100 കിലോമീറ്റർ റേഞ്ച്, മുവി ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇബൈക്ക്ഗോ

സ്പാനിഷ് വാഹന കമ്പനിയായ ടൊറോട്ട് ഇലക്ട്രിക്കിന്റെ മുവി ബ്രാൻഡ് ഇന്ത്യയിൽ നിർമിക്കുന്നതിനുള്ള പ്രൊഡക്‌ട് ലൈസൻസ് അവകാശം സ്വന്തമാക്കി രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ഇബൈക്ക്ഗോ.

100 കിലോമീറ്റർ റേഞ്ച്, മുവി ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇബൈക്ക്ഗോ

മുവി ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ നിർമിച്ച് ആഭ്യന്തര തലത്തിലും അതോടൊപ്പം മറ്റ് വിദേശ വിപണികളിലും വിൽക്കാനാണ് ഇബൈക്ക്ഗോയുടെ തീരുമാനം. ഇതിലൂടെ ലോകമെമ്പാടുമുള്ള ഇരുചക്ര ഇലക്ട്രിക് വാഹന വിപണിയുടെ 5 ശതമാനം മുവിയിലൂടെ പിടിച്ചെടുക്കാൻ ബ്രാൻഡ് ഉദ്ദേശിക്കുന്നതായും കമ്പനി വ്യക്തമാക്കിയിട്ടുമുണ്ട്.

100 കിലോമീറ്റർ റേഞ്ച്, മുവി ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇബൈക്ക്ഗോ

മുവി ഉപയോഗിച്ച് ഇന്ത്യയിൽ ഇലക്‌ട്രിക് മോഡലുകൾ സ്വീകരിക്കുന്നതിൽ സ്വാധീനം ചെലുത്താൻ തങ്ങൾക്കാവുമെന്ന ശുഭാപ്തിവിശ്വാസവും ഇബൈക്ക്ഗോ പുലർത്തുന്നുണ്ട്. മികച്ച നിർമാണ നിലവാരവും അതിനൊത്ത സവിശേഷതകളുള്ള ഒരു IoT, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രാപ്തമാക്കിയ ഇലക്ട്രിക് സ്കൂട്ടറാണ് മുവി.

100 കിലോമീറ്റർ റേഞ്ച്, മുവി ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇബൈക്ക്ഗോ

ഒരു സ്മാർട്ട്ഫോൺ വഴി സ്‌കൂട്ടറിനെ എളുപ്പത്തിൽ നിയന്ത്രിക്കാനും നിരീക്ഷിക്കാനും കഴിയും. ഇതിന് സ്വിച്ചിംഗ് ബാറ്ററിയുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്. ഇത് ഉപഭോക്താക്കളെ സ്വാപ്പിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കാൻ അനുവദിക്കുന്നുവെന്നതും ഏറെ സ്വീകാര്യമാവും. യൂറോപ്പിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്ന മുവിയെ 14 ഇ-കൊമേഴ്‌സ്, ഷെയർഡ് മൊബിലിറ്റി കമ്പനികൾ അംഗീകരിച്ചിട്ടുമുണ്ട്.

100 കിലോമീറ്റർ റേഞ്ച്, മുവി ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇബൈക്ക്ഗോ

ഇന്ത്യയിലെ പ്രശസ്തമായ അന്താരാഷ്ട്ര വാഹന നിർമാണ കമ്പനിയായ ടൊറോട്ടിൽ നിന്ന് മുൻനിര ഇലക്ട്രിക് വാഹനങ്ങളിലൊന്നായ മുവി നിർമിക്കാനുള്ള ലൈസൻസ് നേടിയതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് ഇബൈക്ക്ഗോയുടെ സ്ഥാപകനും സിഇഒയുമായ ഇർഫാൻ ഖാൻ പറഞ്ഞു.

100 കിലോമീറ്റർ റേഞ്ച്, മുവി ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇബൈക്ക്ഗോ

സാങ്കേതികമായി നൂതനമായ ഒരു വാഹനമായതിനാൽ 12 രാജ്യങ്ങളിൽ ഇതിനകം പ്രവർത്തിക്കുന്ന മുവി ഇലക്‌ട്രിക്കിനെ ഇന്ത്യയിൽ വിതരണം ചെയ്യുന്നതിന് ഹോമോലോഗേഷൻ ആവശ്യമില്ല. ഈ വിപണികളിൽ ആഗോള സാന്നിധ്യത്തിനുള്ള വഴികൾ തുറക്കുന്നതിനും ഏറെ സഹായകരമാവുമെന്നും ഇർഫാൻ ഖാൻ അഭിപ്രായപ്പെട്ടു.

100 കിലോമീറ്റർ റേഞ്ച്, മുവി ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇബൈക്ക്ഗോ

മുവി ഇലക്ട്രിക് ടു വീലറിന് ഭാരം കുറവാണെന്നതും ഏറെ ആകർഷണീയമാണ്. വെറും 83 കിലോഗ്രാം ഭാരം മാത്രമാണ് മോഡലിനുള്ളത്. ഇതിന് 125 സിസിക്ക് തുല്യമായ 4.1 CV (3 kW) പവർ ഉണ്ട്. ഇക്കോ മോഡിൽ ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കാൻ മുവി ഇലക്ട്രിക് സ്കൂട്ടറിന് കഴിയും.

