പുതിയ Scrambler 1100 Tribute Pro, Scrambler 800 Urban Motard മോഡലുകളെ പരിചയപ്പെടുത്തി Ducati

ഡ്യുക്കാട്ടി വേൾഡ് പ്രീമിയർ 2022 വെർച്വൽ ഇവന്റിന്റെ ഭാഗമായി പുതിയ സ്‌ക്രാംബ്ലർ 1100 ട്രിബ്യൂട്ട് പ്രോ, സ്‌ക്രാംബ്ലർ 800 അർബൻ മോട്ടോർഡ് എന്നീ മോഡലുകളെ വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കൾ.

പുതിയ Scrambler 1100 Tribute Pro, Scrambler 800 Urban Motard മോഡലുകളെ പരിചയപ്പെടുത്തി Ducati

2022 ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 ട്രിബ്യൂട്ട് മോട്ടോർസൈക്കിളിന്റെ 50-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മോഡലിനെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. 1971-ൽ എയർ-കൂൾഡ്, ട്വിൻ സിലിണ്ടർ എഞ്ചിനോടെ ആദ്യമായി പുറത്തിറക്കിയ മോട്ടോർസൈക്കിളിന് ചരിത്രപരമായ ചില സ്പർശങ്ങൾ ഇത്തവണ കമ്പനി സമ്മാനിച്ചിട്ടുണ്ട്.

പുതിയ Scrambler 1100 Tribute Pro, Scrambler 800 Urban Motard മോഡലുകളെ പരിചയപ്പെടുത്തി Ducati

അതേസമയം മറുവശത്ത് ട്രിബ്യൂട്ട് പ്രോ 750 സ്‌പോർട്‌സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജിയാലോ ഒക്ര യെല്ലോ കളർ ഓപ്ഷനൊപ്പം ജിയുഗിയാരോ രൂപകൽപ്പന ചെയ്ത ഡ്യുക്കാട്ടി ലോഗോയും ഈ മോഡലിൽ ഇടംപിടിച്ചിട്ടുണ്ട്.

പുതിയ Scrambler 1100 Tribute Pro, Scrambler 800 Urban Motard മോഡലുകളെ പരിചയപ്പെടുത്തി Ducati

ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 ട്രിബ്യൂട്ട് പ്രോയിൽ മെക്കാനിക്കൽ മാറ്റങ്ങളൊന്നും കമ്പനി അവതരിപ്പിച്ചിട്ടില്ല. 1079 സിസി എയർ-കൂൾഡ് എൽ-ട്വിൻ എഞ്ചിൻ 7500 rpm-ൽ 84 bhp കരുത്തും 4750 rpm-ൽ 88 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ആറു സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പുതിയ Scrambler 1100 Tribute Pro, Scrambler 800 Urban Motard മോഡലുകളെ പരിചയപ്പെടുത്തി Ducati

ബൈക്ക് ഒരു ട്രെല്ലിസ് ഫ്രെയിമിലാണ് ഡ്യുക്കാട്ടി നിർമിച്ചിരിക്കുന്നത്. അതേസമയം സസ്പെൻഷൻ ചുമതലകൾക്കായി മുൻവശത്ത് പൂർണമായും ക്രമീകരിക്കാവുന്ന 45 mm അപ്സൈഡ് ഡൗൺ മാർസോച്ചി ഫോർക്കുകളും പിന്നിൽ കയാബയിൽ നിന്നുള്ള മോണോഷോക്കുമാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

പുതിയ Scrambler 1100 Tribute Pro, Scrambler 800 Urban Motard മോഡലുകളെ പരിചയപ്പെടുത്തി Ducati

ബ്രേംബോ M4.32 മോണോബ്ലോക്ക് ഫോർ-പിസ്റ്റൺ ഫ്രണ്ട് കാലിപ്പറുകളിൽ നിന്നുള്ള 320 mm സെമി-ഫ്ലോട്ടിംഗ് ട്വിൻ ഡിസ്കുകളാണ് സ്‌ക്രാംബ്ലർ മോട്ടോർസൈക്കിളിന്റെ മുന്നിലെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. അതേസമയം പിന്നിൽ പിന്നിൽ 245 mm ഡിസ്കിൽ ഘടിപ്പിച്ചിട്ടുള്ള സിംഗിൾ പിസ്റ്റണും ലഭിക്കുന്നു.

പുതിയ Scrambler 1100 Tribute Pro, Scrambler 800 Urban Motard മോഡലുകളെ പരിചയപ്പെടുത്തി Ducati

സ്‌ക്രാംബ്ലർ 1100 ട്രിബ്യൂട്ട് പ്രോ മൂന്ന് റൈഡിംഗ് മോഡുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതോടൊപ്പം കോർണറിംഗ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ എന്നിവയും പ്രീമിയം മോട്ടോർസൈക്കിളിന്റെ ഭാഗമാണ്.

പുതിയ Scrambler 1100 Tribute Pro, Scrambler 800 Urban Motard മോഡലുകളെ പരിചയപ്പെടുത്തി Ducati

ട്രിബ്യൂട്ട് പ്രോ എന്നത് സ്ക്രാംബ്ലർ പതിപ്പിലേക്ക് വിരൽ ചൂണ്ടുന്നുവെങ്കിൽ ഡ്യുക്കാട്ടി സ്ക്രാംബ്ലർ 800 അർബൻ മോട്ടോർഡിനെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത്. ബൈക്കിന് ഫ്യുവൽ ടാങ്കിൽ ഡ്യുക്കാട്ടി GP19 റെഡ്, ബ്ലാക്ക് ഗ്രാഫിക്സ് എന്നിവയുള്ള സ്റ്റാർ വൈറ്റ് സിൽക്ക് ലഭിക്കുന്നു. ഒരു ഫ്ലാറ്റ് സീറ്റ്, താഴ്ന്ന ഹാൻഡിൽബാർ, സൈഡ് നമ്പർ പ്ലേറ്റ്, ചുവന്ന ഫ്രണ്ട് മഡ്ഗാർഡ് എന്നിവയാണ് ബൈക്കിലെ മറ്റ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ.

