ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഇന്ത്യയിലെ ഇലക്ട്രിക് സ്കൂട്ടർ വിൽപ്പനയുടെ വേഗത സാവധാനം സ്ഥിരത കൈവരിച്ചു വരികയാണ്. ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വിവിധ സ്റ്റാർട്ടപ്പുകൾ കൂടാതെ രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളും ഈ ശ്രേണിയിലേക്ക് പുതുതരം മോഡലുകളെ പരിചയപ്പെടുത്തി കഴിഞ്ഞു.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

അതിനുള്ള ഏറ്റവും ഉത്തമ ഉദാഹരണങ്ങളാണ് ടിവിഎസ് ഐക്യൂബിന്റെയും ബജാജ് ചേതക് ഇലക്ട്രിക്കിന്റെയും കടന്നുവരവ്. ഇലക്ട്രിക്, ICE ഡൊമെയ്‌നുകളിലുടനീളമുള്ള ഇരുചക്ര വാഹനങ്ങൾ‌ നിരത്തിലിറക്കുന്നതിന് ഡ്രൈവിംഗ് ലൈസൻസ് ആവശ്യമാണ്.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

എങ്കിലും ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഇൻഷുറൻസ് എന്നിവയില്ലാതെ ചില ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കാനും കഴിയും. ശരിക്കും ഇവി സ്‌കൂട്ടർ ശ്രേണിയിൽ രണ്ട് തരം ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുണ്ട്. ഉയർന്ന പവർ ഉള്ളവയും കുറഞ്ഞ പവർ ഉള്ളവയും.

MOST READ: സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

250 വാട്ട് മോട്ടോർ ഘടിപ്പിച്ചിട്ടുള്ളതും പരമാവധി 25 കിലോമീറ്റർ വേഗതലും ഓടാൻ കഴിവുള്ളതുമായ കുറഞ്ഞ പവർ സ്കൂട്ടറുകളും മോട്ടോർസൈക്കിളുകളും ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഇൻഷുറൻസ് എന്നിവ കൂടാതെ ഓടിക്കാൻ കഴിയും.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ലൈസൻസോ രജിസ്ട്രേഷനോ പി.യു.സിയോ ഇൻഷുറൻസോ ഇല്ലാതെ നിങ്ങൾക്ക് ഓടിക്കാൻ കഴിയുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളെ നമുക്ക് ഒന്ന് പരിയപ്പെട്ടാലോ?

MOST READ: ഏഥര്‍ 450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉപഭോക്തൃ ഡെലിവറികള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഹീറോ ഇലക്ട്രിക് ഒപ്റ്റിമ E5

ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ സാന്നിധ്യമറിയിച്ചിരിക്കുന്ന ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളാണ് ഹീറോ. മുകളിൽ സൂചിപ്പിച്ച ഡോക്യുമെന്റുകൾ ഇല്ലാതെ നിരത്തിൽ ഇറക്കാൻ സാധിക്കുന്ന ഒരു മോഡലാണ് ഒപ്റ്റിമ E5 എന്നറിയപ്പെടുന്ന ലോ സ്പീഡ് സ്കൂട്ടർ.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

250 വാട്ട് ഹബ് ഘടിപ്പിച്ച ഡിസി ഇലക്ട്രിക് മോട്ടോർ 48V/28Ah ലിഥിയം അയൺ ബാറ്ററിയുമായി ഇണചേർന്നാണ് പ്രവർത്തിക്കുന്നത്. ഹീറോ ഇലക്ട്രിക് ഒപ്റ്റിമ E5 മോഡലിന് 25 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കാൻ കഴിയും. ഒരൊറ്റ ചാർജിൽ 65 കിലോമീറ്റർ വരെ പരമാവധി ശ്രേണിയാണ് ഇ-സ്‌കൂട്ടറിനുള്ളത്.

MOST READ: ഉപഭോക്താക്കള്‍ക്കായി MGA പരിധിയില്‍ ടയറുകളും ബാറ്ററികളും പുറത്തിറക്കി മാരുതി

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഭാരം കുറഞ്ഞതും 68 കിലോഗ്രാം ഭാരമുള്ളതുമായ ഒപ്റ്റിമ E5 പരമ്പരാഗത രൂപകൽപ്പനയുള്ള ഹീറോ ഇലക്ട്രിക് ലിഥിയം അയൺ ബാറ്ററി അല്ലെങ്കിൽ ലെഡ് ആസിഡ് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ലഭ്യമാണ്.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഓഖിനാവ ലൈറ്റ്

ഓൾ-എൽഇഡി ഹെഡ്‌ലാമ്പ്, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ടെയ്‌ലാമ്പ്, എൽഇഡി ഇൻഡിക്കേറ്ററുകൾ തുടങ്ങിയ ആധുനിക സവിശേഷതകളുള്ള രസകരമായ രൂപകൽപ്പനയും സവിശേഷതകളും ഉള്ള ഇലക്ട്രിക് സ്‌കൂട്ടറാണ് ഓഖിനാവ ലൈറ്റ്.

