പാനിഗാലെ V4 മോട്ടോർസൈക്കിളിന് പെർഫോമൻസ് ആക്‌സസറികളും അവതരിപ്പിച്ച് ഡ്യുക്കാട്ടി

സ്പോർട്‌സ് ബൈക്ക് ശ്രേണിയിലെ കേമനായ പാനിഗാലെ V4 പതിപ്പിന്റെ ഏറ്റവും പുതിയ 2021 മോഡൽ അടുത്തിടെയാണ് ഇന്ത്യൻ തീരമണിഞ്ഞത്. പെർഫോമൻസിന് പേരുകേട്ട യുവാക്കളുടെ സ്വപ്ന ബൈക്കുകളിൽ ഒന്നാണ് ഈ ഇറ്റാലിയൻ.

പാനിഗാലെ V4 മോട്ടോർസൈക്കിളിന് പെർഫോമൻസ് ആക്‌സസറികളും അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഇപ്പോൾ ഡ്യുക്കാട്ടി സ്‌പോർട്‌‌സ് ബൈക്കിനായി ഒരു കൂട്ടം പെർഫോമൻസ് ആക്‌സസറികളും അവതരിപ്പിച്ചിരിക്കുകയാണ്. ഇത് മോട്ടോർസൈക്കിളിനെ കൂടുതൽ ചടുലമാക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.

പാനിഗാലെ V4 മോട്ടോർസൈക്കിളിന് പെർഫോമൻസ് ആക്‌സസറികളും അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഡ്യുക്കാട്ടി പാനിഗാലെ V4 പെർഫോമൻസ് ആക്‌സസറികൾ സെന്റർ സ്റ്റൈൽ ഡ്യുക്കാട്ടി രൂപകൽപ്പന ചെയ്‌ത് തെരഞ്ഞെടുത്ത പങ്കാളികളുമായി സഹകരിച്ച് പരമാവധി പെർഫോമൻസ് ഉറപ്പുവരുത്തുന്നതിനും ബൈക്കിന്റെ സാധാരണ റേസിംഗ് നിലപാട് വർധിപ്പിക്കുന്നതിനും വേണ്ടിയാണ് നിർമിച്ചിരിക്കുന്നത്.

പാനിഗാലെ V4 മോട്ടോർസൈക്കിളിന് പെർഫോമൻസ് ആക്‌സസറികളും അവതരിപ്പിച്ച് ഡ്യുക്കാട്ടി

മോട്ടോജിപിയുടെയും സൂപ്പർബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പുകളുടെയും റൗണ്ടുകൾക്കിടയിൽ പരിശീലനം നേടാൻ ഡ്യുക്കാട്ടി കോർസ് റൈഡറുകൾ ഉപയോഗിക്കുന്ന പാനിഗാലെ V4 S സജ്ജീകരിക്കുന്നതിന് സമാനമാണ് ഈ ആക്‌സസറികൾ.

പാനിഗാലെ V4 മോട്ടോർസൈക്കിളിന് പെർഫോമൻസ് ആക്‌സസറികളും അവതരിപ്പിച്ച് ഡ്യുക്കാട്ടി

സൂപ്പർബൈക്ക് വേൾഡ് ചാമ്പ്യൻഷിപ്പിൽ സ്കോട്ട് റെഡ്ഡിംഗും മൈക്കൽ റിനാൾഡിയും ഉപയോഗിച്ച പാനിഗാലെ V4 R മോഡലിൽ ഘടിപ്പിച്ച എക്‌സ്‌ഹോസ്റ്റിനെ അടിസ്ഥാനമാക്കി ഡ്യുക്കാട്ടി കോർസ് സാങ്കേതിക വിദഗ്ധർ വികസിപ്പിച്ച സമ്പൂർണ ടൈറ്റാനിയം അക്രപോവിക് എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് ഈ ആക്സസറി പട്ടികയിലെ ശ്രദ്ധേയ സാന്നിധ്യം.