പുതിയ Scrambler 1100 Tribute Pro, Scrambler 800 Urban Motard മോഡലുകളെ പരിചയപ്പെടുത്തി Ducati

പിറെലി ഡയബ്ലോ റോസോ III ടയറുകളുള്ള 17 ഇഞ്ച് സ്‌പോക്ക്ഡ് വീലുകളിലാണ് ബൈക്ക് നിരത്തിലെത്തുന്നത്. 803 സിസി, എൽ-ട്വിൻ എഞ്ചിനാണ് സ്‌ക്രാംബ്ലർ 800 പതിപ്പിന് തുടിപ്പേകുന്നത്. ഇത് 8,250 rpm-ൽ പരമാവധി 73 കരുത്തും 5,250 rpm-ൽ 66.2 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ആറു സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പുതിയ Scrambler 1100 Tribute Pro, Scrambler 800 Urban Motard മോഡലുകളെ പരിചയപ്പെടുത്തി Ducati

മുൻഗാമിയിൽ നിന്നുള്ള അതേ ഇലക്ട്രോണിക്സ് പാക്കേജും ബൈക്ക് മുന്നോട്ട് കൊണ്ടുപോകുന്നു. അതിൽ കോർണറിംഗ് എബിഎസ്, ഡ്യുക്കാട്ടി മൾട്ടിമീഡിയ സിസ്റ്റം, അഡ്ജസ്റ്റ് ചെയ്യാവുന്ന ലിവർ, സൈഡ്-സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവയും അതിലേറെയും സംവിധാനങ്ങൾ ഇറ്റാലിയൻ ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പുതിയ Scrambler 1100 Tribute Pro, Scrambler 800 Urban Motard മോഡലുകളെ പരിചയപ്പെടുത്തി Ducati

പുതിയ ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ 1100 ട്രിബ്യൂട്ട് പ്രോയും സ്‌ക്രാംബ്ലർ 800 അർബൻ മോട്ടോർഡും നവംബറിൽ യൂറോപ്പിൽ വിൽപ്പനയ്‌ക്കെത്തും. ഇന്ത്യയിൽ അടുത്ത വർഷം തുടക്കത്തോടെ ഇരു ബൈക്കുകളും അവതരിപ്പിക്കാനാണ് സാധ്യത. എന്നിരുന്നാലും ഈ പ്രത്യേക മോഡലുകൾക്ക് സാധാരണ മോഡലുകളേക്കാൾ അൽപ്പം ഉയർന്ന വില ലഭിക്കും.

പുതിയ Scrambler 1100 Tribute Pro, Scrambler 800 Urban Motard മോഡലുകളെ പരിചയപ്പെടുത്തി Ducati

അടുത്തിടെ കമ്പനി രാജ്യത്ത് ഏറ്റവും പുതുതായി പുറത്തിറക്കിയ മോഡലായിരുന്നു മോൺസ്റ്റർ സ്ട്രീറ്റ് ഫൈറ്റർ മോട്ടോർസൈക്കിൾ. സ്റ്റാൻഡേർഡ്, പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന ഡ്യുക്കാട്ടി മോൺസ്റ്ററിന് ഇന്ത്യയിൽ യഥാക്രമം 10.99 ലക്ഷം, 11.24 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. കമ്പനിയുടെ നിരയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മോഡലാണിത് എന്നതും ശ്രദ്ധേയമാണ്.

പുതിയ Scrambler 1100 Tribute Pro, Scrambler 800 Urban Motard മോഡലുകളെ പരിചയപ്പെടുത്തി Ducati

മറ്റു വാർത്തകളിൽ മള്‍ട്ടിസ്ട്രാഡ 950 പതിപ്പിന് പകരക്കാരനായി പുതിയ മള്‍ട്ടിസ്ട്രാഡ V2 അഡ്വഞ്ചര്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിളനെയും ഡ്യുക്കാട്ടി അന്താരാഷ്ട്ര വിപണികൾക്കായി പരിചയപ്പെടുത്തിയിരുന്നു. സ്റ്റാന്‍ഡേര്‍ഡ്, S എന്നീ രണ്ട് വേരിയന്റുകളിൽ മോട്ടോർസൈക്കിൾ തെരഞ്ഞെടുക്കാനും സാധിക്കും.

പുതിയ Scrambler 1100 Tribute Pro, Scrambler 800 Urban Motard മോഡലുകളെ പരിചയപ്പെടുത്തി Ducati

സിറ്റി യാത്രകള്‍ക്കും, ദൈനംദിന ഉപയോഗത്തിന് വൈദഗ്ദ്ധ്യം നേടിയ മോഡലാണ് പുതിയ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ V2 എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇറ്റാലിയന്‍ ബ്രാന്‍ഡായ ഡ്യുക്കാട്ടിയുടെ ആസൂത്രിതമായ പ്രീമിയര്‍ പരമ്പരയിലെ ആദ്യത്തെ ബൈക്കാണിത് എന്നതും ശ്രദ്ധേയമാണ്. ഓരോ 15,000 കിലോമീറ്ററിലും 30,000 കിലോമീറ്ററിലും ഓയിൽ ചേഞ്ചും വാല്‍വ് ക്ലിയറന്‍സ് ഇടവേളകളും ക്രമീകരിച്ചിരിക്കുന്നുവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati launched the new scrambler 1100 tribute pro and scrambler 800 urban motard
Story first published: Saturday, October 16, 2021, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X