MOST READ: കാർ വിൽക്കാൻ ഒരുങ്ങുകയാണോ? ആർ‌ടി‌ഒയുടെ ഫോം 28, 29, 30, 35 എന്താണെന്ന് അറിയാം

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

1.25 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്ക് ജോടിയാക്കിയ 250 വാട്ട് BLDC ഇലക്ട്രിക് മോട്ടോറാണ് സ്കൂട്ടറിന് കരുത്ത് പകരുന്നത്. ഒറ്റ ചാർജിൽ 60 കിലോമീറ്റർ പരിധിയാണ് മോഡൽ ഉറപ്പാക്കുന്നുത്. പൂർണ ചാർജ്ജ് ലഭിക്കാൻ 4-5 മണിക്കൂർ വരെ എടുക്കും.ഇതിന് പരമാവധി 25 കിലോമീറ്റർ വേഗതയാണുള്ളത്. സ്കൂട്ടറിന് എബിഎസ് റീജനറേറ്റീവ് ബ്രേക്കിംഗ്, ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, റിയർ ഡ്രം ബ്രേക്ക് എന്നിവ ലഭിക്കുന്നു.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഓഖിനാവ R30

ലൈസൻസില്ലാതെ ഓടിക്കാൻ കഴിയുന്ന ഓഖിനാവയിൽ നിന്നുള്ള മറ്റൊരു ഇലക്ട്രിക് സ്കൂട്ടറാണ് R30. 1.25 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി പായ്ക്ക് ജോടിയാക്കിയ 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് വാഹനത്തിന്റെ ഹൃദയം.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

പരമാവധി 30 കിലോമീറ്റർ വേഗതയാണ് ഓഖിനാവ R30 പതിപ്പിനുള്ളത്. കൂടാതെ പൂർണ ചാർജിൽ 60 കിലോമീറ്റർ വരെ ശ്രേണിയാണ് സ്കൂട്ടർ വാഗ്‌ദാനം ചെയ്യുന്നത്. ഓഖിനാവ ലൈറ്റ്, 10 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ പോലെ റീജനറേറ്റീവ് ബ്രേക്കിംഗിനൊപ്പം ഇ-എബിഎസും ലഭിക്കുന്നു.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ആംപിയർ റിയോ എലൈറ്റ്

ഹോണ്ട ഡിയോ പോലെ കാണപ്പെടുന്ന ആപ്രോൺ ഘടിപ്പിച്ച ഹെഡ്‌ലാമ്പുള്ള പരമ്പരാഗതമായി കാണപ്പെടുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ആംപിയർ റിയോ എലൈറ്റ്. പ്രീമിയം ലുക്കിംഗ് എൽഇഡി ഹെഡ്‌ലാമ്പും ടെയിൽ ലൈറ്റും, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഫ്രണ്ട് ആപ്രോൺ പോക്കറ്റ്, യുഎസ്ബി ചാർജിംഗ് പോർട്ട് എന്നിവ ഇതിന് ലഭിക്കും.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ആംപിയർ റിയോ എലൈറ്റിന് 250 വാട്ട് BLDC ഹബ് മോട്ടോറാണ് ലഭിക്കുന്നത്. ലെഡ്-ആസിഡ്, ലിഥിയം അയൺ ബാറ്ററി കോൺഫിഗറേഷനുകളിൽ ഇ-സ്കൂട്ടർ തെരഞ്ഞെടുക്കാനും സാധിക്കും. ഒറ്റ ചാർജിൽ 60 കിലോമീറ്റർ ശ്രേണിയാണ് ഇലക്‌ട്രിക് സ്കൂട്ടറിന് ലഭിക്കുന്നത്.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഹീറോ ഇലക്ട്രിക് ഫ്ലാഷ് E2

ലൈസൻസ്, പിയുസി, രജിസ്ട്രേഷൻ, ഇൻഷുറൻസ് എന്നിവയില്ലാതെ നിരത്തിലിറക്കാൻ കഴിയുന്ന ലിഥിയം അയൺ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറുകളിലൊന്നാണ് ഹീറോ ഇലക്ട്രിക് ഫ്ലാഷ് E2. ഒരു പരമ്പരാഗത പെട്രോൾ-പവർ മോഡൽ പോലെ കാണപ്പെടുന്നതു തന്നെയാണ് ഈ മോഡലിന്റെ പ്രധാന ആകർഷണവും.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

48 വോൾട്ട് 28Ah ലിഥിയം അയൺ ബാറ്ററിയുള്ള ഹബ് ഘടിപ്പിച്ച 250 വാട്ട് ഇലക്ട്രിക് മോട്ടോർ ക്ലബ്ബ് ഉൾപ്പെടെയുള്ള ഇലക്ട്രിക് പവർട്രെയിൻ സവിശേഷതയാണ്. ഫ്ലാഷ് E2 സ്കൂട്ടറിന് പരമാവധി 25 കിലോമീറ്റർ വേഗതയാണുള്ളത്.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

സ്കൂട്ടറിന്റെ ഭാരം വെറും 69 കിലോഗ്രാം ആണ്. ഒരൊറ്റ ചാർജിൽ 65 കിലോമീറ്റർ വരെ ഓടാൻ ഹീറോ ഇലക്ട്രിക് ഫ്ലാഷ് E2-ന് കഴിയും കൂടാതെ ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ 4-5 മണിക്കൂർ എടുക്കും.

ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ലോഹിയ ഒമാ സ്റ്റാർ Li

പരമ്പരാഗത രൂപകൽപ്പനയും 250 വാട്ട് ഹബ് മോട്ടോറും ലിഥിയം അയൺ ബാറ്ററി പായ്ക്കും നൽകുന്ന ഒരു താങ്ങാനാവുന്ന ഇലക്ട്രിക് സ്‌കൂട്ടറാണ് ലോഹിയ ഒമാ സ്റ്റാർ Li. ഒരൊറ്റ ചാർജിൽ 60 കിലോമീറ്റർ ശ്രേണിയാണ് ഇ-സ്‌കൂട്ടർ വാഗ്ദാനം ചെയ്യുന്നത്. 16 ഇഞ്ച് അലോയ് വീലുകളിലാണ് ഇലക്‌ട്രിക് മോഡലിന്റെ മറ്റൊരു പ്രത്യേകത.

Most Read Articles

Malayalam
English summary
Electric Scooters That Can Be Ride Without Driving Licence And Vehicle Registration. Read in Malayalam
Story first published: Monday, April 12, 2021, 17:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X