഒരാഴ്ച്ച മുമ്പേ കമ്പനി ആരംഭിച്ചിരുന്നു. മോട്ടോർസൈക്കിൾ സ്വന്തമാക്കാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് ഏത് ഡ്യുക്കാട്ടി ഡീലർഷിപ്പിലും ഒരു ലക്ഷം രൂപ ടോക്കൺ തുക നൽകി മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാം.

സൂപ്പർ ബൈക്കുകളിലെ അസുരൻ; Ducati Moster ഇന്ത്യയിൽ അവതരിപ്പിച്ചു, വില 10.99 ലക്ഷം രൂപ

മുൻഗാമിയിൽ നിന്നും ഏറെ പുതുമകളുമായാണ് 2021 മോഡൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ചാസി, എഞ്ചിൻ, ഡിസൈൻ, ഫീച്ചർ എന്നിവയിലെല്ലാം ഗംഭീര പരിഷ്ക്കാരങ്ങളാണ് ഡ്യുക്കാട്ടി ഇത്തവണ പരിചയപ്പെടുത്തിയിരിക്കുന്നത്. മുൻഗാമിയെ അപേക്ഷിച്ച് പുതിയ മോഡൽ തികച്ചും വ്യത്യസ്തമായ ഡിസൈൻ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.

സൂപ്പർ ബൈക്കുകളിലെ അസുരൻ; Ducati Moster ഇന്ത്യയിൽ അവതരിപ്പിച്ചു, വില 10.99 ലക്ഷം രൂപ

മോട്ടോർസൈക്കിൾ മുമ്പത്തേതിനേക്കാൾ വളരെ മെലിഞ്ഞതും മികച്ചതുമാണെന്നതിൽ ഒരു തർക്കവും വേണ്ട. പഴയ മോഡലിനെ അപേക്ഷിച്ച കൂടുതൽ ഷാർപ്പ് സമീപനമാണ് ബൈക്കിനുള്ളത്. പാനലുകളും ഹെഡ്‌ലൈറ്റ് ഡിസൈനും വ്യത്യസ്തവും മനോഹരവുമാണ്. ഹെഡ്‌ലൈറ്റിന് ചുറ്റുമുള്ള എൽഇഡി റിംഗ് മോൺസ്റ്ററിന്റെ പുതുരൂപത്തിൽ വളരെയധികം ഇഴുകി ചേരുന്നുണ്ട്.

സൂപ്പർ ബൈക്കുകളിലെ അസുരൻ; Ducati Moster ഇന്ത്യയിൽ അവതരിപ്പിച്ചു, വില 10.99 ലക്ഷം രൂപ

പിൻഭാഗവും ആധുനിക മോട്ടോർസൈക്കിൾ ശൈലിയാണ് സ്വീകരിക്കുന്നത്. അങ്ങനെ മൊത്തത്തിലുള്ള രൂപഘടന മുമ്പത്തേതിനേക്കാൾ മികച്ചതായി തോന്നുന്നു. ഏറ്റവും വ്യത്യസ്തമായ സിഗ്നേച്ചർ ഘടകങ്ങളിലൊന്നായിരുന്ന സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിനെ ഡ്യുക്കാട്ടി ഇത്തവണ ഒഴിവാക്കിയെന്നതും ശ്രദ്ധേയമാണ്.

സൂപ്പർ ബൈക്കുകളിലെ അസുരൻ; Ducati Moster ഇന്ത്യയിൽ അവതരിപ്പിച്ചു, വില 10.99 ലക്ഷം രൂപ

ഇപ്പോൾ ഒരു അലുമിനിയം ഫ്രെയിമും ഒരു അലുമിനിയം സ്വിംഗാർമുമാണ് 2021 മോൺസ്റ്ററിന് ലഭിക്കുന്നത്. ഇത് പാനിഗാലെ V4 സൂപ്പർ സ്പോർട്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ്. പിന്നിലെ സബ് ഫ്രെയിം ഗ്ലാസ് ഫൈബർ ഉറപ്പുള്ള പോളിമർ (GFRP) ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഇത് മുമ്പത്തേതിനേക്കാൾ ഭാരം കുറഞ്ഞതും ശക്തവുമാക്കാൻ സഹായകരമായിട്ടുണ്ട്.

സൂപ്പർ ബൈക്കുകളിലെ അസുരൻ; Ducati Moster ഇന്ത്യയിൽ അവതരിപ്പിച്ചു, വില 10.99 ലക്ഷം രൂപ

പുതിയ മോൺസ്റ്റർ മോൺസ്റ്റർ 821 നേക്കാൾ 18 കിലോഗ്രാം ഭാരം കുറഞ്ഞതാണെന്ന കാര്യം ഏറെ ശ്രദ്ധേയമാണ്. ഇപ്പോൾ പുതുതലമുറ ബൈക്കിന് വെറും 166 കിലോഗ്രാം ഭാരം മാത്രമാണുള്ളത്. മുന്നിൽ 130 mm ട്രാവൽ ഉള്ള 43 mm അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ 140 mm ട്രാവൽ ഉപയോഗിച്ച് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് ഇറ്റാലിയൻ മോട്ടോർസൈക്കിളിന്റെ സസ്പെൻഷൻ ചുമതലകൾ വഹിക്കുന്നത്.