100 കിലോമീറ്റർ റേഞ്ച്, മുവി ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇബൈക്ക്ഗോ

അതേസമയം മണിക്കൂറിൽ 60 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത. അതായത് 125 സിസിക്ക് തുല്യമായ കരുത്താണ് മോഡൽ നൽകുന്നതെന്ന് സാരം. 4 മണിക്കൂർ കൊണ്ട് ബാറ്ററികൾ ചാർജ് ചെയ്യാം. മികച്ച സൗകര്യങ്ങളും സുരക്ഷയും പ്രദാനം ചെയ്യുന്നതിനാണ് മുവി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി വിശദീകരിച്ചു.

100 കിലോമീറ്റർ റേഞ്ച്, മുവി ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇബൈക്ക്ഗോ

സ്കൂട്ടറിന് ശക്തമായ 3,000 വാട്ട് ഇലക്ട്രിക് മോട്ടോറാണ് തുടിപ്പേകുന്നത്. അത് വേഗത്തിലുള്ള ആക്‌സിലറേഷനും കനത്ത ഭാരം വഹിക്കാനുള്ള കഴിവും വാഗ്ദാനം ചെയ്യുന്നു. ടെസ്‌ല കാറുകൾ പോലെ, സ്‌കൂട്ടറും ഫാക്ടറിയിൽ നിന്ന് വിദൂരമായി സർവീസ് ചെയ്യാൻ കഴിയുമെന്നതും പ്രത്യേകതയാണ്.

100 കിലോമീറ്റർ റേഞ്ച്, മുവി ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇബൈക്ക്ഗോ

മുകളിൽ സൂചിപ്പിച്ച പോലെ തന്നെ സ്പെയിനിൽ നിന്നുള്ള ഒരു ഇലക്ട്രിക് മൊബിലിറ്റി കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറാണ് മുവി. ഇ-ബൈക്കുകൾ ഉൾപ്പെടെ നിരവധി നൂതനമായ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നവരിൽ പ്രഗൽഭരാണ് ബ്രാൻഡ്.

100 കിലോമീറ്റർ റേഞ്ച്, മുവി ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇബൈക്ക്ഗോ

പ്രായോഗികതയ്ക്കായി ഒരു ഫുൾ ഫെയ്‌സ് ഹെൽമെറ്റ് വരെ സൂക്ഷിക്കാൻ ഇടമുണ്ട് സീറ്റിനടിയിൽ. ശരിക്കും വിദേശത്ത് പരസ്യങ്ങൾക്കായി ഉപയോഗിക്കാനാണ് സ്കൂട്ടർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ സുരക്ഷ, ആംബുലൻസ്, തപാൽ മുതൽ ഡെലിവറി സേവനങ്ങൾ വരെയുള്ള ബിസിനസ് ആവശ്യങ്ങൾക്കായി നിരവധി കസ്റ്റമൈസേഷനുകൾക്കൊപ്പം സ്‌കൂട്ടർ സ്വന്തമാക്കാനുമാവും.

100 കിലോമീറ്റർ റേഞ്ച്, മുവി ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇബൈക്ക്ഗോ

ഓഫ് റോഡ് കിറ്റിനൊപ്പം മുവി ഇലക്‌ട്രിക് സ്കൂട്ടർ ലഭ്യമാകും എന്നകാര്യവും ശ്രദ്ധേയമാണ്. ഏതാനും ആഴ്ച്ചകൾക്ക് മുമ്പ് ഇബൈക്ക്ഗോ കമ്പനി 'റഗ്ഗഡ്' എന്നൊരു പുതിയ മോഡലിനെ പുറത്തിറക്കിയിരുന്നു. ഇതിന് വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

100 കിലോമീറ്റർ റേഞ്ച്, മുവി ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇബൈക്ക്ഗോ

വിപണിയിൽ അവതരിപ്പിച്ച് ചുരുങ്ങിയ ദിനംകൊണ്ട് ഇലക്ട്രിക് സ്കൂട്ടറിന്റെ 1 ലക്ഷത്തിലധികം യൂണിറ്റുകൾക്കായാണ് ബുക്കിംഗ് ലഭിച്ചിരിക്കുന്നത്. 89,999 രൂപയ്ക്ക് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്ന റഗ്ഗഡ് G1, G1 പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിൽ എത്തുന്നത്. ഇ-സ്കൂട്ടർ മോഡലുകൾ 160 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.

100 കിലോമീറ്റർ റേഞ്ച്, മുവി ഇലക്ട്രിക് സ്‌കൂട്ടറിനെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇബൈക്ക്ഗോ

രണ്ട് 2KWh ബാറ്ററികൾ, ഡ്രൈവർ ഇറക്കാതെ തന്നെ എളുപ്പത്തിൽ സ്വാപ്പ് ചെയ്യാൻ കഴിയും. 3kW മോട്ടോർ പരമാവധി 70 കിലോമീറ്ററിന്റെ എന്ന ഉയർന്ന വേഗതയാണ് വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Ebikego ready to launch rhe muvi electric scooter in india
Story first published: Wednesday, December 8, 2021, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X