ഇന്ത്യയിൽ വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഡ്യുക്കാട്ടി; പുത്തൻ സ്റ്റോർ പൂനെയിൽ

ഡ്യുക്കാട്ടി തങ്ങളുടെ ഡീലർ പാർട്ണറായ ലെഗസി മോട്ടോർസിനൊപ്പം പൂനെയിൽ ഒരു പുതിയ ഷോറൂം ആരംഭിച്ചു. സെയിൽസ്, സർവീസ്, സ്പെയർസ് എന്നീ 3S സൗകര്യങ്ങളാണ് പുതിയ ഡീലർഷിപ്പ് പിന്തുടരുന്നത്. ഗ്രൗണ്ട് ലെവൽ, പാർക്ക് പ്ലാസ, ഗണേഷ്ഖിന്ദ് റോഡിലാണ് പൂനെയിലെ പുതിയ സ്റ്റോർ.

ഇന്ത്യയിൽ വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഡ്യുക്കാട്ടി; പുത്തൻ സ്റ്റോർ പൂനെയിൽ

രാജ്യത്തെ പുതിയ ഡീലർഷിപ്പ് 3,200 ചതുരശ്രയടി വിസ്തീർണത്തിൽ ഏറ്റവും പുതിയ ഉപകരണങ്ങളോടൊപ്പം ഉയർന്ന യോഗ്യതയുള്ളതും പരിശീലനം സിദ്ധിച്ചതുമായ സർവ്വീസ് സ്റ്റാഫിന്റെ ഒരു ടീമിനൊപ്പം വിൽപ്പനാനന്തര സേവനങ്ങൾ ഉറപ്പാക്കുന്നു.

ഇന്ത്യയിൽ വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഡ്യുക്കാട്ടി; പുത്തൻ സ്റ്റോർ പൂനെയിൽ

ഇന്ത്യൻ വിപണിയിൽ ആദ്യമായി പുറത്തിറക്കിയ മൾട്ടിസ്ട്രാഡ V4 മോഡലും ഡ്യുക്കാട്ടി ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ബ്രാൻഡിന്റെ മുൻനിര പെർഫോമെൻസ് അഡ്വഞ്ചർ-ടൂററിന് 18.99 ലക്ഷം മുതൽ 23.30 ലക്ഷം രൂപ വരെയാണ്, എക്സ്‌-ഷോറൂം വില.

ഇന്ത്യയിൽ വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഡ്യുക്കാട്ടി; പുത്തൻ സ്റ്റോർ പൂനെയിൽ

ഡ്യുക്കാട്ടി മോട്ടോർസൈക്കിളുകളുടെ മുഴുവൻ ശ്രേണിയും പൂനെ ഡീലർഷിപ്പിലുണ്ടാവും. ഐക്കണിക് സ്‌ക്രാംബ്ലർ ശ്രേണി, ഡയവൽ 1260, മൾട്ടിസ്ട്രാഡ ശ്രേണി, സ്ട്രീറ്റ്ഫൈറ്റർ V4, ബ്രാൻഡിന്റെ മുൻനിര ഫുൾ ഫ്ലയർഡ് പാനിഗാലം ശ്രേണി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയിൽ വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഡ്യുക്കാട്ടി; പുത്തൻ സ്റ്റോർ പൂനെയിൽ

ഡ്യുക്കാട്ടി, സ്‌ക്രാംബ്ലർ ബ്രാൻഡുകളുടെ അപ്പാരല്ലുൾ, ആക്‌സസറികൾ എന്നിവയിൽ നിന്നും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനാകും. സെക്കൻഡ്ഹാൻഡ് അംഗീകൃത മോട്ടോർസൈക്കിളുകളും ഷോറൂം വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിൽ വിൽപ്പന ശൃംഖല വിപുലീകരിക്കാനൊരുങ്ങി ഡ്യുക്കാട്ടി; പുത്തൻ സ്റ്റോർ പൂനെയിൽ

7.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് വരുന്ന സ്‌ക്രാംബ്ലർ ഐക്കൺ ഡാർക്കിൽ നിന്ന് ആരംഭിക്കുന്ന ഡ്യുക്കാറ്റിയുടെ നിലവിലെ മോട്ടോർസൈക്കിൾ ശ്രേണി 28.40 ലക്ഷം രൂപ എക്സ്-ഷോറൂം പാനിഗാലെ V4 S വരെ എത്തി നിൽക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Sets-up New Brand Showroom In Pune. Read in Malayalam.
Story first published: Friday, July 30, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X