ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

രണ്ട് മാസം മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ച റഗ്ഗഡ് ഇലക്ട്രിക് ബൈക്കിന് ഒരു ലക്ഷത്തിലധികം ഓർഡറുകൾ ലഭിച്ചതായി eBikeGo തിങ്കളാഴ്ച അറിയിച്ചു.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

രാജ്യത്തെ ഇലക്ട്രിക് വാഹന വിപ്ലവം പ്രഥാനമായി ഇരുചക്ര വാഹനങ്ങളെയാണ് ഫോകസ് ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണിത്. റഗ്ഗഡ് ഇലക്ട്രിക് ബൈക്കിനായുള്ള ബുക്കിംഗുകൾ ഏകദേശം 1,000 കോടി രൂപയോളം കൈവരിച്ചു എന്ന് eBikeGo പ്രസ്താവിക്കുന്നു.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

ഇതുവരെ സൃഷ്ടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ ഇലക്ട്രിക് സൈക്കിൾ ആയി eBikeGo റഗ്ഗഡിനെ ഉയർത്തിക്കാട്ടുമ്പോൾ, രാജ്യത്തുടനീളമുള്ള കൂടുതൽ നഗരങ്ങളിൽ അതിന്റെ സാന്നിധ്യം വിപുലീകരിക്കാനുള്ള കമ്പനി പ്രവർത്തിക്കുന്നു.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ റഗ്ഗഡിന്റെ മാസ്റ്റർ ഫ്രാഞ്ചൈസികൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ബ്രാൻഡ് അറിയിക്കുന്നു. കൂടാതെ 22 ഡീലർഷിപ്പുകളും നിർമ്മാതാക്കൾ സ്ഥാപിച്ചിട്ടുണ്ട്.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

മുന്നോട്ട് നീങ്ങുമ്പോൾ, പ്രത്യേകിച്ചും ഉത്സവ സീസൺ കാരണം, ബുക്കിംഗുകളുടെ വേഗത നിവലെ അതേ പേസിൽ തുടരുമെന്ന് eBikeGo പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പരിസ്ഥിതി സൗഹാദർദവും ഇന്റലിജന്റും ഡ്യൂറബിളുമായ ഇലക്ട്രിക് മോട്ടോർ സ്കൂട്ടറാണിത്.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

ഇത് രാജ്യത്തെ ഇ-മൊബിലിറ്റിയുടെ ദിശ മാറ്റുകയും ഇലക്ട്രിക് ബൈക്ക് വിഭാഗത്തിലെ നവീകരണത്തിന്റെ അതിരുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്യും എന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഇർഫാൻ ഖാൻ പറഞ്ഞു.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

വരും മാസങ്ങളിൽ 50,000 ബുക്കിംഗുകൾ ലക്ഷ്യമിടുന്നതായി കമ്പനി പറയുന്നു. ദീപാവലിക്ക്, റെഡ്, ബ്ലൂ, ബ്ലാക്ക്, റഗ്ഗഡ് സ്‌പെഷ്യൽ എഡിഷൻ എന്നീ നാല് പുതിയ കളർ ഓപ്ഷനുകളിലും റഗ്ഗഡ് പുറത്തിറക്കിയിട്ടുണ്ട്.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

പരുക്കൻ ഇ-ബൈക്ക് സവിശേഷതകൾ:

റഗ്ഗ്ഡ് ഒരു മെയ്ഡ്-ഇൻ-ഇന്ത്യ പ്രൊഡക്ടാണ്, 3kW മോട്ടോരാണ് ഇതിൽ പ്രവർത്തിക്കുന്നത്. വാഹനത്തിന് പരമാവധി 70 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇ-ബൈക്കിനുള്ളിലെ 2x2 kWh ബാറ്ററി ഡിറ്റാച്ചബിളാണ്, അതിനാൽ ഇത് ഈസിയായി മാറ്റിസ്ഥാപിക്കാം. കൂടാതെ ഫുൾ ചാർജിൽ റഗ്ഗഡിന് ഏകദേശം 160 കിലോമീറ്റർ ദൂര സഞ്ചരിക്കാനാവും. ഏകദേശം 3.5 മണിക്കൂറിനുള്ളിൽ ബാറ്ററി പായ്ക്ക് പൂർണ്ണമായി ചാർജ് ചെയ്യുകയും ചെയ്യാം.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

