കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

ഏറ്റവും പുതിയ 2022 പാനിഗാലെ V4-നെ ഔദ്യോഗികമായി അവതരിപ്പിച്ച് നിര്‍മാതാക്കളായ ഡ്യുക്കാട്ടി. പാനിഗാലെ സ്പോര്‍ട്സ് ബൈക്കുകളുടെ സ്വഭാവ പാതയിലെ അവസാന ചുവടുവെപ്പാണ് 2022 പാനിഗാലെ V4 പ്രതിനിധീകരിക്കുന്നത്.

കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

റേസിംഗ് ലോകത്ത് നിന്ന് നേരിട്ട് പ്രൊഡക്ഷന്‍ ബൈക്കുകളിലേക്ക് തുടര്‍ച്ചയായ അറിവും സാങ്കേതികവിദ്യയും മോഡല്‍ പങ്കിടുന്നുവെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഈ വര്‍ഷം പകുതിയോടെയാണ് 2021 പാനിഗാലെ V4 മോഡലിനെ കമ്പനി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്.

കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

എയറോഡൈനാമിക്സ്, എര്‍ഗണോമിക്സ്, എഞ്ചിന്‍, ഷാസി, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മാറ്റങ്ങളോടെയാണ് ഏറ്റവും പുതിയ ഡ്യുക്കാട്ടി പാനിഗാലെ V4 എത്തുന്നത്. ഇത്തവണ എയറോഡൈനാമിക്‌സിന് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

പാനിഗാലെ V4 ഇപ്പോള്‍ കൂടുതല്‍ ഒതുക്കമുള്ളതും കനം കുറഞ്ഞതുമായ ഇരട്ട പ്രൊഫൈല്‍ ഡിസൈന്‍ വിംഗുകള്‍ വര്‍ധിപ്പിച്ച കാര്യക്ഷമതയോടെ സംയോജിപ്പിക്കുന്നു. ഫെയറിംഗിന്റെ താഴത്തെ ഭാഗത്ത് തണുപ്പിക്കല്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി പുനര്‍രൂപകല്‍പ്പന ചെയ്ത എക്‌സ്ട്രാക്ഷന്‍ സോക്കറ്റുകള്‍ ഉണ്ട്, ഇത് ട്രാക്ക് ദിവസങ്ങളില്‍ എഞ്ചിന്‍ പ്രകടനം മെച്ചപ്പെടുത്തുന്നുവെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

ഇപ്പോള്‍ പരന്നതും വ്യത്യസ്തമായ കോട്ടിംഗുള്ളതുമായ സീറ്റില്‍ മാറ്റങ്ങളും വന്നിട്ടുണ്ട്. ഇതോടെ ബ്രേക്ക് ചെയ്യുമ്പോള്‍ റൈഡറിന് മെച്ചപ്പെട്ട പിന്തുണ ലഭിക്കാന്‍ ഇവ അനുവദിക്കുന്നു. ടാങ്കിന്റെ ആകൃതിയും അതിന്റെ പിന്‍ഭാഗത്തേക്ക് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്, ഇത് റൈഡര്‍ക്ക് നല്ല റൈഡിംഗ് പൊസിഷന്‍ നല്‍കുമെന്നും കമ്പനി അവകാശപ്പെടുന്നു.

കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

2022-ന്റെ എഞ്ചിന്‍ ഭാഗത്തേയ്ക്ക് വന്നാല്‍ അപ്ഡേറ്റ് ചെയ്ത ലൂബ്രിക്കേഷന്‍ സര്‍ക്യൂട്ട് ഉള്ള ഒരു പുതിയ എഞ്ചിനാണ് വാഹനത്തിന് ലഭിക്കുന്നത്. അത് വൈദ്യുതി ആഗിരണം കുറയ്ക്കുന്ന ഒരു പുതിയ ഓയില്‍ പമ്പുമായി ബന്ധിപ്പിച്ചിരിക്കുന്നു.

കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

ഈ Desmosedici Stradale എഞ്ചിന്‍ ഇപ്പോള്‍ 13,000 rpm-ല്‍ 215.5 bhp കരുത്താണ് പുറപ്പെടുവിക്കുന്നത്. മുന്‍ മോഡലില്‍ നിന്ന് 1.5 hp വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. 123.6 Nm ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നുണ്ട്.

കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

എല്ലാം നിയന്ത്രിക്കുന്നത് ഒരു പുതിയ ഗിയര്‍ബോക്സാണ്, അത് ഒന്നാമത്തെയും രണ്ടാമത്തെയും ആറാമത്തെയും ഗിയറുകളുടെ അനുപാതം വര്‍ധിപ്പിക്കുന്നു. 2021 മോഡലിനേക്കാള്‍ 5 കിലോമീറ്റര്‍ ഉയര്‍ന്ന വേഗതയില്‍ ബൈക്കിന് ഇറുകിയ കോണുകളില്‍ മികച്ച കഴിവുകള്‍ ലഭിക്കാന്‍ ഇത് അനുവദിക്കുന്നുവെന്ന് ഡ്യുക്കാട്ടി പറയുന്നു.

കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

കൂടാതെ, നാല് എഞ്ചിന്‍ കോണ്‍ഫിഗറേഷനുകളുണ്ട് - ഫുള്‍, ഹൈ, മീഡിയം, ലോ. പവര്‍ മോഡുകള്‍ എന്ന് വിളിക്കപ്പെടുന്ന ഇവ, പാനിഗാലെ V4-ന്റെ ഏറ്റവും മികച്ചത് ട്രാക്കിലും റോഡുകളിലെ പതിവ് റൈഡുകളിലും ലഭിക്കാന്‍ ഒരു റൈഡിനെ അനുവദിക്കുന്നു.

കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

പുതിയ Ohlins NPX 25/30 ഇലക്ട്രോണിക് കണ്‍ട്രോള്‍ പ്രഷറൈസ്ഡ് ഫോര്‍ക്ക്, റീട്യൂണ്‍ ചെയ്ത റേസിംഗ് എക്സ്ഹോസ്റ്റ് സിസ്റ്റങ്ങള്‍, 3-സ്പോക്ക് ഫോര്‍ജ്ഡ് അലുമിനിയം അലോയ് വീലുകള്‍, ഒരു അധിക ഇന്‍ഫോ മോഡ് എന്നിങ്ങനെയുള്ള അധിക മാറ്റങ്ങളും അപ്ഡേറ്റുകളും 2022 പതിപ്പിന്റെ മറ്റ് സവിശേഷതകളാണ്.

കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

ബാഹ്യ പ്രൊഫൈലിലെ മാറ്റങ്ങള്‍ക്കൊപ്പം, ഈ വര്‍ഷം ഡിസംബര്‍ മുതല്‍ പുതിയ ഡ്യുക്കാട്ടി പാനിഗാലെ V4 ലഭ്യമാകും. ഡ്യുക്കാട്ടി പ്രകടനത്തില്‍ നിന്നുള്ള ആക്സസറികള്‍ ഉപയോഗിച്ച് ഉടമകള്‍ക്ക് അവരുടെ ബൈക്കുകളെ കൂടുതല്‍ കസ്റ്റമൈസേഷന്‍ ചെയ്യാനും സാധിക്കും.

കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

ഡാറ്റയുടെ മൊത്തത്തിലുള്ള തീമിനെ മാറ്റുന്ന ട്രാക്ക് EVO മോഡ് ആണെങ്കിലും, എല്ലാ വിവരങ്ങളും അഞ്ച് ഇഞ്ച് കളര്‍ TFT ഡാഷില്‍ കാണിക്കുന്നത് തുടരുന്നു. അതേസമയം, ട്രാക്ഷന്‍ കണ്‍ട്രോള്‍, വീലി കണ്‍ട്രോള്‍, സ്ലൈഡ് കണ്‍ട്രോള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, പവര്‍ ലോഞ്ച്, ബൈ-ഡയറക്ഷന്‍ ക്വിക്ക് ഷിഫ്റ്റര്‍ തുടങ്ങിയ ഇലക്ട്രോണിക് സഹായങ്ങള്‍ ഇപ്പോഴും പാക്കേജിന്റെ ഭാഗമാണ്.

കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളില്‍, അടുത്ത മാസം മുതല്‍ ഡ്യുക്കാട്ടി 2022 പാനിഗാലെ V4 പുറത്തിറക്കും. 23.50 ലക്ഷം രൂപ മുതല്‍ (എക്‌സ്‌ഷോറൂം) ആരംഭിക്കുന്ന നിലവിലുള്ള പതിപ്പിനേക്കാള്‍ ഉയര്‍ന്ന വിലയുമായി അടുത്ത വര്‍ഷം ആദ്യം ഇത് ഇന്ത്യന്‍ വിപണിയിലും എത്തുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

ഏതാനും ആഴ്ചകള്‍ മുന്നെയാണ് ഏറ്റവും പുതിയ പാനിഗാലെ V4 SP നിര്‍മാതാക്കള്‍ രാജ്യത്ത് അവതരിപ്പിക്കുന്നത്. പുതിയ മോട്ടോര്‍സൈക്കിളിന് ഇന്ത്യയില്‍ 36.07 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില. നേരത്തെ തന്നെ മോഡലിനായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു. വൈകാതെ ഡെലിവറികള്‍ തുടങ്ങുമെന്നാണ് ഡ്യുക്കാട്ടി അറിയിച്ചിരിക്കുന്നത്.

കൂടുതല്‍ കരുത്തോടെ 2022 Panigale V4 അവതരിപ്പിച്ച് Ducati

പാനിഗാലെ V4 SP സ്റ്റാന്‍ഡേര്‍ഡ് പാനിഗാലെ V4 S-ല്‍ നിന്ന് വ്യത്യസ്തമാണെന്നും, പുതിയ പാനിഗാലെ V4 SP അവതരിപ്പിച്ചുകൊണ്ട് പാനിഗാലെ ശ്രേണി ഇന്ത്യയില്‍ വിപുലീകരിക്കുന്നതില്‍ തങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati unveiled new 2022 panigale v4 with more power find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X