പാനിഗാലെ V2 മോട്ടോർസൈക്കിളിന്റെ ലിമിറ്റഡ് എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ഡ്യുക്കാട്ടി

പാനിഗാലെ V2 മോട്ടോർസൈക്കിളിന്റെ ലിമിറ്റഡ് എഡിഷൻ വേരിന്റിനെ അന്താരാഷ്ട്ര വിപണികൾക്കായി വെളിപ്പെടുത്തി ഇറ്റാലിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി.

പാനിഗാലെ V2 മോട്ടോർസൈക്കിളിന്റെ ലിമിറ്റഡ് എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ഡ്യുക്കാട്ടി

പാനിഗാലെ V2 ബെയ്‌ലിസ് ഫസ്റ്റ് ചാമ്പ്യൻഷിപ്പ് 20th ആനിവേഴ്‌സറി എന്ന് നാമകരണം ചെയ്യപ്പെട്ട സൂപ്പർസ്‌പോർട്ട് മോട്ടോർസൈക്കിളിന്റെ ഈ പതിപ്പ് ലിമിറ്റഡ് യൂണിറ്റുകളിൽ മാത്രമായിരിക്കും ലഭ്യമാവുക.

പാനിഗാലെ V2 മോട്ടോർസൈക്കിളിന്റെ ലിമിറ്റഡ് എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ട്രോയ് ബെയ്‌ലിസിന്റെ ഇതിഹാസ കരിയറിന്റെ ഒർമക്കായാണ് ഈ മോഡൽ ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഓസ്‌ട്രേലിയൻ റൈഡർ നേടിയ മൂന്ന് ലോക എസ്‌ബി‌കെ കിരീടങ്ങളിൽ ആദ്യത്തേതിനെയും ഇത് സൂചിപ്പിക്കുന്നുണ്ട്.

പാനിഗാലെ V2 മോട്ടോർസൈക്കിളിന്റെ ലിമിറ്റഡ് എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ഡ്യുക്കാട്ടി

2001 സീസണിൽ ബെയ്‌ലിസിനെ തന്റെ ആദ്യത്തെ ലോക കിരീടത്തിലേക്ക് നയിച്ചപ്പോഴുള്ള ബൈക്കിനെ ഓർമപ്പെടുത്തുന്ന 996 R പതിപ്പിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഗ്രാഫിക്സ് ഉൾക്കൊള്ളുന്ന ഒരു പ്രത്യേക കളർ ഓപ്ഷനിലാണ് പാനിഗാലെ V2 ലിമിറ്റഡ് എഡിഷൻ മോഡൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

പാനിഗാലെ V2 മോട്ടോർസൈക്കിളിന്റെ ലിമിറ്റഡ് എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ഡ്യുക്കാട്ടി

സ്പോർട്‌സ് ബൈക്കിന്റെ പ്രധാന നിറം റെഡ് ആണെങ്കിലും വൈറ്റ്, ഗ്രീൻ കോമ്പിനേഷൻ നന്നായി അതിൽ ഉൾച്ചേരുന്നുണ്ട്. ട്രോയ് ബെയ്‌ലിസിന്റെ റേസ് മോട്ടോർസൈക്കിളിന്റെ നമ്പരായ 21, ഷെൽ ലോഗോ, ഫ്യുവൽ ടാങ്കിലെ ട്രോയിയുടെ ഓട്ടോഗ്രാഫ് എന്നിവയും പുതിയ മോഡലിൽ ഉൾപ്പെടുന്നുണ്ട്.

പാനിഗാലെ V2 മോട്ടോർസൈക്കിളിന്റെ ലിമിറ്റഡ് എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ബില്ലറ്റ് അലുമിനിയം ട്രിപ്പിൾ ക്ലാമ്പ് ഈ മോഡലിന്റെ പ്രോഗ്രസീവ് നമ്പറിംഗ് പ്രദർശിപ്പിക്കുന്നുമുണ്ട്. പാനിഗാലെ V2 ബെയ്‌ലിസ് ലിമിറ്റഡ് എഡിഷൻ പതിപ്പിന്റെ ഹാർഡ്‌വെയറിൽ ഓഹ്ലിൻസ് NX30 ഫ്രണ്ട് ഫോർക്കുകൾ, TTX36 റിയർ ഷോക്ക് അബ്സോർബർ, സ്റ്റിയറിംഗ് ഡാംപ്പർ എന്നിവയും ഡ്യുക്കാട്ടി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പാനിഗാലെ V2 മോട്ടോർസൈക്കിളിന്റെ ലിമിറ്റഡ് എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഈ സ്പെഷ്യൽ എഡിഷൻ പതിപ്പ് പാനിഗാലെ V2 സ്റ്റാൻഡേർഡ് മോഡലിനേക്കാൾ മൂന്ന് കിലോഗ്രാം ഭാരം കുറഞ്ഞതാണ് എന്നതും ശ്രദ്ധേയമാണ്. ലിഥിയം അയൺ ബാറ്ററി, സിംഗിൾ സീറ്റർ കോൺഫിഗറേഷൻ എന്നിവയിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ കമ്പനിക്ക് കഴിഞ്ഞത്.

പാനിഗാലെ V2 മോട്ടോർസൈക്കിളിന്റെ ലിമിറ്റഡ് എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ഡ്യുക്കാട്ടി

ഓപ്ഷണൽ എക്സ്ട്രാകളായി പാസഞ്ചർ സീറ്റും ഫുട്‌റെസ്റ്റുകളും ഡ്യുക്കാട്ടി വാഗ്ദാനം ചെയ്യും. സ്‌പോർട്‌സ് ഗ്രിപ്പുകൾ, കാർബൺ ഫൈബർ, ടൈറ്റാനിയം എന്നിവയിലെ സൈലൻസർ ഔട്ട്‌ലെറ്റ് കവർ, ട്വിൻ റെഡ് സ്റ്റിച്ചിംഗ് ഉള്ള റൈഡർ സീറ്റ് എന്നിവയാണ് മറ്റ് ഘടകങ്ങൾ.

പാനിഗാലെ V2 മോട്ടോർസൈക്കിളിന്റെ ലിമിറ്റഡ് എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ഡ്യുക്കാട്ടി

മെക്കാനിക്കൽ സവിശേഷതകൾ സാധാരണ പാനിഗാലെ V2 മോട്ടോർസൈക്കിളിന് സമാനമാണ്. 955 സിസി, ഇരട്ട സിലിണ്ടർ എഞ്ചിനാണ് സ്പോർട്‌സ് ബൈക്കിന് തുടിപ്പേകുന്നത്. ഇത് 10,750 rpm-ൽ 152.8 bhp കരുത്തും 9,000 rpm-ൽ 104 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

പാനിഗാലെ V2 മോട്ടോർസൈക്കിളിന്റെ ലിമിറ്റഡ് എഡിഷൻ മോഡലിനെ അവതരിപ്പിച്ച് ഡ്യുക്കാട്ടി

കോർണറിംഗ് എ‌ബി‌എസ്, ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, റേസ്, സ്‌പോർട്ട്, സ്ട്രീറ്റ് എന്നീ മൂന്ന് സവാരി മോഡുകൾ തുടങ്ങിയവയാണ് ഇലക്ട്രോണിക് പാക്കേജിൽ ഉൾപ്പെടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Unveiled Panigale V2 Bayliss Limited Edition Model. Read in Malayalam
Story first published: Friday, July 23, 2021, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X