പാനിഗാലെ V4 മോട്ടോർസൈക്കിളിന് പെർഫോമൻസ് ആക്‌സസറികളും അവതരിപ്പിച്ച് ഡ്യുക്കാട്ടി

കൂടാതെ ബിൽഡ്, റൈഡിംഗ് ശൈലിക്ക് ഏറ്റവും മികച്ച സ്ഥാനം കണ്ടെത്താൻ റൈഡറുകളെ അനുവദിക്കുന്ന ക്രമീകരിക്കാവുന്ന റിസോമ അലുമിനിയം ഫുട്പെഗുകൾ എന്നിവയും ഈ ലിസ്റ്റിൽ ചേർക്കാൻ ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കൾ ശ്രമിച്ചിട്ടുണ്ട്.

പാനിഗാലെ V4 മോട്ടോർസൈക്കിളിന് പെർഫോമൻസ് ആക്‌സസറികളും അവതരിപ്പിച്ച് ഡ്യുക്കാട്ടി

അതോടൊപ്പം റൈഡിംഗിൽ ബൈക്കിന്റെ സ്റ്റെബിലിറ്റി വർധിപ്പിക്കുന്നതിന് കൂടുതൽ സൗകര്യവും ഗ്രിപ്പുമുള്ള ഒരു സാങ്കേതിക ഫാബ്രിക്കിലെ റേസിംഗ് സീറ്റും ഡ്യുക്കാട്ടി പെർഫോമൻസ് ആക്‌സസറിയിലേക്ക് കൂട്ടിച്ചേർത്തിട്ടുണ്ട്.

പാനിഗാലെ V4 മോട്ടോർസൈക്കിളിന് പെർഫോമൻസ് ആക്‌സസറികളും അവതരിപ്പിച്ച് ഡ്യുക്കാട്ടി

കാർബൺ ഫൈബർ ഉപയോഗിച്ച് നിർമിച്ച മൂലകങ്ങളുടെ ഒരു നിരയും പാനിഗാലെ V4-നായി അവതരിപ്പിക്കുന്നു. ഇതിൽ ഫ്രണ്ട് മഡ്‌ഗാർഡ്, സ്വിംഗാർം കവർ, കൂടാതെ നമ്പർ പ്ലേറ്റ് ഹോൾഡർ നീക്കംചെയ്യാവുന്ന കവർ സെറ്റുകൾ, മിറർ ഹോൾ കവറുകൾ എന്നിവയും പരിചയപ്പെടുത്തുന്നു.

പാനിഗാലെ V4 മോട്ടോർസൈക്കിളിന് പെർഫോമൻസ് ആക്‌സസറികളും അവതരിപ്പിച്ച് ഡ്യുക്കാട്ടി

ട്രാക്ക് ആവശ്യത്തിനായി അനാവശ്യ ഘടകങ്ങൾ നീക്കംചെയ്യുന്നതിലൂടെ സംഭവിക്കാവുന്ന ഹോളുകൾ തടയാൻ അനുയോജ്യമായ ഘടകങ്ങളും ഡ്യുക്കാട്ടി വാഗ്‌ദാനം ചെയ്യുന്നു. പാനിഗാലെ V4 പെർഫോമൻസ് ആക്‌സസറികൾ കമ്പനിയുടെ എല്ലാ ഡീലർഷിപ്പുകളിലും ലഭ്യമാണെന്നും അറിയിച്ചിട്ടുണ്ട്.

പാനിഗാലെ V4 മോട്ടോർസൈക്കിളിന് പെർഫോമൻസ് ആക്‌സസറികളും അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഇന്ത്യയിൽ V4, V4 S എന്നീ രണ്ട് വേരിയന്റുകളിലാണ് ഡ്യുക്കാട്ടി പാനിഗാലെ സ്പോർട്‌സ് ബൈക്ക് എത്തുന്നത്. V4 വേരിയന്റിന് 23.50 ലക്ഷം രൂപയും V4 S പതിപ്പിന് 28.40 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Launched Performance Accessories For The Panigale V4 Sports Bike. Read in Malayalam
Story first published: Saturday, June 19, 2021, 13:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X