പുത്തൻ Ducati Monster സെപ്റ്റംബർ 23-ന് എത്തും; ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് കമ്പനി

പ്രശസ്ത ഇറ്റാലിയൻ സ്ട്രീറ്റ് ഫൈറ്റർ മോഡലായ ഡ്യുക്കാട്ടി മോൺസ്റ്ററിന്റെ ഏറ്റവും പുതിയ ആവർത്തനം ഇന്ത്യയിലേക്ക് എത്തുകയാണ്. മോട്ടോർസൈക്കിളിനായുള്ള വിലയും അവതരണവും 2021 സെപ്റ്റംബർ 23-ന് നടത്തുമെന്നും ഡ്യുക്കാട്ടി വ്യക്തമാക്കിയിരിക്കുകയാണിപ്പോൾ.

പുത്തൻ Ducati Monster സെപ്റ്റംബർ 23-ന് എത്തും; ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് കമ്പനി

2021 പതിപ്പിന്റെ ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചിരിക്കുകയാണ്. ഒരു ലക്ഷം രൂപ ടോക്കൺ തുകയായി നൽകി 2021 ഡ്യുക്കാട്ടി മോൺസ്റ്റർ ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാം. പുതിയ മോൺസ്റ്റർ ഡ്യുക്കാട്ടിയുടെ മുൻനിര മിഡിൽവെയ്റ്റ് നേക്കഡ് സ്പോർട്ട്ബൈക്ക് ആകും. ഇത് ഇന്ത്യയിലെ കവസാക്കി Z900, ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ ആർ തുടങ്ങിയ മോഡലുകൾക്കെതിരെയാകും മാറ്റുരയ്ക്കുക.

പുത്തൻ Ducati Monster സെപ്റ്റംബർ 23-ന് എത്തും; ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് കമ്പനി

പുതിയ ഡ്യുക്കാട്ടി മോൺസ്റ്റർ കഴിഞ്ഞ വർഷം അവസാനം ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ഏകദേശം 9 മാസങ്ങൾക്ക് ശേഷമാണ് വൻ വിജയമായ പുതിയ തലമുറ മോഡൽ ഇന്ത്യയിലേക്ക് വരുന്നതും. ആഭ്യന്തര തലത്തിൽ നേരത്തെ എത്തേണ്ടിയിരുന്നതാണെങ്കിലും കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിൽ പദ്ധതി വൈകുകയായിരുന്നു.

പുത്തൻ Ducati Monster സെപ്റ്റംബർ 23-ന് എത്തും; ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് കമ്പനി

മുൻഗാമിയെ അപേക്ഷിച്ച് പുതിയ ഡ്യുക്കാട്ടി മോൺസ്റ്റർ തികച്ചും വ്യത്യസ്തമായ ഡിസൈൻ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. മോട്ടോർസൈക്കിൾ ഇപ്പോൾ എഡ്ജിയറാണ്. അതോടൊപ്പം വളരെ ആകർഷകമായ എൽഇഡി ഹെഡ്‌ലാമ്പിന്റെ സാന്നിധ്യവും ബൈക്കിന്റെ രൂപത്തോട് ഇണങ്ങുന്നുണ്ട്. രൂപത്തെ കൂടുതൽ സ്പോർട്ടിയറാക്കാൻ എൽഇഡി ഡിആർഎല്ലും ഏറെ സഹായിച്ചിട്ടുണ്ട്.

പുത്തൻ Ducati Monster സെപ്റ്റംബർ 23-ന് എത്തും; ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് കമ്പനി

നേക്കഡ് ബൈക്കിന്റെ മുൻഭാഗം മസ്ക്കുലർ, സ്പോർട്ടി, ബോൾഡ് ശൈലിയിലാണ് സ്വീകരിച്ചിരിക്കുന്നത്. സ്‌കൾപ്പഡ് ഫ്യുവൽ ടാങ്ക്, എക്സ്പോസഡ് ബെൻഡ് പൈപ്പുകൾ, ഇരട്ട-എക്‌സ്‌ഹോസ്റ്റ്, സ്‌പോർട്ടി ടെയിൽ സെക്ഷൻ എന്നിവയാണ് 2021 മോൺസ്റ്ററിലെ പ്രധാന സവിശേഷതകൾ.

പുത്തൻ Ducati Monster സെപ്റ്റംബർ 23-ന് എത്തും; ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് കമ്പനി

മോൺസ്റ്ററിന്റെ രൂപകൽപ്പനയുടെയും സ്വഭാവത്തിന്റെയും ഏറ്റവും സവിശേഷമായ ഘടകങ്ങളിലൊന്നായ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമിനെ ഒഴിവാക്കാനും ഡ്യുക്കാട്ടി ഇത്തവണ തയാറായി. പകരം ഭാരം കുറഞ്ഞ അലുമിനിയം ഫ്രണ്ട് ഫ്രെയിമാണ് കമ്പനി ഇത്തവണ 2021 മോഡലിനെ അണിയിച്ചൊരുക്കിയിരിക്കുന്നതും.

