ഇവി ശംഖൃല മെച്ചപ്പെടുത്താൻ രാജ്യത്ത് ഒരു ലക്ഷം സ്മാർട്ട് ചാർജിംഗ് സ്റ്റേഷനുകളൊരുക്കാനൊരുങ്ങി eBikeGo

ഇലക്ട്രിക് വാഹനങ്ങൾ, പ്രത്യേകിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, ക്രമേണ ഇന്ത്യയിൽ വളരെ പ്രചാരം നേടിവരികയാണ്. എന്നിരുന്നാലും, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പന ഇപ്പോഴും പരമ്പരാഗത പെട്രോൾ മോഡലുകളെക്കാൾ വളരെ കുറവാണ്.

ഇവി ശംഖൃല മെച്ചപ്പെടുത്താൻ രാജ്യത്ത് ഒരു ലക്ഷം സ്മാർട്ട് ചാർജിംഗ് സ്റ്റേഷനുകളൊരുക്കാനൊരുങ്ങി eBikeGo

വിൽപ്പന കണക്കുകൾ കുറയുന്നതിന്റെ പ്രധാന കാരണം, നിലവിൽ രാജ്യത്ത് അനുയോജ്യമായ ഒരു ഇവി ഇക്കോസിസ്റ്റം ഇല്ല എന്നതും, ചാർജിംഗ് സ്റ്റേഷനുകൾ സംഖ്യകൾ വളരെ കുറവാണ് എന്നതുമാണ്.

ഇവി ശംഖൃല മെച്ചപ്പെടുത്താൻ രാജ്യത്ത് ഒരു ലക്ഷം സ്മാർട്ട് ചാർജിംഗ് സ്റ്റേഷനുകളൊരുക്കാനൊരുങ്ങി eBikeGo

അതിനാൽ, ഇവികൾ വാങ്ങാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിലെ ഇവി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിനുമായി, ഏഴ് ഇന്ത്യൻ നഗരങ്ങളിൽ ഒരു ലക്ഷം സ്മാർട്ട് IoT എനേബിൾഡ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് ഇബൈക്ക്-ഗോ പ്രഖ്യാപിച്ചു.

ഇവി ശംഖൃല മെച്ചപ്പെടുത്താൻ രാജ്യത്ത് ഒരു ലക്ഷം സ്മാർട്ട് ചാർജിംഗ് സ്റ്റേഷനുകളൊരുക്കാനൊരുങ്ങി eBikeGo

ഇക്കണോമിക്കലും പരിസ്ഥിതി സൗഹൃദവുമായ ട്രാവൽ ഓപ്ഷനുകൾ നൽകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്മാർട്ട് ഇലക്ട്രിക് ടൂ-വീലർ മൊബിലിറ്റി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇബൈക്ക്-ഗോ. ഇപ്പോൾ, കമ്പനി വളരെ ഇക്കണോമിക്കലായ IoT- എനേബിൾഡ് സ്മാർട്ട് ചാർജിംഗ് സൊല്യൂഷനായ ഇബൈക്ക്-ഗോ ചാർജ് സൃഷ്ടിച്ചിരിക്കുകയാണ്.

ഇവി ശംഖൃല മെച്ചപ്പെടുത്താൻ രാജ്യത്ത് ഒരു ലക്ഷം സ്മാർട്ട് ചാർജിംഗ് സ്റ്റേഷനുകളൊരുക്കാനൊരുങ്ങി eBikeGo

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ ഓരോ 500 മീറ്ററിലും സ്ഥാപിക്കുന്ന ഒരു പ്രത്യേക തരത്തിലുള്ള ചാർജിംഗ് സ്റ്റേഷനാണ് ഇബൈക്ക്-ഗോ ചാർജ്. ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്തുകഴിഞ്ഞാൽ, ഈ ചാർജർ ഓട്ടോമാറ്റിക്കായി ഓഫാകും. ഉപയോക്താവിന്റെ ആവശ്യാനുസരണം മുൻകൂട്ടി നിശ്ചയിച്ച റീചാർജ് പ്ലാനുകൾ ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഒരു സംയോജിത പേയ്മെന്റ് സംവിധാനവും ഉണ്ട്.

ഇവി ശംഖൃല മെച്ചപ്പെടുത്താൻ രാജ്യത്ത് ഒരു ലക്ഷം സ്മാർട്ട് ചാർജിംഗ് സ്റ്റേഷനുകളൊരുക്കാനൊരുങ്ങി eBikeGo

ഇബൈക്ക്-ഗോ ചാർജ് മൊബൈൽ ആപ്പ് വഴി ഇബൈക്ക്-ഗോ ചാർജ് ആക്സസ് ചെയ്യാൻ കഴിയും. ഇത് വൈഫൈ പ്രവർത്തനക്ഷമമാണ് കൂടാതെ തടസ്സമില്ലാത്ത ചാർജിംഗ് അനുഭവത്തിനായി റിയൽ-ടൈം ചാർജിംഗ് സ്റ്റാറ്റിക്സ് നിരീക്ഷിക്കാനും കഴിയും.

