Scrambler Desert Sled Fasthouse Limited Edition മോഡലിനെയും ഇന്ത്യയിൽ എത്തിച്ച് Ducati

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിലെ പ്രീമീയം മോട്ടോർസൈക്കിളുകളുടെ തലപ്പത്തേക്ക് നീങ്ങുകയാണ് ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി. ഈ വർഷം തന്നെ തങ്ങളുടെ നിരയിലെ ഒട്ടുമിക്ക എല്ലാ മോഡലുകളെയും തന്നെ രാജ്യത്ത് അവതരിപ്പിച്ച് ഏറെ വ്യത്യസ്‌തമാവുകയാണ് ബ്രാൻഡ്.

Scrambler Desert Sled Fasthouse Limited Edition മോഡലിനെയും ഇന്ത്യയിൽ എത്തിച്ച് Ducati

അതിന്റെ ഭാഗമായി ദേ സ്ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ലിമിറ്റഡ് എഡിഷൻ മോഡലിനെയും ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഡ്യുക്കാട്ടി. 10.99 ലക്ഷം രൂപയാണ് ഈ പുതിയ ലിമിറ്റഡ് എഡിഷൻ മോട്ടോർസൈക്കിളിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Scrambler Desert Sled Fasthouse Limited Edition മോഡലിനെയും ഇന്ത്യയിൽ എത്തിച്ച് Ducati

ഡ്യുക്കാട്ടി സ്‌ക്രാംബ്ലറും അമേരിക്കൻ വസ്ത്ര ബ്രാൻഡായ ഫാസ്റ്റ്ഹൗസും തമ്മിലുള്ള സഹകരണം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഡ്യുക്കാട്ടി സ്ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്‌ഹൗസിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. ഫാസ്റ്റ്ഹൗസ് പതിപ്പിന്റെ 800 യൂണിറ്റുകൾ മാത്രമേ ആഗോളതലത്തിൽ ലഭ്യമാകൂവെന്നും ഇറ്റാലിയൻ ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

Scrambler Desert Sled Fasthouse Limited Edition മോഡലിനെയും ഇന്ത്യയിൽ എത്തിച്ച് Ducati

സ്റ്റാൻഡേർഡ് ഡെസേർട്ട് സ്ലെഡ് വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ, ഫാസ്റ്റ്ഹൗസ് പതിപ്പിന് 10,000 രൂപ കൂടുതലാണ്. ഇന്ത്യൻ വിപണിയിൽ എത്ര യൂണിറ്റുകൾ അനുവദിച്ചുവെന്ന് പരാമർശിക്കാതെ, സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്‌ഹൗസ് പ്രാരംഭ വിഹിതത്തിൽ വിറ്റുതീർന്നുവെന്ന് ഡ്യുക്കാറ്റി ഇന്ത്യ പറയുന്നുണ്ട്.

Scrambler Desert Sled Fasthouse Limited Edition മോഡലിനെയും ഇന്ത്യയിൽ എത്തിച്ച് Ducati

സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് സെഗ്‌മെന്റിലെ ഏറ്റവും കഴിവുള്ള ഓഫ് റോഡ് ബൈക്കുകളിലൊന്നാണെന്ന് മോട്ടോർസൈക്കിളിനെ രാജ്യത്ത് അവതരിപ്പിക്കുന്ന വേളയിൽ ഡ്യുക്കാട്ടി ഇന്ത്യ മാനേജിംഗ് ഡയറക്ടർ ബിപുൽ ചന്ദ്ര പറഞ്ഞു. ഫാസ്റ്റ്ഹൗസ് എഡിഷൻ ഒരു പ്രത്യേക കളർ ഓപ്ഷൻ ഉപയോഗിച്ച് വ്യത്യസ്തമാകാൻ ശ്രമിച്ചിട്ടുണ്ട്. മിന്റ് 400-ൽ പങ്കെടുത്ത ഡ്യുക്കാട്ടി ബൈക്കുകൾ ഉപയോഗിച്ച ഗ്രാഫിക്‌സ് തന്നെയാണ് പുതിയ ആവർത്തനത്തിലേക്കും കമ്പനി പരിചയപ്പെടുത്തുന്നത്.

Scrambler Desert Sled Fasthouse Limited Edition മോഡലിനെയും ഇന്ത്യയിൽ എത്തിച്ച് Ducati

2020-ൽ അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ ഓഫ് റോഡ് റേസായ മിന്റ് 400-ന്റെ ഹൂളിഗൻ ക്ലാസിൽ റൈഡർ ജോർദാൻ ഗ്രഹാമിനെ സ്‌ക്രാംബ്ലർ വിജയത്തിലെത്തിച്ചതിന്റേയും ഓർമയാണ് പുതിയ സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് എഡിഷനിലൂടെ ഡ്യുക്കാട്ടി അർഥമാക്കുന്നത്.

Scrambler Desert Sled Fasthouse Limited Edition മോഡലിനെയും ഇന്ത്യയിൽ എത്തിച്ച് Ducati

ബ്ലാക്കും ഗ്രേയും നിറഞ്ഞ കളറാണ് ബൈക്കിന് സ്പോർട്ടി ആകർഷണം നൽകുന്നതെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാക്കാം. ഫ്യുവൽ ടാങ്കിലെ ജോമെട്രി രൂപകൽപനയുമായി സംയോജിപ്പിച്ചിരിക്കുന്നതും എടുത്തു പറയേണ്ട ഒന്നാണ്.

