പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാം; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് EVTRIC

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് ഇരുചക്രവാഹന വാഹന വിപണിയിലേക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതിന് ശേഷം, EVTRIC ഇപ്പോള്‍ ആദ്യത്തെ രണ്ട് ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കി. ആക്‌സിസ്, റൈഡ് എന്നിങ്ങനെ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളുകളാണ് കമ്പനി അവതരിപ്പിച്ചത്.

പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാം; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് EVTRIC

ലോ സ്പീഡ് സ്‌കൂട്ടറുകളുടെ ശ്രേണിയിലേക്കാണ് ഇവയെ അവതരിപ്പിച്ചിരിക്കുന്നത്. മോഡലുകള്‍ക്ക് യഥാക്രമം 64,994 രൂപയും 67,996 രൂപയുമാണ് വിപണിയില്‍ എക്‌സ്‌ഷോറൂം വില. ഈ സ്‌കൂട്ടറുകള്‍ യഥാക്രമം യുവാക്കളെയും ചെറിയ കുടുംബങ്ങളെയും ലക്ഷ്യം വച്ചുള്ളതാണെന്നും കമ്പനി അറിയിച്ചു.

പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാം; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് EVTRIC

ഈ ഇവികള്‍ക്കു പുറമേ, സൈക്കിളുകള്‍, ഇലക്ട്രിക് സ്‌കൂട്ടറുകള്‍, ഇവി മോട്ടോര്‍സൈക്കിളുകള്‍, ഇലക്ട്രിക് ത്രീ-വീലറുകള്‍ എന്നിവയും കമ്പനി തയ്യാറാക്കിയിട്ടുണ്ട്. മെര്‍ക്കുറി വൈറ്റ്, പേര്‍ഷ്യന്‍ റെഡ്, നാരങ്ങ മഞ്ഞ, ബ്രൗണ്‍ എന്നീ നാല് നിറങ്ങളില്‍ EVTRIC ആക്‌സിസ് വാഗ്ദാനം ചെയ്യും.

പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാം; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് EVTRIC

അതേസമയം EVTRIC റൈഡ് സെറൂലിയന്‍ ബ്ലൂ, പേര്‍ഷ്യന്‍ റെഡ്, സില്‍വര്‍, നോബല്‍ ഗ്രേ, മെര്‍ക്കുറി വൈറ്റ് എന്നിവയില്‍ ലഭ്യമാണ്. കമ്പനിയുടെ വെബ്‌സൈറ്റിലും, quickrycart.com, atiyaselectric.com, ewheelers.in എന്നിവയിലും ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാം.

പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാം; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് EVTRIC

ആദ്യ ഘട്ടത്തില്‍, ഡല്‍ഹി, ഗുഡ്ഗാവ്, പൂനെ, ഔറംഗാബാദ്, ബെംഗളൂരു, തിരുപ്പതി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ കമ്പനി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിതരണം ചെയ്യും. അടുത്ത ആറ് മാസത്തിനുള്ളില്‍ 28 സംസ്ഥാനങ്ങളില്‍ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും കമ്പനി അറിയിച്ചു.

പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാം; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് EVTRIC

2021-22 അതിന്റെ പ്രാരംഭ വിപുലീകരണ പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കേരളം, കര്‍ണാടക, ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ സാമ്പത്തിക വര്‍ഷാവസാനം ബ്രാന്‍ഡ് സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാം; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് EVTRIC

വേര്‍പെടുത്താവുന്ന ഒരു ലിഥിയം അയണ്‍ ബാറ്ററി ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ ഉപയോഗിക്കുന്നു. ഒരു സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് സ്‌കൂട്ടറുകളുടെ ചാര്‍ജിംഗ് സമയം വെറും 3.5 മണിക്കൂറാണെന്ന് കമ്പനി പറയുന്നു.

പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാം; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് EVTRIC

ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റര്‍ ദൂരം വരെ മോഡലുകളില്‍ സഞ്ചരിക്കാം. 250W മോട്ടോര്‍ സ്‌കൂട്ടറുകള്‍ 25 kmph വേഗതയില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നു. ലോ സ്പീഡ് മോഡലുകളായതുകൊണ്ട് അവ രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും, റൈഡര്‍ക്ക് ലൈസന്‍സ് ആവശ്യമില്ലെന്നും കമ്പനി അറിയിച്ചു.

പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാം; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് EVTRIC

എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, 12 ഇഞ്ച് ട്യൂബ്ലെസ് ടയറുകള്‍, സൈഡ് സ്റ്റാന്‍ഡ് സെന്‍സര്‍, റിവേഴ്സ് പാര്‍ക്ക് അസിസ്റ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, 190 mm ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കൊപ്പം രണ്ട് വര്‍ഷത്തെ ബാറ്ററി വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാം; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് EVTRIC

ഒരു ദശകത്തിലേറെയായി തങ്ങള്‍ ഓട്ടോമേഷന്‍ മേഖലയിലായിരുന്നുവെന്ന് EVTRIC മോട്ടോര്‍സ് എംഡിയും സ്ഥാപകനുമായ മനോജ് പാട്ടീല്‍ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അഭിലഷണീയമായ ഓട്ടോമൊബൈല്‍ വിപ്ലവത്തില്‍ തങ്ങള്‍ ഇപ്പോള്‍ ഭാഗമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാം; ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ച് EVTRIC

ലോ-സ്പീഡ് ഇ-സ്‌കൂട്ടറുകള്‍ വിഭാഗത്തില്‍ തങ്ങള്‍ ആരംഭിച്ചു. നിലവിലെ സാങ്കേതികവിദ്യ കണക്കിലെടുക്കുമ്പോള്‍ ഇത് ഉപഭോക്താക്കളുടെ ദൈനംദിന യാത്രയ്ക്കുള്ള ന്യായമായ വാങ്ങലായിരിക്കും. ഈ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്തൃ പ്രതീക്ഷകള്‍ക്ക് അനുസൃതമായി സാമ്പത്തിക യാത്രയും സുഗമമായ അനുഭവവും നല്‍കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
EVTRIC Launched New Electric Scooters In India With 75km Range. Read in Malayalam.
Story first published: Monday, August 2, 2021, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X