സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം വെളിപ്പെടുത്തി ഈവ്

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഡിസംബര്‍ മാസത്തില്‍ ഈവ് ഇന്ത്യ രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആട്രിയോ, അഹാവ എന്നിങ്ങനെ രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്.

സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം വെളിപ്പെടുത്തി ഈവ്

ഇലക്ട്രിക് സ്‌കൂട്ടറുകളായ അഹാവയ്ക്ക് 55,900 രൂപയും ആട്രിയോ മോഡലിന് 64,900 രൂപയുമാണ് എക്‌സ്‌ഷോറൂം വില. എന്നിരുന്നാലും, ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഈവ് ഇന്ത്യ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കൂടി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്.

സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം വെളിപ്പെടുത്തി ഈവ്

ഈവ് സോള്‍ എന്ന് വിളിക്കപ്പെടുന്ന സ്‌കൂട്ടറാണ് കമ്പനി അവതരിപ്പിക്കുക. ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) ല്‍ നിന്ന് കമ്പനിക്ക് എല്ലാ അംഗീകാരങ്ങളും ലഭിച്ചു. കൂടാതെ, ബ്രാന്‍ഡില്‍ നിന്നുള്ള അതിവേഗ ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും ഈവ് സോള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: പുത്തൻ ഫാബിയ മെയ് നാലിന് വിപണിയിൽ എത്തും, അധികം വൈകാതെ ഇന്ത്യയിലും പ്രതീക്ഷിക്കാം

സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം വെളിപ്പെടുത്തി ഈവ്

സ്‌കൂട്ടറിനെക്കുറിച്ചക്കുറിച്ച് പറഞ്ഞാല്‍, ഈവ് സോളിന് 70 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഒരൊറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാനും കഴിയും.

സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം വെളിപ്പെടുത്തി ഈവ്

കമ്പനി ഇന്ത്യയില്‍ കൂടുതല്‍ അതിവേഗ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വൈകാതെ അവതരിപ്പിക്കുമെന്ന് ഈവ് ഇന്ത്യ സഹസ്ഥാപകനും ഡയറക്ടറുമായ ഹര്‍ഷ് ദിദ്വാനിയ പറഞ്ഞു.

MOST READ: ഹോണ്ട CB 500X അഡ്വഞ്ചർ മോട്ടോസൈക്കിളുകളുടെ ആദ്യ ബാച്ച് ഡീലർഷിപ്പിൽ എത്തിത്തുടങ്ങി; ഡെലിവറികൾ ഉടൻ

സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം വെളിപ്പെടുത്തി ഈവ്

സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിനുള്ള എല്ലാ അംഗീകാരങ്ങളും ARAI സ്വീകരിച്ചതായും കമ്പനി പരാമര്‍ശിച്ചു. എന്നിരുന്നാലും, നിലവിലെ സാഹചര്യവും, കൊവിഡ് രണ്ടാം തരംഗവും, കമ്പനി നിലവില്‍ ചില സപ്ലൈ ചെയിന്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു.

സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം വെളിപ്പെടുത്തി ഈവ്

വെണ്ടര്‍ സംവിധാനവും വിതരണ ശൃംഖലയിലെ അസ്വസ്ഥതകളും പരിഹരിച്ചു കഴിഞ്ഞാല്‍, ഈ വര്‍ഷം ജൂണ്‍ അല്ലെങ്കില്‍ ജൂലൈയില്‍ ഈവ് സോള്‍ സമാരംഭിക്കാമെന്നും കമ്പനി പറഞ്ഞു. ഉത്സവ സീസണിന് മുമ്പ് സ്‌കൂട്ടര്‍ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഡ്യുവല്‍-ടോണ്‍ കളറില്‍ മനോഹരമായി മഹീന്ദ്ര ബൊലേറോ; പുതിയ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്ത്

സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം വെളിപ്പെടുത്തി ഈവ്

ബ്രാന്‍ഡില്‍ നിന്നും നിലവില്‍ വിപണിയില്‍ ഉള്ള ഉല്‍പ്പന്നത്തെക്കുറിച്ച് പറയുമ്പോള്‍, അഹാവ മോഡലിന് ഒരൊറ്റ ചാര്‍ജില്‍ പരമാവധി 70 കിലോമീറ്റര്‍ വരെ ശ്രേണിയാണ് വാഗ്ദാനം ചെയ്യുന്നത്. മറുവശത്ത്, പൂര്‍ണ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ സവാരി ശ്രേണിയാണ് ആട്രിയോ വാഗ്ദാനം ചെയ്യുന്നത്.

സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം വെളിപ്പെടുത്തി ഈവ്

രണ്ട് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പുറമേ, ഈവ് ഇന്ത്യയ്ക്ക് മറ്റ് നാല് മോഡലുകളും ഉല്‍പന്ന ശ്രേണിയില്‍ ഉണ്ട്. ഇതില്‍ 4U, വിന്‍ഡ്, യുവര്‍, കമ്പനിയുടെ മുന്‍ മുന്‍നിര മോഡലായ സെനിയ എന്നിവ ഉള്‍പ്പെടുന്നു.

MOST READ: ഹീറോയെ പിന്നിലാക്കി കുതിപ്പ്, രാജ്യത്തെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കൾ ഇനി ബജാജ്

സോള്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണം വെളിപ്പെടുത്തി ഈവ്

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധനവ് കാരണം ധാരാളം ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ തെരഞ്ഞെടുത്തു. ഈവില്‍ നിന്ന് വരാനിരിക്കുന്ന പുതിയ ഉല്‍പ്പന്നം ഒരു വേഗതയേറിയ സ്‌കൂട്ടറായിരിക്കും, മാത്രമല്ല ഇതില്‍ നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

Source: Carandbike

Most Read Articles

Malayalam
English summary
EeVe Revealed Soul Electric Scooter Launch Details, Read More. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X