Scrambler Desert Sled Fasthouse Limited Edition മോഡലിനെയും ഇന്ത്യയിൽ എത്തിച്ച് Ducati

ഫ്രെയിമിന് ഡ്യുക്കാട്ടി റെഡ് ഫിനിഷാണ് സമ്മാനിക്കുന്നത്. അതേസമയം ഒരു അലുമിനിയം പ്ലേറ്റിൽ പരിമിതമായ ശ്രേണിയിലുള്ള ബൈക്കിന്റെ നമ്പർ അവതരിപ്പിക്കുന്നുമുണ്ട് കമ്പനി. സ്റ്റാൻഡേർഡ് ഡ്യുക്കാട്ടി സ്ക്രാംബ്ലർ ഡെസേർട്ട് സ്ലെഡിനെ അടിസ്ഥാനമാക്കിയാണ് ഫാസ്റ്റ്ഹൗസ് എഡിഷൻ നിർമിച്ചിരിക്കുന്നത്.

Scrambler Desert Sled Fasthouse Limited Edition മോഡലിനെയും ഇന്ത്യയിൽ എത്തിച്ച് Ducati

സ്റ്റാൻഡേർഡ് ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡിന് സമാനമായി മോട്ടോർസൈക്കിളിലെ ഹാർഡ്‌വെയറിൽ ക്രമീകരിക്കാവുന്ന കയാബ സസ്പെൻഷൻ, നീക്കം ചെയ്യാവുന്ന റബർ പാഡുകളുള്ള ഓഫ്-റോഡ് പ്രചോദിത ഫുട്ട്-പെഗുകൾ, കറുത്ത സ്‌പോക്ക്ഡ് വീലുകൾ (19 ഇഞ്ച് ഫ്രണ്ട്/ 17 ഇഞ്ച് റിയർ) എന്നിവ ഉൾപ്പെടുന്നു.

Scrambler Desert Sled Fasthouse Limited Edition മോഡലിനെയും ഇന്ത്യയിൽ എത്തിച്ച് Ducati

ഒരു സ്റ്റൈലിംഗ് റിവിഷനിൽ നിന്ന് ഫാസ്റ്റ്ഹൗസ് എഡിഷൻ പ്രയോജനപ്പെടുമ്പോൾ മെക്കാനിക്കൽ സ്പെസിഫിക്കേഷനുകൾ സ്റ്റാൻഡേർഡ് സ്ക്രാംബ്ലർ ഡെസേർട്ട് സ്ലെഡിന് സമാനമാണ്. അതിനാൽ ഈ മോഡൽ 803 സിസി, ഇരട്ട സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്നത് തുടരുന്നു.

Scrambler Desert Sled Fasthouse Limited Edition മോഡലിനെയും ഇന്ത്യയിൽ എത്തിച്ച് Ducati

71.87 bhp കരുത്തും 66.2 Nm torque ഉം വികസിപ്പിക്കുന്ന 803 സിസി ബിഎസ്-VI എഞ്ചിനാണ് ഡ്യുക്കാട്ടി സ്ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് എഡിഷനും കരുത്തേകുന്നത്. സെർവോ അസിസ്റ്റഡ് സ്ലിപ്പർ ഫംഗ്‌ഷൻ ഫീച്ചർ ചെയ്യുന്ന ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

Scrambler Desert Sled Fasthouse Limited Edition മോഡലിനെയും ഇന്ത്യയിൽ എത്തിച്ച് Ducati

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകൾക്കൊപ്പം ആന്റി ലോക്കിംഗ് ബ്രേക്കിംഗ് സിസ്റ്റവും ബൈക്കിനുണ്ട്. ഡ്യുവൽ-ചാനൽ ബോഷ് കോർണറിംഗ് എബിഎസാണ് ഉൾപ്പെടുന്നത്. 209 കിലോഗ്രാം ഭാരവും 13.5 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയുമാണ് ലിമിറ്റഡ് എഡിഷൻ മോഡലിനെ വ്യത്യസ്‌തമാക്കുന്നത്.

Scrambler Desert Sled Fasthouse Limited Edition മോഡലിനെയും ഇന്ത്യയിൽ എത്തിച്ച് Ducati

ഡെസേർട്ട് സ്ലെഡിലെ പ്രധാന സവിശേഷതകളിൽ പൂർണ എൽഇഡി ലൈറ്റിംഗും ഡ്യുക്കാട്ടി മൾട്ടിമീഡിയ സിസ്റ്റം റെഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉൾപ്പെടുന്നു. സ്റ്റാൻഡേർഡ് വിവരങ്ങൾ കൂടാതെ അസമമിതിയായി മൗണ്ടഡ് ക്ലസ്റ്റർ തെരഞ്ഞെടുത്ത ഗിയർ ഇൻഡിക്കേറ്ററും കാണിക്കുന്നു.

Scrambler Desert Sled Fasthouse Limited Edition മോഡലിനെയും ഇന്ത്യയിൽ എത്തിച്ച് Ducati

ഇന്ത്യയിൽ സ്റ്റാൻഡേർഡ് ഡ്യുക്കാട്ടി സ്ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് രണ്ട് വേരിയന്റുകളിലായാണ് വിപണിയിൽ എത്തുന്നത്. ഇതിന് യഥാക്രമം 10.89 ലക്ഷം രൂപയും 10.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. രണ്ട് കളർ ഓപ്ഷനുകളിലാണ് മോട്ടോർസൈക്കിളുകൾ തെരഞ്ഞെടുക്കാനും സാധിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati launched new scrambler desert sled fasthouse limited edition in india details
Story first published: Tuesday, November 2, 2021, 9:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X