സൂപ്പർ ബൈക്കുകളിലെ അസുരൻ; Ducati Moster ഇന്ത്യയിൽ അവതരിപ്പിച്ചു, വില 10.99 ലക്ഷം രൂപ

മുമ്പത്തേക്കാൾ ഭാരം കുറഞ്ഞ 17 ഇഞ്ച് അലോയ് വീലുകളും ബൈക്കിന് ലഭിക്കുന്നുണ്ട്. മുന്നിൽ 120/70 സൈസുള്ള പിറെലി ഡയാബ്ലോ റോസോ III ടയറും പിന്നിൽ 180/55 സൈസുള്ള ടയറുമാണ് മോൺസ്റ്ററിനുള്ളത്. ബ്രേക്കിംഗിനായി മുൻവശത്ത് ഇതിന് ഇരട്ട ബ്രെംബോ M4.32 4-പിസ്റ്റൺ മോണോബ്ലോക്ക് കാലിപ്പറാണ് കമ്പനി നൽകിയിരിക്കുന്നത്. അത് രണ്ട് 320 mm ഡിസ്കുകളിലൂടെയാണ് പ്രവർത്തിക്കുന്നത്.

സൂപ്പർ ബൈക്കുകളിലെ അസുരൻ; Ducati Moster ഇന്ത്യയിൽ അവതരിപ്പിച്ചു, വില 10.99 ലക്ഷം രൂപ

പിന്നിൽ ബൈക്കിന് ഒരു ബ്രെംബോ കാലിപ്പർ പിടിച്ച 245 mm സിംഗിൾ ഡിസ്ക്ക് യൂണിറ്റും ലഭിക്കുന്നുണ്ട്. മുൻ ബ്രേക്ക് പോലെ പിൻ കാലിപ്പറിലും സിന്റേർഡ് ബ്രേക്ക് പാഡുകളുമാണ് വരുന്നത്. 937 സിസി എൽ-ട്വിൻ ടെസ്റ്റസ്ട്രെറ്റ 11-ഡിഗ്രി എഞ്ചിനാണ് പുത്തൻ 2021 മോഡൽ മോൺസ്റ്ററിന്റെ ഹൃദയം.

സൂപ്പർ ബൈക്കുകളിലെ അസുരൻ; Ducati Moster ഇന്ത്യയിൽ അവതരിപ്പിച്ചു, വില 10.99 ലക്ഷം രൂപ

ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡിലും 2021 ഡ്യുക്കാട്ടി സൂപ്പർസ്‌പോർട്ടിലും ഇതേ ലിക്വിഡ്-കൂൾഡ് യൂണിറ്റാണ് ഇടംപിടിച്ചിരിക്കുന്നത്. മോൺസ്റ്ററിൽ 9,250 rpm-ൽ 110 bhp കരുത്തും 6,500 rpm-ൽ 93 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ എഞ്ചിൻ. ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്ററുള്ള 6 സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

സൂപ്പർ ബൈക്കുകളിലെ അസുരൻ; Ducati Moster ഇന്ത്യയിൽ അവതരിപ്പിച്ചു, വില 10.99 ലക്ഷം രൂപ

പുതിയ മോൺസ്റ്ററിന് എബിഎസ്, കോർണറിംഗ് എബിഎസ്, പവർ ലോഞ്ച്, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ എന്നിവ കൂടാതെ റൈഡ്-ബൈ-വയർ, സ്പോർട്സ്, ടൂറിംഗ്, അർബൻ എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ എന്നിവ ഡ്യുക്കാട്ടി വാഗ്‌ദാനം ചെയ്യുന്നുണ്ട്. എല്ലാ മോഡുകളും സവാരിക്ക് അവരുടെ ആവശ്യാനുസരണം മറ്റ് ഇലക്ട്രോണിക്സ് ക്രമീകരിക്കാൻ അനുവദിക്കുകയും ചെയ്യും.

സൂപ്പർ ബൈക്കുകളിലെ അസുരൻ; Ducati Moster ഇന്ത്യയിൽ അവതരിപ്പിച്ചു, വില 10.99 ലക്ഷം രൂപ

പാനിഗാലെ V4 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഗ്രാഫിക്സുള്ള പുതിയ 4.3 ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോളും ഡ്യുക്കാട്ടി മോൺസ്റ്ററിന് മോടിയേകുന്നുണ്ട്. ഇന്ത്യയിൽ ഡ്യുക്കാട്ടി മോൺസ്റ്റർ ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ, കവാസാക്കി Z900 എന്നിവയ്‌ക്കെതിരെയാണ് മാറ്റുരയ്ക്കുക. മോട്ടോർസൈക്കിളിനായുള്ള ഡെലിവറികൾ ഒക്ടോബറിൽ തന്നെ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati finally launched the all new monster naked sport motorcycle in india
Story first published: Thursday, September 23, 2021, 14:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X