പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 ഉടൻ ഇന്ത്യയിൽ എത്തും; സ്ഥിരീകരിച്ച് ഡ്യുക്കാട്ടി

പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 സൂപ്പർ സ്പോർട്‌സ് ബൈക്കിനെ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ഡ്യുക്കാട്ടി. ഔദ്യോഗിക തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും അധികം വൈകാതെ മോഡലിനെ നമ്മുടെ നിരത്തുകളിൽ കാണാനാകുമെന്നാണ് സൂചന.

പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 ഉടൻ ഇന്ത്യയിൽ എത്തും; സ്ഥിരീകരിച്ച് ഡ്യുക്കാട്ടി

രാജ്യത്തുടനീളമുള്ള നിരവധി ഡ്യുക്കാട്ടി ഡീലർഷിപ്പുകൾ വരാനിരിക്കുന്ന നേക്കഡ് റോഡ്‌സ്റ്ററിനായുള്ള പ്രീ-ബുക്കിംഗ് ഇതിനോടകം തന്നെ സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 ഉടൻ ഇന്ത്യയിൽ എത്തും; സ്ഥിരീകരിച്ച് ഡ്യുക്കാട്ടി

കഴിഞ്ഞ വർഷം അവസാനത്തോടെ പുതുക്കിയ 2021 മോഡൽ സ്ട്രീറ്റ്ഫൈറ്റർ V4 ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തേണ്ടിയിരുന്നതാണെങ്കിലും കൊറോണ വൈറസ് വ്യാപനവും മറ്റ് സാഹചര്യങ്ങളും അരങ്ങേറ്റം വൈകിപ്പിക്കുകയായിരുന്നു.

MOST READ: ബിഎസ്-VI സിഎഫ്മോട്ടോ 650MT സ്പോർട്‌സ് അഡ്വഞ്ചർ ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ചു

പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 ഉടൻ ഇന്ത്യയിൽ എത്തും; സ്ഥിരീകരിച്ച് ഡ്യുക്കാട്ടി

പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ അതിന്റെ ഡെസ്മോസെഡിസി സ്ട്രേഡേൽ V4 എഞ്ചിൻ പാനിഗാലെ V4 സ്പോർട്‌സ് ബൈക്കുമായി പങ്കിടുന്നു. 1,103 സിസി, നാല് സിലിണ്ടർ, ലിക്വിഡ്-കൂൾഡ് യൂണിറ്റാണ് മോഡലിന് തുടിപ്പേകുന്നത്.

പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 ഉടൻ ഇന്ത്യയിൽ എത്തും; സ്ഥിരീകരിച്ച് ഡ്യുക്കാട്ടി

ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 12,750 rpm-ൽ പരമാവധി 205 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. 178 കിലോഗ്രാം ഭാരം മാത്രമാണ് ഈ ഇറ്റാലിയൻ നേക്കഡ് റോഡ്‌സ്റ്ററിനുള്ളത് എന്നതും വളരെ സ്വീകാര്യമായ കാരണമാണ്.

MOST READ: മടങ്ങിവരവിനൊരുങ്ങി D-മാക്‌സ് ഹൈ-ലാന്‍ഡര്‍; അവതരണ തീയതി വെളിപ്പെടുത്തി ഇസൂസു

പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 ഉടൻ ഇന്ത്യയിൽ എത്തും; സ്ഥിരീകരിച്ച് ഡ്യുക്കാട്ടി

അന്താരാഷ്ട്ര തലത്തിൽ സ്ട്രീറ്റ്ഫൈറ്റർ രണ്ട് വേരിയന്റുകളിലും രണ്ട് കളർ ഓപ്ഷനുകളിലും ലഭ്യമാണ്. അതിൽ ഡാർക്ക് സ്റ്റെൽത്ത്, ഡ്യുക്കാട്ടി റെഡ് എന്നിവയാണ് ഉൾപ്പെടുന്നത്. ഇന്ത്യൻ വിപണിയിൽ വേരിയന്റുകളും നിറങ്ങളും തന്നെ പരിചയപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 ഉടൻ ഇന്ത്യയിൽ എത്തും; സ്ഥിരീകരിച്ച് ഡ്യുക്കാട്ടി

നിരവധി ഇലക്ട്രോണിക് റൈഡ് അസിസ്റ്റ്, സുരക്ഷാ സവിശേഷതകള്‍ പുതിയ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4 പതിപ്പ് അവതരിപ്പിക്കുന്നുണ്ട് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. അതിൽ എൽ‌ഇഡി ഹെഡ്‌ലൈറ്റ്, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എയറോഡൈനാമിക് വിംഗ്‌ലെറ്റുകൾ, നേരായ എർണോണോമിക്‌സ് എന്നിവ ഉൾപ്പെടുന്നു.

MOST READ: ഇന്ത്യയിലെ ടാറ്റ കാറുകൾക്കും വില കൂടുന്നു, വർധനവ് 1.8 ശതമാനത്തോളം

പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 ഉടൻ ഇന്ത്യയിൽ എത്തും; സ്ഥിരീകരിച്ച് ഡ്യുക്കാട്ടി

അന്താരാഷ്ട്ര വിപണികളിൽ കവസാക്കി Z H2, യമഹ MT-10, കെടിഎം 1290 സൂപ്പര്‍ ഡ്യൂക്ക് R, അപ്രീലിയ ടുവാനോ V4, ബിഎംഡബ്ല്യു S1000R എന്നിവയാണ് ഡ്യുക്കാട്ടി സ്ട്രീറ്റ്‌ഫൈറ്റര്‍ V4 മോഡലിന്റെ പ്രധാന എതിരാളികൾ.

പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 ഉടൻ ഇന്ത്യയിൽ എത്തും; സ്ഥിരീകരിച്ച് ഡ്യുക്കാട്ടി

സ്ട്രീറ്റ്‌ഫൈറ്റര്‍ V4 കൂടാതെ ഡ്യുക്കാട്ടി ഉടന്‍ തന്നെ ഇന്ത്യയില്‍ മള്‍ട്ടിസ്ട്രാഡ V4 അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളും അവതരിപ്പിക്കും. ഈ വര്‍ഷം രാജ്യത്ത് പുതിയ 12 മോട്ടോര്‍സൈക്കിളുകൾ പുറത്തിറക്കാനായിരുന്നു ബ്രാൻഡിന്റെ പദ്ധതിയും.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati India Confirmed The New Streetfighter V4 Launch. Read in Malayalam
Story first published: Saturday, May 8, 2021, 15:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X