Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36.07 ലക്ഷം രൂപ

പുതിയ ഫ്‌ലാഗ്ഷിപ്പ് സൂപ്പര്‍ ബൈക്കായ പാനിഗാലെ V4 SP രാജ്യത്ത് അവതരിപ്പിച്ച് നിര്‍മാതാക്കളായ ഡ്യുക്കാട്ടി. മോട്ടോര്‍സൈക്കിളിന് ഇന്ത്യയില്‍ 36,07,000 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36 ലക്ഷം രൂപ

ഇന്ത്യയിലെ എല്ലാ അംഗീകൃത ഡീലര്‍ഷിപ്പുകളിലും കമ്പനി ഇതിനകം തന്നെ പുതിയ പാനിഗാലെ V4 SP-യുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ അറിയിച്ചു. ഡെലിവറികള്‍ രാജ്യത്ത് ഉടന്‍ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36 ലക്ഷം രൂപ

പുതിയ ഡ്യുക്കാട്ടി പാനിഗാലെ V4 SP സ്റ്റാന്‍ഡേര്‍ഡ് പാനിഗാലെ V4 S-ല്‍ നിന്ന് വ്യത്യസ്തമാണ്, അതിന്റെ സമര്‍പ്പിത ലിവറി, ബില്ലറ്റില്‍ നിന്നുള്ള സ്റ്റിയറിംഗ് ഹെഡ് മെഷീന്‍, കൂടുതല്‍ പ്രീമിയം ഉപകരണങ്ങള്‍, റേസ്-ട്യൂണ്‍ ചെയ്ത എഞ്ചിന്‍ എന്നിവ പുതിയ മോഡലിനെ വ്യത്യസ്തമാക്കുന്നുവെന്ന് വേണം പറയാന്‍.

Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36 ലക്ഷം രൂപ

മോട്ടോജിപി, SKB ചാമ്പ്യന്‍ഷിപ്പുകളുടെ പ്രീ-സീസണ്‍ ടെസ്റ്റുകളില്‍ ഉപയോഗിക്കുന്ന ഡ്യുക്കാട്ടി കോര്‍സ് ബൈക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുതിയ 'വിന്റര്‍ ടെസ്റ്റ്' ലിവറിയോടെയാണ് ബൈക്ക് വരുന്നത്. ഇത് സ്റ്റാന്‍ഡേര്‍ഡ് പാനിഗാലെ V4 S-ല്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു.

Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36 ലക്ഷം രൂപ

ഫെയറിംഗുകള്‍, മാര്‍ഷെസിനി ഫോര്‍ജ്ഡ് മഗ്‌നീഷ്യം വീലുകളുമായി സംയോജിപ്പിച്ച്, തുറന്ന ബ്രഷ് ചെയ്ത അലുമിനിയം ടാങ്കിലൂടെ ചോരുന്ന കടും ചുവപ്പ് ആക്സന്റുകളും ബൈക്കിന് യഥാര്‍ത്ഥ പ്രൊഫഷണല്‍ ലുക്ക് നല്‍കുന്നു.

Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36 ലക്ഷം രൂപ

ഏറ്റവും പുതിയ പാനിഗാലെ V4 SP അവതരിപ്പിച്ചുകൊണ്ട് പാനിഗാലെ ശ്രേണി ഇന്ത്യയില്‍ വിപുലീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഡ്യുക്കാട്ടി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ ബിപുല്‍ ചന്ദ്ര പറഞ്ഞു. പാനിഗാലെ V4 SP വേഗമേറിയതും, ഇപ്പോള്‍ ഇന്ത്യയിലെ ട്രാക്ക് ഡേ പ്രേമികള്‍ക്ക് ലഭ്യമായ മികച്ച മോഡലുകളില്‍ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.

Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36 ലക്ഷം രൂപ

1,103 സിസി ഡെസ്‌മോസെഡിസി സ്ട്രാഡേല്‍ എഞ്ചിനാണ് പാനിഗാലെ V4 SP-ക്ക് കരുത്തേകുന്നത്. മോട്ടോജിപിയില്‍ നിന്ന് ഉരുത്തിരിഞ്ഞ ഡെസ്‌മോഡ്രോമിക് ഡിസ്ട്രിബ്യൂഷനോടുകൂടിയ 90° V4, കൌണ്ടര്‍-റൊട്ടേറ്റിംഗ് ക്രാങ്ക്ഷാഫ്റ്റിനും 'ട്വിന്‍ പള്‍സ്' ഫയറിംഗ് ഓര്‍ഡറിനും ഇത്തരത്തില്‍ സവിശേഷമാണ്.

Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36 ലക്ഷം രൂപ

ഈ യൂണിറ്റ് 13,000 rpm-ല്‍ 214 bhp പവറും 9,500 rpm-ല്‍ 12.6 kgm ടോര്‍ക്കും നല്‍കും. പാനിഗാലെ V4 SP-യുടെ 90° V4, ബില്ലറ്റ് അലൂമിനിയത്തില്‍ നിന്ന് നിര്‍മ്മിച്ച ഒരു STM EVO-SBK ഡ്രൈ ക്ലച്ചാണ് ഉപയോഗിക്കുന്നത്.

Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36 ലക്ഷം രൂപ

പാനിഗാലെ V4 S-ന്റെ വെറ്റ് ക്ലച്ചുമായി താരതമ്യപ്പെടുത്തുമ്പോള്‍, റേസ്ട്രാക്കില്‍ ബൈക്കിന്റെ തീവ്രമായ ഉപയോഗത്തിനിടയിലെ ഏറ്റവും ആക്രമണാത്മക ഡൗണ്‍ഷിഫ്റ്റുകളില്‍പ്പോലും, ഡ്രൈ ക്ലച്ച് കൂടുതല്‍ ഫലപ്രദമായ ആന്റി-ഹോപ്പ് ഫംഗ്ഷന്‍ ഉറപ്പ് നല്‍കുന്നു.

Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36 ലക്ഷം രൂപ

ഷാസിയുടെ കാര്യത്തില്‍, ബ്രെംബോ സ്‌റ്റൈല്‍മ കാലിപ്പേഴ്സ്, MCS സംവിധാനമുള്ള ബ്രെംബോ ബ്രേക്ക് എന്നിങ്ങനെ അത്യാധുനിക സാങ്കേതിക സവിശേഷതകളാണ് പാനിഗാലെ V4 SP-യില്‍ സജ്ജീകരിച്ചിരിക്കുന്നു. കാര്‍ബണ്‍ ഹീല്‍ ഗാര്‍ഡുകളോട് കൂടിയ അഡ്ജസ്റ്റ് ചെയ്യാവുന്ന അലുമിനിയം റൈഡര്‍ ഫൂട്ട് പെഗുകളും ബൈക്കിന്റെ പ്രോഗ്രസീവ് നമ്പറുള്ള ബില്ലറ്റ് സ്റ്റിയറിംഗ് ഹെഡും മറ്റ് സവിശേഷതകളാണ്.

Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36 ലക്ഷം രൂപ

ഉയര്‍ന്ന നിലവാരമുള്ള ആനോഡൈസ്ഡ് അലുമിനിയം അലോയ് ഉപയോഗിച്ചാണ് റൈഡര്‍ ഫൂട്ട് പെഗുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, അത് കാലക്രമേണ അതിന്റെ യഥാര്‍ത്ഥ രൂപം നിലനിര്‍ത്തുന്നു. കണ്ണിന് ആനന്ദം നല്‍കുന്നതിനൊപ്പം, ഈ ഫൂട്ട് പെഗുകള്‍ റൈഡറെ തന്റെ ബില്‍ഡിനും റൈഡിംഗ് ശൈലിക്കും ഏറ്റവും അനുയോജ്യമായ സ്ഥാനം കണ്ടെത്താന്‍ അനുവദിക്കുകയും ചെയ്യുന്നു.

Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36 ലക്ഷം രൂപ

Ohlins Nix 30 ഫോര്‍ക്ക് അപ്പ് ഫ്രണ്ട്, Ohlins TTX 36 മോണോ ഷോക്ക്, പിന്നില്‍ അലുമിനിയം സിംഗിള്‍-സൈഡഡ് സ്വിംഗ്ആം എന്നിവയ്ക്കൊപ്പം V4S പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷന്‍ സജ്ജീകരണം പാനിഗാലെ V4 SP നിലനിര്‍ത്തുന്നു. മുന്നിലും പിന്നിലും ഷോക്കുകളില്‍ ഇലക്ട്രോണിക് കംപ്രഷനും റീബൗണ്ട് ഡാപ്പിംഗ് അഡ്ജസ്റ്റ്‌മെന്റും ഉണ്ട്.

Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36 ലക്ഷം രൂപ

ഡ്യുക്കാട്ടി പാനിഗാലെ V4 SP-യുടെ മുന്‍ ചക്രത്തില്‍ ഇരട്ട 330 mm സെമി-ഫ്‌ലോട്ടിംഗ് ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്, അതില്‍ 4-പിസ്റ്റണ്‍, റേഡിയലി മൗണ്ടഡ്, ബ്രെംബോ സ്‌റ്റൈല്‍മ R ബ്രേക്ക് കാലിപ്പറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. പിന്‍ഭാഗത്ത് 2 പിസ്റ്റണ്‍ കാലിപ്പറുകളോട് കൂടിയ 245 mm ഡിസ്‌ക് ബ്രേക്കാണ്.

Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36 ലക്ഷം രൂപ

റൈഡിംഗിന്റെ എല്ലാ ഘട്ടങ്ങളും നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന 6-ആക്‌സിസ് ബോഷ് ഇനേര്‍ഷ്യല്‍ പ്ലാറ്റ്ഫോമിന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കിയുള്ള അത്യാധുനിക ഇലക്ട്രോണിക് പാക്കേജ് പാനിഗാലെ V4 SP സജ്ജീകരിച്ചിരിക്കുന്നു.

Panigale V4 SP രാജ്യത്ത് അവതരിപ്പിച്ച് Ducati; വില 36 ലക്ഷം രൂപ

Bosch EVO കോര്‍ണറിംഗ് ABS, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍ EVO 3, ഡ്യുക്കാട്ടി സ്ലൈഡ് കണ്‍ട്രോള്‍ (DSC), ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍ EVO, ഡ്യുക്കാട്ടി പവര്‍ ലോഞ്ച്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍ EVO, ഇലക്ട്രോണിക് സസ്‌പെന്‍ഷന്‍ EVO, ഓട്ടോ ടയര്‍ കാലിബ്രേഷന്‍ തുടങ്ങി നിരവധി ഇലക്ട്രോണിക് എയ്ഡുകളാല്‍ നിറഞ്ഞതാണ് പാനിഗാലെ V4 SP.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati launched panigale v4 sp in india find here price and other details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X