പുത്തൻ Ducati Monster സെപ്റ്റംബർ 23-ന് എത്തും; ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് കമ്പനി

ലിക്വിഡ്-കൂൾഡ് യൂണിറ്റായ 937 സിസി എൽ-ട്വിൻ ടെസ്റ്റസ്ട്രെറ്റ എഞ്ചിനാണ് 2021 ഡ്യുക്കാട്ടി മോൺസ്റ്ററിന്റെ ഹൃദയം. ഹൈപ്പർമോട്ടാർഡ്, 2021 സൂപ്പർസ്‌പോർട്ട് തുടങ്ങിയ മറ്റ് ഡ്യുക്കാട്ടി മോഡലുകളിലും ഈ എഞ്ചിൻ കാണാം. മോൺസ്റ്ററിലെ എഞ്ചിൻ പരമാവധി 9,250 rpm-ൽ 110 bhp കരുത്തും 6,500 rpm-ൽ 93 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പുത്തൻ Ducati Monster സെപ്റ്റംബർ 23-ന് എത്തും; ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് കമ്പനി

എഞ്ചിൻ 6 സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഡ്യുക്കാട്ടി സ്റ്റാൻഡേർഡായി ബൈ-ഡയറക്ഷണൽ ക്വിഫ്-ഷിഫ്റ്ററും സൂപ്പർ ബൈക്കിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. പാനിഗാലെ V4 മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു പുതിയ അലുമിനിയം ഫ്രെയിമുമ മോൺസ്റ്ററിന് ലഭിക്കുന്നുണ്ട്. പിന്നിലെ സബ് ഫ്രെയിം ഗ്ലാസ് ഫൈബർ ഉറപ്പുള്ള പോളിമർ (GFRP) ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നതും.

പുത്തൻ Ducati Monster സെപ്റ്റംബർ 23-ന് എത്തും; ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് കമ്പനി

ഇത് മുമ്പത്തേതിനേക്കാൾ ഭാരം കുറഞ്ഞതും ശക്തവുമാക്കാൻ സഹായകരമായിട്ടുണ്ട്. 130 mm ട്രാവൽ ഉള്ള 43 mm അപ്സൈഡ് ഡൗൺ ഫോർക്കുകളും 140 mm ട്രാവൽ ഉള്ള പിൻഭാഗത്ത് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കും മോട്ടോർസൈക്കിളിന് ലഭിക്കുന്നു. മുമ്പത്തേക്കാൾ ഭാരം കുറഞ്ഞ 17 ഇഞ്ച് അലോയ് വീലുകളുമാണ് പുത്തൻ മോൺസ്റ്റർ ബൈക്കിന് സമ്മാനിച്ചിരിക്കുന്നത്.

പുത്തൻ Ducati Monster സെപ്റ്റംബർ 23-ന് എത്തും; ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് കമ്പനി

ബ്രേക്കിംഗിനായി മുൻവശത്ത് ഇരട്ട ബ്രെംബോ M4.32 4-പിസ്റ്റൺ മോണോബ്ലോക്ക് കാലിപ്പറുള്ള ട്വിൻ 320 mm ഡിസ്കുകളാണ് ഉപയോഗിക്കുന്നത്. അതേസമയം പിന്നിൽ ബൈക്കിന് ഒരു ബ്രെംബോ കാലിപ്പർ പിടിച്ച 245 mm സിംഗിൾ ഡിസ്ക് ലഭിക്കുന്നു. ഫ്രണ്ട് ബ്രേക്ക് പോലെ സിന്റേർഡ് ബ്രേക്ക് പാഡുകളും ഇതിലുണ്ട്.

പുത്തൻ Ducati Monster സെപ്റ്റംബർ 23-ന് എത്തും; ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് കമ്പനി

പുതിയ മോൺസ്റ്ററിന് എബിഎസ്, കോർണറിംഗ് എബിഎസ്, പവർ ലോഞ്ച്, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ എന്നിവ കൂടാതെ സ്പോർട്സ്, ടൂറിംഗ്, അർബൻ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഡ്യുക്കാട്ടി നൽകിയിട്ടുണ്ട്. എല്ലാ മോഡുകളും അവരവരുടെ ആവശ്യാനുസരണം മറ്റ് ഇലക്ട്രോണിക്സ് ക്രമീകരിക്കാനും അനുവദിക്കും.

പുത്തൻ Ducati Monster സെപ്റ്റംബർ 23-ന് എത്തും; ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് കമ്പനി

പുതിയ ഡ്യുക്കാട്ടി മോൺസ്റ്ററിന് പുതിയ 4.3 ഇഞ്ച് ഫുൾ കളർ ടിഎഫ്ടി ഇൻസ്ട്രുമെന്റ് കൺസോളും പാനിഗാലെ V4-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഗ്രാഫിക്സും ലഭിക്കുന്നു. പുതിയ മോൺസ്റ്ററിന് 10 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ആഗോളതലത്തിൽ ബൈക്കിന് മോൺസ്റ്റർ, മോൺസ്റ്റർ പ്ലസ് എന്നീ രണ്ട് വകഭേദങ്ങളുണ്ട്.

പുത്തൻ Ducati Monster സെപ്റ്റംബർ 23-ന് എത്തും; ഔദ്യോഗിക ബുക്കിംഗും ആരംഭിച്ച് കമ്പനി

രണ്ടാമത്തേതിന് ഹെഡ്‌ലൈറ്റിന് മുകളിൽ ഒരു ഫ്ലൈസ്‌ക്രീനും പിൻസീറ്റിനായി ഒരു കൗളുമുണ്ട്. എന്നാൽ ഇന്ത്യയിൽ ഏത് വേരിയന്റിലാകും എത്തുമെന്ന സൂചന ഇതുവരെ ഇറ്റാലായിൻ സൂപ്പർ ബൈക്ക് നിർമാതാക്കൾ നൽകിയിട്ടില്ല. ഡ്യുക്കാട്ടിയുടെ നിരയിലെ സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളുനു പിന്നിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് മോൺസ്റ്റർ എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati india will launch the all new monster naked sport motorcycle on september 23 booking started
Story first published: Tuesday, September 21, 2021, 10:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X