കൂടാതെ, ഇ-ബൈക്കിന്റെ ബോഡി ഒരു സ്റ്റീൽ ഫ്രെയിമിലും ഒരു ക്രാഡിൽ ചാസിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. ഈ പ്രൊഡക്ടിൽ 12 സ്മാർട്ട് സെൻസറുകളും ഉൾക്കൊള്ളുന്നതിന് ഒപ്പം 30 ലിറ്റർ സ്റ്റോറേജ് സ്പേസും ഉണ്ട്.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

റഗ്ഗ്ഡ് ഇ-ബൈക്ക് വില:

റഗ്ഗ്ഡിന്റെ എക്സ്-ഷോറൂം വില ഏകദേശം 85,000 രൂപയിൽ ആരംഭിക്കുന്നു, ഇത് 1.05 ലക്ഷം രൂപ വരെ ഉയരുന്നു. ഈ വിലകൾ സബ്‌സിഡിക്ക് മുമ്പുള്ളതാണ്. G1, G1+ എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ വാഹനം ലഭ്യമാണ്.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

റഗ്ഗ്ഡ് ഫീച്ചറുകൾ:

ഇലക്ട്രിക് വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിർമ്മാതാക്കൾ ഇതിൽ ആന്റി-തെഫ്റ്റ് ഫീച്ചറും വാഗ്ദാനം ചെയ്യുന്നുണ്ട്. വാഹനം റിമോട്ട് അണ്‍ലോക്ക് ചെയ്യാനും ഓടിക്കാനും റഗ്ഗ്ഡ് ആപ്പ് ഉപഭോക്താക്കളെ സഹായിക്കും.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

മുകളിൽ സൂചിപ്പിചത് പോലെ ഇലക്ട്രിക് സ്‌കൂട്ടറില്‍ 12 സെന്‍സറുകളുമുണ്ട്. '4G, BLE, CAN ബസ്, GPS/IRNSS, സീരിയല്‍ പോര്‍ട്ടുകള്‍, 42 ഇന്‍പുട്ടുകള്‍/ഔട്ട്പുട്ടുകള്‍, ഒരു കംപ്ലീറ്റ് മോഡുലാര്‍ സെന്‍സര്‍ സ്യൂട്ട് എന്നിവ ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും നൂതനമായ 2W IoT സംവിധാനവും ഇ-ബൈക്കില്‍ ബ്രാൻഡ് ലഭ്യമാക്കിയിട്ടുണ്ട്.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

രാജ്യത്തെ കാര്‍ബണ്‍ എമിഷൻ ഒഴിവാക്കാന്‍ എല്ലാ വാഹനങ്ങളുടെയും ബാറ്ററികള്‍ സോളാറിലൂടെ ചാര്‍ജ് ചെയ്യുന്ന പദ്ധതിക്കാണ് ബ്രാൻഡ് അണിയറിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ ഇന്ത്യയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ എക്സ്പാൻഷന്റെ ഭാഗമായി ഡീലര്‍ഷിപ്പ് നെറ്റ്വർക്കിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

അതോടൊപ്പം തന്നെ ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് ശൃംഖലയ്ക്ക് ഊര്‍ജ്ജം പകരുന്നതിനായി, രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ 3,000 loT എനേബിൾഡ് സ്മാര്‍ട്ട് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും അടുത്തിടെ eBikeGo പ്രഖ്യാപിച്ചിരുന്നു. ഈ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്ക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ടൂ-വീലറുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയും എന്ന് കമ്പനി അറിയിച്ചു.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യ ഘട്ടത്തില്‍, ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നീ നഗരങ്ങളില്‍ മൂന്ന് മാസത്തിനുള്ളില്‍ 3,000 ചാർജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇലക്ട്രിക് വിപ്ലവം; രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റ് ബുക്കിംഗ് കരസ്ഥമാക്കി eBikeGo Rugged

ഇവയുടെ ഇന്‍സ്റ്റലേഷന്‍ പ്രക്രിയ ഡിസംബര്‍ 1 മുതല്‍ ആരംഭിക്കാനാണ് ബ്രാൻഡിന്റെ പ്ലാൻ. ഒരു വര്‍ഷത്തിനുള്ളില്‍ ഈ എണ്ണം 15,000 യൂണിറ്റുകളിലേക്കും കൂടുതല്‍ പട്ടണങ്ങളിലേക്കും ഉയർത്തുമെന്ന് eBikeGo അവകാശപ്പെടുന്നു.

Most Read Articles

Malayalam
English summary
Ebikego rugged clocks one lakh bookings in just 2 months after launch
Story first published: Monday, October 25, 2021, 15:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X