സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ലിമിറ്റഡ് എഡിഷൻ മോഡലുമായി ഡ്യുക്കാട്ടി

പ്രീമിയം ഓഫ്-റോഡ് മോട്ടോർസൈക്കിളായ സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡിന്റെ ലിമിറ്റഡ് എഡിഷൻ മോഡലിനെ വിപണിയിൽ എത്തിച്ച് ഡ്യുക്കാട്ടി. 800 യൂണിറ്റുകൾ മാത്രം നിർമിക്കുന്ന ഈ പതിപ്പ് 2021 മാർച്ച് അവസാനം മുതൽ ഡ്യുക്കാട്ടി നോർത്ത് അമേരിക്ക ഡീലർഷിപ്പുകളിൽ എത്തും.

സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ലിമിറ്റഡ് എഡിഷൻ മോഡലുമായി ഡ്യുക്കാട്ടി

ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ വേരിയന്റ് ഡ്യുക്കാട്ടി സ്‌ക്രാംബ്ലറും അമേരിക്കൻ വസ്ത്ര ബ്രാൻഡായ ഫാസ്റ്റ്ഹൗസും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമാണ്. സ്റ്റാൻഡേർഡ് ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡിനെ അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് എഡിഷൻ ഒരുങ്ങിയിരിക്കുന്നത്.

സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ലിമിറ്റഡ് എഡിഷൻ മോഡലുമായി ഡ്യുക്കാട്ടി

മിന്റ് 400 ബൈക്കുകളിലെ ഗ്രാഫിക്സ് ആവർത്തിക്കുന്ന പ്രത്യേക നിറത്തിലൂടെ സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസിനെ തികച്ചും വ്യത്യസ്‌തമാക്കാൻ ഡ്യുക്കാട്ടി തയാറായിട്ടുണ്ട്.

MOST READ: ഏറ്റവും വേഗതയേറിയ ക്വാർട്ടർ മൈൽ വീലി റെക്കോർഡ് കരസ്ഥമാക്കി ബജാജ് പൾസർ NS 200

സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ലിമിറ്റഡ് എഡിഷൻ മോഡലുമായി ഡ്യുക്കാട്ടി

മോട്ടോർസൈക്കിൾ ബ്ലാക്ക്-ഗ്രേ നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതേസമയം ഫാസ്റ്റ്ഹൗസ്, ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ലോഗോകൾ ഉപയോഗിച്ച് ടാങ്കിലെ ജോമെട്രിക് രൂപകൽപ്പനയിലൂടെ ബൈക്കിന്റെ ലുക്ക് കൂടുതൽ മെച്ചപ്പെടുത്തുന്നു.

സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ലിമിറ്റഡ് എഡിഷൻ മോഡലുമായി ഡ്യുക്കാട്ടി

ഫ്രെയിമിന് ഡ്യുക്കാട്ടി റെഡ് ഫിനിഷ് ലഭിക്കുമ്പോൾ ഒരു അലുമിനിയം പ്ലേറ്റിൽ ലിമിറ്റഡ് എഡിഷൻ മോഡലിന്റെ നിർമാണ നമ്പരും ഉൾക്കൊള്ളുന്നു. മാറ്റങ്ങൾ യുണീക് സ്റ്റൈലിംഗിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്നു.

MOST READ: റോക്കറ്റ് 3R ബ്ലാക്ക്, റോക്കറ്റ് 3GT ട്രിപ്പിൾ ബ്ലാക്ക് എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് ട്രയംഫ്

സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ലിമിറ്റഡ് എഡിഷൻ മോഡലുമായി ഡ്യുക്കാട്ടി

മെക്കാനിക്കൽ സവിശേഷതകൾ സ്റ്റാൻഡേർഡ് സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡിന് സമാനമാണ്. 803 സിസി, ട്വിൻ സിലിണ്ടർ എഞ്ചിനാണ് ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ഉപയോഗിക്കുന്നത്.

സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ലിമിറ്റഡ് എഡിഷൻ മോഡലുമായി ഡ്യുക്കാട്ടി

ക്രമീകരിക്കാവുന്ന കയാബ സസ്പെൻഷൻ, നീക്കം ചെയ്യാവുന്ന റബ്ബർ പാഡുകളുള്ള ഓഫ്-റോഡ് പ്രചോദിത ഫൂട്ട് പെഗ്ഗുകൾ, പിറെല്ലി സ്കോർപിയൻ റാലി STR ടയറുകളിൽ കറുത്ത സ്‌പോക്ക്ഡ് വീലുകൾ എന്നിവ മോട്ടോർസൈക്കിളിലെ ഹാർഡ്‌വെയറിൽ ഉൾപ്പെടുന്നു.

MOST READ: ബിഎസ് VI കരുത്തില്‍ ബെനലി TRK 502X വിപണിയിലേക്ക്; കുടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ലിമിറ്റഡ് എഡിഷൻ മോഡലുമായി ഡ്യുക്കാട്ടി

ഈ ലിമിറ്റഡ് എഡിഷൻ മോഡലിന് പുറമെ ഡ്യുക്കാട്ടി സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസിനായി പ്രത്യേകമായി സൃഷ്ടിച്ച വസ്ത്രങ്ങളുടെ ശേഖരവും പരിചയപ്പെടുത്തുന്നുണ്ട്. ഷോർട്ട് സ്ലീവ് ടി-ഷർട്ട്, നീളൻ സ്ലീവ് ടി-ഷർട്ട്, ജാക്കറ്റ്, തൊപ്പി എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു.

സ്‌ക്രാംബ്ലർ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ലിമിറ്റഡ് എഡിഷൻ മോഡലുമായി ഡ്യുക്കാട്ടി

ഫാസ്‌റ്റ്ഹൗസിന്റെ സെയിൽസ് ചാനലുകൾ, ഡ്യുക്കാട്ടി ഡീലർഷിപ്പുകൾ, ഡുക്കാട്ടി വെബ്‌സൈറ്റ് എന്നിവയിൽ ഏപ്രിൽ അവസാനം മുതൽ ഇവ വിൽപ്പനയ്ക്ക് എത്തും. പുതിയ ലിമിറ്റഡ് എഡിഷൻ ഡെസേർട്ട് സ്ലെഡ് ഫാസ്റ്റ്ഹൗസ് ഇന്ത്യൻ വിപണിയിൽ എത്താനുള്ള സാധ്യത വിരളമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഡ്യുക്കാട്ടി #ducati
English summary
Ducati Unveiled The Limited Edition Scrambler Desert Sled Fasthouse. Read in Malayalam
Story first published: Friday, March 12, 2021, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X