ഇവി ശംഖൃല മെച്ചപ്പെടുത്താൻ രാജ്യത്ത് ഒരു ലക്ഷം സ്മാർട്ട് ചാർജിംഗ് സ്റ്റേഷനുകളൊരുക്കാനൊരുങ്ങി eBikeGo

മുംബൈ, ബാംഗ്ലൂർ, ഇൻഡോർ, പൂനെ, ന്യൂഡൽഹി, അമൃത്സർ, ഹൈദരാബാദ് എന്നീ ഏഴ് ഇന്ത്യൻ നഗരങ്ങളിലായി ഒരു ലക്ഷം ഇബൈക്ക്-ഗോ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നു.

ഇവി ശംഖൃല മെച്ചപ്പെടുത്താൻ രാജ്യത്ത് ഒരു ലക്ഷം സ്മാർട്ട് ചാർജിംഗ് സ്റ്റേഷനുകളൊരുക്കാനൊരുങ്ങി eBikeGo

ഇബൈക്ക്-ഗോ ചാർജ് 3-പിൻ പവർ കണക്റ്ററുമായി വരും, കൂടാതെ 190V-240V പവർ ശ്രേണി 50 AHz AC ഔട്ട്പുട്ട് 16A/3.3kW ആയിരിക്കും. ഈ പ്രത്യേക തരത്തിലുള്ള പോർട്ടബിൾ ചാർജിംഗ് സ്റ്റേഷൻ പവർചെയ്യുന്നത് മെഷീൻ ലേണിംഗും AI സാങ്കേതികവിദ്യയുമാണ്.

ഇവി ശംഖൃല മെച്ചപ്പെടുത്താൻ രാജ്യത്ത് ഒരു ലക്ഷം സ്മാർട്ട് ചാർജിംഗ് സ്റ്റേഷനുകളൊരുക്കാനൊരുങ്ങി eBikeGo

ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വർധിച്ച എല്ലാ പ്രധാന നഗരങ്ങളിലും തങ്ങളുടെ സ്മാർട്ട് ചാർജിംഗ് സ്റ്റേഷനുകളായ ഇബൈക്ക്-ഗോ ചാർജ് വിന്യസിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ട് എന്ന് ഈ പ്രഖ്യാപനത്തിൽ സംസാരിച്ച ഇബൈക്ക്ഗോയുടെ സ്ഥാപകനും സിഇഒയുമായ ഇർഫാൻ ഖാൻ പറഞ്ഞു.

ഇവി ശംഖൃല മെച്ചപ്പെടുത്താൻ രാജ്യത്ത് ഒരു ലക്ഷം സ്മാർട്ട് ചാർജിംഗ് സ്റ്റേഷനുകളൊരുക്കാനൊരുങ്ങി eBikeGo

ഈ നടപടി ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വർധിപ്പിക്കാനും രാജ്യത്തെ ഇവി ഇക്കോസിസ്റ്റം വികസിപ്പിക്കാനും സഹായിക്കുക മാത്രമല്ല, മലിനീകരണം കുറയ്ക്കാനും ബാറ്ററി സ്വാപ്പിംഗ് സിസ്റ്റം പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കും. ഇത് നമ്മുടേതുപോലുള്ള ഒരു രാജ്യത്തെ പ്രധാന ആശങ്കളിൽ ഒന്നാണ്.

ഇവി ശംഖൃല മെച്ചപ്പെടുത്താൻ രാജ്യത്ത് ഒരു ലക്ഷം സ്മാർട്ട് ചാർജിംഗ് സ്റ്റേഷനുകളൊരുക്കാനൊരുങ്ങി eBikeGo

ഒരു വർഷത്തിൽ, കുറഞ്ഞത് ഒരു ലക്ഷം ചാർജിംഗ് സ്റ്റേഷനുകളെങ്കിലും വിന്യസിക്കാനാകുമെന്ന് ഇബൈക്ക്-ഗോ പ്രതീക്ഷിക്കുന്നു. ഈ ചാർജിംഗ് സ്റ്റേഷനുകൾ AI, IoT- പ്രവർത്തനക്ഷമമാണ്, ഇവ ഇബൈക്ക്-ഗോ ആപ്പ് വഴി പ്രവർത്തിപ്പിക്കാനാകും. പരിസ്ഥിതി സൗഹൃദ ഗതാഗത രീതി എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇബൈക്ക്-ഗോ ഇത് ഉപയോഗിക്കും.

Most Read Articles

Malayalam
English summary
Ebikego planning to set up over 1lakh smart charging stations and infrastructure in india
Story first published: Tuesday, September 28, 2021, 18:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X