ബിഎസ് VI പാനിഗാലെ V4 അവതരണം ഉടന്‍; ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

ബിഎസ് VI പാനിഗാലെ V4 രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ ഡ്യുക്കാട്ടി. വരും ആഴ്ചകളില്‍ മോഡല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുമെന്നാണ് സൂചന.

ബിഎസ് VI പാനിഗാലെ V4 അവതരണം ഉടന്‍; ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

ഇതിന്റെ മുന്നോടിയായി മോഡലിന്റെ ടീസര്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഡ്യുക്കാട്ടി. പാനിഗാലെ V4 പതിപ്പിനൊപ്പം ഡയാവല്‍ 1260 മോഡലും രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തും.

ബിഎസ് VI പാനിഗാലെ V4 അവതരണം ഉടന്‍; ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

കഴിഞ്ഞ ദിവസം ബിഎസ് VI ഡയാവല്‍ 1260 മോഡലിന്റെ ടീസര്‍ ചിത്രവും പങ്കുവെച്ചിരുന്നു. ഈ മോഡലുകളുടെ ബിഎസ് VI ആഗോള വിപണയില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചിരുന്നില്ല.

MOST READ: പ്രതിമാസ വില്‍പ്പന 60 ശതമാനം ഇടിഞ്ഞു; 2021 മെയ് മാസത്തെ വില്‍പ്പന കണക്കുകളുമായി എംജി

ബിഎസ് VI പാനിഗാലെ V4 അവതരണം ഉടന്‍; ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

അതേസമയം പാനിഗാലെയുടെ ബിഎസ് VI പതിപ്പ് ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് കമ്പനി എത്തിച്ച് നല്‍കിയുന്നു. വരവിന് മുന്നോടിയായി തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ ഇതിനോടകം തന്നെ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ബിഎസ് VI പാനിഗാലെ V4 അവതരണം ഉടന്‍; ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

ഒരു ലക്ഷം രൂപയോളമാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ഡ്യുക്കാട്ടി പാനിഗാലെ V4 സ്റ്റാന്‍ഡേര്‍ഡ്, V4 S എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഭാരം കുറഞ്ഞ മാര്‍ഷെസിനി ടയറുകളും ഒഹ്ലിന്‍സില്‍ നിന്നുള്ള ഇലക്ട്രോണിക് സസ്‌പെന്‍ഷനും ഘടിപ്പിച്ചിരിക്കുന്നു.

MOST READ: ഹയാബൂസയ്ക്ക് ആവശ്യക്കാര്‍ ഏറെ; രണ്ടാം ബാച്ചിന്റെ കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ബിഎസ് VI പാനിഗാലെ V4 അവതരണം ഉടന്‍; ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

പാനിഗാലെ V4-ന്റെ രണ്ട് പതിപ്പുകളും 1103 സിസി V4 ഡെസ്‌മോസെഡിസി സ്‌ട്രേഡേല്‍ എഞ്ചിന്‍ കരുത്തില്‍ വിപണിയില്‍ എത്തും. ഈ യൂണിറ്റ് 208 bhp കരുത്തും 124 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI പാനിഗാലെ V4 അവതരണം ഉടന്‍; ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

2021 പാനിഗാലെ V4 എയ്റോ പാക്കേജും ഉള്‍ക്കൊള്ളുന്നു, അതില്‍ വിംഗ് ലൈറ്റുകള്‍ ഉള്‍പ്പെടുന്നു. അത് 270 കിലോമീറ്റര്‍ വേഗതയില്‍ 30 കിലോഗ്രാം ഡൗണ്‍ഫോഴ്സും ഒരു 'റേസിംഗ് വിന്‍ഡ്സ്‌ക്രീനും' വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: കൊടും തണുപ്പിനേയും മറികടന്ന് ലെക്സസ് LC കൺവേർട്ടിബിൾ; എൻഡുറൻസ് പരിശോധന ഫലങ്ങൾ പുറത്ത്

ബിഎസ് VI പാനിഗാലെ V4 അവതരണം ഉടന്‍; ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

ബോഷ് കോര്‍ണറിംഗ് എബിഎസ്, വീലി കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ലോഞ്ച് കണ്‍ട്രോള്‍, സ്ലൈഡ് കണ്‍ട്രോള്‍, ദ്വിദിശ ക്വിക്ക് ഷിഫ്റ്റര്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍ എന്നിവ ഇതിന്റെ ഇലക്ട്രോണിക്‌സ് പാക്കേജില്‍ ഉള്‍പ്പെടുന്നു.

ബിഎസ് VI പാനിഗാലെ V4 അവതരണം ഉടന്‍; ടീസര്‍ ചിത്രവുമായി ഡ്യുക്കാട്ടി

വില നിര്‍ണ്ണയത്തെ സംബന്ധിച്ചിടത്തോളം പാനിഗാലെ V4-ന് മുന്‍ മോഡലിനേക്കാള്‍ 1.5 ലക്ഷം രൂപ പ്രീമിയമാണ് വില. V4, V4 S എന്നിവ കൂടാതെ, പാനിഗാലെ V4-ന്റെ SP, R മോഡലുകളും ഡ്യുക്കാട്ടി രാജ്യത്ത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Teased BS6 Panigale V4, Will Launch Soob In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X