ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

പുതിയ ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഇറ്റാലിയൻ സ്പോർട്‌സ് ബൈക്ക് നിർമാതാക്കളായ ഡ്യുക്കാട്ടി.

ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

1990-കളിൽ റാലി റെയ്‌ഡുകളിൽ മത്സരിച്ച കമ്പനിയുടെ ഐതിഹാസിക മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡ്യുക്കാട്ടിയുടെ ആത്യന്തിക റാലി മെഷീനായി പുതിയ ഡ്യുക്കാറ്റി ഡെസേർട്ട്X പുറത്തിറക്കിയിരിക്കുന്നത്.

ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

2019 EICMA മോട്ടോർ ഷോയിൽ ഒരു കൺസെപ്റ്റ് മോഡലായി പ്രദർശിപ്പിച്ച 2022 ഡ്യുക്കാട്ടി ഡെസേർട്ട്X പ്രൊഡക്ഷൻ-റെഡി മോട്ടോർസൈക്കിളായി രൂപമെടുക്കുന്നതിനായി വാഹന പ്രേമികൾ കാത്തിരിക്കുകയായിരുന്നു. എവിടെയും പോകാനുള്ള കഴിവിനൊപ്പം ഒരു റെട്രോ രൂപമാണ് ബൈക്ക് വാഗ്‌ദാനം ചെയ്യുന്നത്.

ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

കൂടാതെ ഇന്ത്യയിലേക്കുള്ള വരവിനായി ആകാംക്ഷയോടെ കാത്തിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന നിരവധി ഇഷ്‌ടാനുസൃത ഘടകങ്ങളും പുതിയ ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിളിനുണ്ടെന്നതും ശ്രദ്ധേയം. 1990-കളിൽ ഡാക്കറിൽ മത്സരിച്ച ഡ്യുക്കാട്ടി ബൈക്കുകളിൽ നിന്ന്പ്രചോദനം ഉൾക്കൊണ്ട് ട്വിൻ-പോഡ് എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം ഡ്യുക്കാട്ടി ഡെസേർട്ട്‌X കൺസെപ്റ്റ് പതിപ്പിനോട് വളരെ സാമ്യമുള്ളതാണ്.

ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

ട്യൂബ്‌ലെസ് ഡിസൈനിലുള്ള 21 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് പിൻ സ്‌പോക്ക് വീലിലാണ് ബൈക്ക് ഓടുന്നത്. ബോഡി വർക്ക് ഡാക്കർ ബൈക്കുകൾക്ക് അടുത്തായി പിന്തുടരുന്നുണ്ട്. ഷെല്ലിന് താഴെ രണ്ട് ഫ്യുവൽ ടാങ്കുകൾ ഉപയോഗിച്ച് ഉദ്ദേശ്യം നിറവേറ്റുന്നു.

ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

അടിസ്ഥാനപരമായി പ്രധാന ഫ്യുവൽ ടാങ്കിന് 21 ലിറ്റർ ശേഷിയുണ്ട്. അതേസമയം പിന്നിൽ ഘടിപ്പിച്ച രണ്ടാമത്തെ ഓക്സിലറി ടാങ്ക് എട്ട് ലിറ്റർ അധിക ശേഷിയിൽ ലഭ്യമാണ്. പ്രധാന ടാങ്കിലെ ഒരു നിശ്ചിത പോയിന്റിന് താഴെ ഇന്ധന നില താഴുമ്പോൾ മുൻവശത്ത് നിന്ന് പിൻ ടാങ്കിലേക്കുള്ള ഇന്ധന കൈമാറ്റം പ്രവർത്തനക്ഷമമാകും.

ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

ഡ്യുക്കാട്ടി ഡെസേർട്ട്X കൺസെപ്‌റ്റിന്റെ എയർ-കൂൾഡ് മോട്ടോറിനെ കൂടുതൽ പ്രായോഗികമായ 937 സിസി ടെസ്റ്റാസ്ട്രേറ്റ 11-ഡിഗ്രി ഇരട്ട-സിലിണ്ടർ എഞ്ചിനിലേക്ക് മാറ്റി. അത് മൾട്ടിസ്‌ട്രാഡ 950 പതിപ്പിലും പുതിയ മോൺസ്റ്ററിലും കാണുന്ന അതേ എഞ്ചിനാണ്. ഇത് 9,250 rpm-ൽ പരമാവധി 108 bhp കരുത്തും 6,500 rpm-ൽ 92 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

6 സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. വീതി കുറഞ്ഞ ആദ്യത്തെയും രണ്ടാമത്തെയും ഗിയറുകളുള്ള വൈഡ്-റേഷ്യോ സജ്ജീകരണമാണ് ക്രാളിംഗിന് സഹായിക്കുന്നത്. അതേസമയം ഉയരമുള്ള ആറാമത്തെ ഗിയർ ഹൈവേയിൽ മികച്ച ടൂറിംഗ് കഴിവിനെയാണ് ലക്ഷ്യമിടുന്നത്.

ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

230 മില്ലീമീറ്റർ ട്രാവൽ ഉള്ള മുൻവശത്ത് 46 mm ഫോർക്കുകളുള്ള കയാബയിൽ നിന്നുള്ള സസ്പെൻഷനാണ് ഇടംപിടിച്ചിരിക്കുന്നത്. പിന്നിൽ 220 മില്ലീമീറ്റർ ട്രാവൽ ഉള്ള മോണോഷോക്കും ബൈക്കിന് ലഭിക്കുന്നു. പുതിയ ഡ്യുക്കാട്ടി ഡെസേർട്ട്X മോഡലിന്റെ സീറ്റ് ഉയരം 875 മില്ലീമീറ്റർ ആണ്. അതേസമയം 250 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും മോട്ടോർസൈക്കിളിനെ ഉയർന്ന നിലവാരമുള്ളതാക്കി മാറ്റുന്നു.

ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

എന്നാൽ മോട്ടോർസൈക്കിളിൽ കുറഞ്ഞ സീറ്റ് ഉയരം ഒരു ആക്സസറിയായി പ്രതീക്ഷിക്കാം. ബ്രേക്കിംഗിനായി ബ്രെംബോയിൽ നിന്നുള്ള യൂണിറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻവശത്ത് ഇരട്ട ഡിസ്കുകളുള്ള ഫോർ-പിസ്റ്റൺ M50 കാലിപ്പറുകൾ ഒരു അക്ഷീയ മാസ്റ്റർ സിലിണ്ടർ ഉപയോഗിക്കുന്നു.

ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

ഡ്യുവൽ സ്പോർട്ട് അഡ്വഞ്ചർ മോട്ടോർസൈക്കിളിന്റെ ഇലക്ട്രോണിക്‌സ് സവിശേഷതളിലേക്ക് നോക്കിയാൽ എൻഡ്യൂറോ, റാലി മോഡുകൾ ഉൾപ്പെടെ ആറ് റൈഡിംഗ് മോഡുകൾ ഡെസേർട്ട്X മോഡലിന് ലഭിക്കും. രണ്ട് ഓഫ്-റോഡ് നിർദ്ദിഷ്ട റൈഡിംഗ് മോഡുകളിൽ പൂർണമായും ഓഫ് ചെയ്യാവുന്ന കോർണറിംഗ് എബിഎസും ബൈക്കിന്റെ പ്രത്യേകതയാണ്.

ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

5 ഇഞ്ച് ടിഎഫ്‌ടി സ്‌ക്രീൻ ഉപയോഗിച്ച് എല്ലാ നിയന്ത്രണങ്ങളും ആക്‌സസ് ചെയ്യാൻ കഴിയും. അതേസമയം മോട്ടോർസൈക്കിളിലെ ഇലക്ട്രോണിക് സഹായങ്ങളിൽ IMU-അസിസ്റ്റഡ് ട്രാക്ഷൻ കൺട്രോൾ, വീലി കൺട്രോൾ, എഞ്ചിൻ ബ്രേക്ക് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക്‌ഷിഫ്‌റ്റർ എന്നിവ ഉൾപ്പെടുന്നു.

ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

ഡെസേർട്ട്X മോഡലിന് 223 കിലോഗ്രാം ഭാരമാണ് ഡ്യുക്കാട്ടി അവകാശപ്പെടുന്നത്. 2022 അവസാനത്തോടെ ബൈക്ക് ഇന്ത്യയിലെത്താൻ സാധ്യതയുണ്ടെന്നതും ശ്രദ്ധേയമാണ്. നിലവിൽ രാജ്യത്ത് ആക്രമണാത്മകമായ ഉൽപ്പന്ന തന്ത്രവുമായാണ് ഇറ്റാലിയൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കൾ മുന്നോട്ടുപോവുന്നത്.

ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

പാനിഗാലെ V4 SP, ബിഎസ് VI നവീകരണങ്ങളോടെ ഹൈപ്പർമോട്ടാർഡ് 950, സ്ക്രാമ്പ്ളർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ലിമിറ്റഡ് എഡിഷൻ, മോൺസ്റ്റർ എന്നിവയെല്ലാം കമ്പനി അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു

ഡെസേർട്ട്X ഡ്യുവൽ സ്‌പോർട് അഡ്വഞ്ചർ മോട്ടോർസൈക്കിൾ പുറത്തിറക്കി ഡ്യുക്കാട്ടി

കൂടാതെസൂപ്പർസ്പോർട്ട് 950, X ഡയാവൽ, മള്‍ട്ടിസ്ട്രാഡ V4, ബി‌എസ്-VI ഡയാവൽ 1260, മൾട്ടിസ്ട്രാഡ 950 S GP, സ്ട്രീറ്റ്‌ഫൈറ്റര്‍ V4, 2021 ഡെസേർട്ട് സ്ലെഡ്, സ്‌ക്രാംബ്ലർ നൈറ്റ്ഷിഫ്റ്റ് മോഡലുകൾ, സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ലിമിറ്റഡ് എഡിഷൻ എന്നിവയും കമ്പനി ഈ വർഷം ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati unveiled the all new desertx dual sport motorcycle
Story first published: Friday, December 10, 2021, 12:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X