Just In
- 31 min ago
ശ്രേണിയില്‍ കരുത്ത് തെളിയിച്ച് റെനോ കൈഗര്‍; ആദ്യദിനം നിരത്തിലെത്തിയത് 1,100 യൂണിറ്റുകള്‍
- 1 hr ago
400 കിലോമീറ്റർ ശ്രേണിയുമായി പുതിയ C40 റീച്ചാർജ് അവതരിപ്പിച്ച് വോൾവോ
- 2 hrs ago
ഒരുപടി മുന്നില്‍; മഹീന്ദ്രയെ പിന്തള്ളി കിയ നാലാം സ്ഥാനത്ത്
- 2 hrs ago
ടി-റോക്ക് എസ്യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്സ്വാഗൺ, ഡെലിവറി ഏപ്രിലിൽ
Don't Miss
- Lifestyle
സൂപ്പ് ദിവസവും കഴിച്ചാല്‍ അമൃതിന് തുല്യം
- News
മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കി കൊവാക്സിൻ, 81 ശതമാനം ഫലപ്രദമെന്ന് ഭാരത് ബയോടെക്
- Movies
പുതിയൊരു സന്തോഷം തുടങ്ങാന്‍ പോകുന്നു; ഭര്‍ത്താവിനൊപ്പമുള്ള ചിത്രവുമായി ഷഫ്ന, സംശയം ചോദിച്ച് ആരാധകരും
- Sports
IND vs ENG: ഇഷാന്തല്ല, അക്ഷര്‍ ഇന്ത്യയുടെ ന്യൂബൗളറാവണം! തന്ത്രം മുന്‍ ഇംഗ്ലണ്ട് താരത്തിന്റേത്
- Finance
ഇൻഷുറൻസ് പോളിസി ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത; ഓംബുഡ്സ്മാൻ ചട്ടങ്ങൾ ഭേദഗതി ചെയ്തു, ഒട്ടേറെ നേട്ടം
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജനുവരി 22-ന് പുതിയ മൂന്ന് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ഡ്യുക്കാട്ടി
ഇന്ത്യയിൽ പുതിയ സ്ക്രാംബ്ലർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കാൻ ഒരുങ്ങി ഡ്യുക്കാട്ടി. ലോകപ്രശസ്ത ഇറ്റാലിയൻ ബ്രാൻഡ് 2021 ജനുവരി 22-ന് മൂന്ന് മോഡലുകളെ ഒരുമിച്ചാകും അവതരിപ്പിക്കുക.

മൂന്ന് മോട്ടോർസൈക്കിളുകളിൽ രണ്ടെണ്ണം സ്ക്രാംബ്ലർ ഐക്കൺ, ഐക്കൺ ഡാർക്ക് എന്നിവയാണെന്ന് ഉറപ്പാണ്. കാരണം ഈ മോഡലുകൾക്കായുള്ള ബുക്കിംഗ് കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു.

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 50,000 രൂപയുടെ ടോക്കൺ തുകയായി നൽകി ഇവ പ്രീ-ബുക്ക് ചെയ്യാം. എന്നിരുന്നാലും മൂന്നാമത്തെ സ്ക്രാംബ്ലർ മോട്ടോർസൈക്കിളിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നടത്തിയിട്ടില്ല.
MOST READ: പുതിയ വർണങ്ങളിൽ തിളങ്ങി 2021 മോഡൽ യമഹ R15 V3

സ്ക്രാംബ്ലർ നൈറ്റ് ഷിഫ്റ്റ് അല്ലെങ്കിൽ സ്ക്രാംബ്ലർ 1100 പ്രോ ഡാർക്ക് ആകാം മൂന്നാമൻ എന്നാണ് സൂചന. പുതിയ സവിശേഷതകളും യൂറോ 5 / ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനും ലഭിക്കുന്ന ഡ്യുക്കാട്ടിയുടെ എല്ലാ സ്ക്രാംബ്ലർ ശ്രേണികൾക്കും നവംബറിൽ പരിഷ്ക്കരണം ലഭിച്ചിരുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.

ബിഎസ്-VI സ്ക്രാംബ്ലർ 1100 പ്രോയും 1100 സ്പോർട്ട് പ്രോയും ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ് എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ഡ്യുക്കാട്ടി ഇപ്പോൾ സ്ക്രാംബ്ലർ 1100 ഡാർക്ക് പ്രോ പുറത്തിറക്കി 1100 പ്രോ ലൈൻ പൂർത്തിയാക്കാനുള്ള സാധ്യതകളുമുണ്ട്.

ബിഎസ്-VI സ്ക്രാംബ്ലർ 1100 പ്രോ, 1100 സ്പോർട്ട് പ്രോ എന്നിവയ്ക്ക് പുറമെ ഡ്യുക്കാട്ടി പാനിഗാലെ V2, മൾട്ടിസ്ട്രാഡ 950 S എന്നിവയും നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്നുണ്ട്.

വരും മാസങ്ങളിൽ ബിഎസ്-VI ഡയാവൽ, മൾട്ടിസ്ട്രാഡ V4, സ്ട്രീറ്റ്ഫൈറ്റർ V4, 2021 പാനിഗാലെ V4, പുത്തൻ മോൺസ്റ്റർ, സൂപ്പർസ്പോർട്ട് 950, ഹൈപ്പർമോട്ടാർഡ് 950 RVE എന്നിവയുൾപ്പെടെ കൂടുതൽ മോഡലുകൾ കമ്പനി ഈ വർഷം രാജ്യത്ത് കൊണ്ടുവരും.
MOST READ: 5 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ക്രെറ്റ; ആഘോഷം പുതിയ വീഡിയോയിലൂടെ

അതായത് പുതുവർഷത്തിൽ 12 മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ഡ്യുക്കാട്ടിയുടെ പദ്ധതി. DRE ഡ്രീം ടൂര്‍, ഓഫ് റോഡ് ഡെയ്സ്, ട്രാക്ക് ഡെയ്സ്, വ്യക്തിഗത റേസ്ട്രാക്ക് പരിശീലന സെഷനുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും കമ്പനി പുനരാരംഭിക്കും.

മുൻഗാമിയിൽ നിന്നും നിരവധി മാറ്റങ്ങളുമായാണ് ഐതിഹാസിക സ്ട്രീറ്റ് ഫൈറ്റര്‍ മോട്ടോര്‍സൈക്കിളായി കണക്കാക്കപ്പെടുന്ന മോണ്‍സ്റ്ററിന്റെ 2021 മോഡല്‍ എത്തുക. ബൈക്കിന്റെ മിനിമലിസം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്യുക്കാട്ടി പുത്തന്‍ പതിപ്പിന്റെ നവീകരണം ആരംഭിച്ചത്.