YouTube

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുറയും; FAME II ഭേദഗതി പ്രഖ്യാപിച്ചു

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വേഗത്തില്‍ സ്വീകരിക്കുന്നതിനും ഉത്പാദിപ്പിക്കുന്നതിനും ലക്ഷ്യമിട്ട്, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ സബ്‌സിഡി വര്‍ദ്ധിപ്പിച്ച് ഇവി നിര്‍മ്മാതാക്കളുടെ ഭാരം കുറയ്ക്കാന്‍ പദ്ധതികളുമായി കേന്ദ്രം.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വില കുറയും; FAME II ഭേദഗതി പ്രഖ്യാപിച്ചു

ഇന്ത്യയില്‍ പ്രഖ്യാപിച്ച FAME II ഭേദഗതി കാരണം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് സ്‌കൂട്ടറില്‍ ലഭിക്കുന്ന സബ്‌സിഡി ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. സബ്‌സിഡി പരിഷ്‌കരണത്തിന് ശേഷം ഏഥര്‍ 450 X-ന് ഇപ്പോള്‍ 14,500 രൂപയോളം വില കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വില കുറയും; FAME II ഭേദഗതി പ്രഖ്യാപിച്ചു

FAME II ഭേദഗതി

  • ഇലക്ട്രിക് ഇരുചക്ര വാഹന സബ്‌സിഡി ബാറ്ററി പാക്കിന്റെ കിലോവാട്ടിന് 15,000 രൂപയായി ഉയര്‍ന്നു
  • മുന്‍നിര ചെലവ് കുറച്ചുകൊണ്ട് ഇലക്ട്രിക് ത്രീ-വീലര്‍ വില്‍പന EESL വഴി 3 ലക്ഷം യൂണിറ്റായി ഉയര്‍ത്തും
  • ഒന്‍പത് നഗരങ്ങളില്‍ EESL വഴി ഇലക്ട്രിക് ബസുകള്‍ നടപ്പാക്കുന്നത് വര്‍ദ്ധിപ്പിക്കും
  • ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വില കുറയും; FAME II ഭേദഗതി പ്രഖ്യാപിച്ചു

    ഇന്ത്യയില്‍ ഒരു ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കളെ ഈ നീക്കം നേരിട്ട് സഹായിക്കും. ഇന്ത്യയിലെ അതിവേഗം വളരുന്ന ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാണ കമ്പനികള്‍ക്കും ഇത് സഹായകരമെന്നാണ് റിപ്പോര്‍ട്ട്.

    ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വില കുറയും; FAME II ഭേദഗതി പ്രഖ്യാപിച്ചു

    ഇന്ത്യയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ FAME II സ്‌കീമിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടക്കത്തില്‍ ബാറ്ററി പാക്കിന്റെ കിലോവാട്ടിന് 10,000 രൂപ സബ്‌സിഡി നല്‍കിയിരുന്നു. എന്നിരുന്നാലും, നയ പരിഷ്‌കരണത്തിനുശേഷം, ആനുകൂല്യങ്ങള്‍ 50 ശതമാനം വര്‍ദ്ധിച്ചു.

    ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വില കുറയും; FAME II ഭേദഗതി പ്രഖ്യാപിച്ചു

    FAME II ഭേദഗതിയെക്കുറിച്ച് അഭിപ്രായപ്പെട്ട ഏഥര്‍ എനര്‍ജി സിഇഒയും സഹസ്ഥാപകനുമായ തരുണ്‍ മേത്ത പറയുന്നതിങ്ങനെ, ''FAME പോളിസിയിലെ പരിഷ്‌കരണം, സബ്സിഡി ഒരു കിലോവാട്ടിന് 50 ശതമാനം വര്‍ദ്ധിപ്പിക്കുന്നത് അസാധാരണമായ നീക്കമാണ്.

    ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വില കുറയും; FAME II ഭേദഗതി പ്രഖ്യാപിച്ചു

    ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന വര്‍ദ്ധിച്ചു, എന്നാല്‍ കൊവിഡ് മഹാമാരി, ഇലക്ട്രിക് ഇരുചക്ര വാഹന വില്‍പ്പന വിപണിയെ പിന്നോട്ട് വലിച്ചു. എന്നിരുന്നാലും 2025 ഓടെ 6 ദശലക്ഷത്തില്‍ അധികം യൂണിറ്റുകള്‍ വിറ്റഴിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വില കുറയും; FAME II ഭേദഗതി പ്രഖ്യാപിച്ചു

    അടുത്ത 6 മാസത്തിനുള്ളില്‍ 30 നഗരങ്ങളിലേക്ക് വിതരണം വ്യാപിപ്പിക്കാന്‍ ഏഥര്‍ എനര്‍ജിക്ക് ഇതിനകം തന്നെ പദ്ധതിയുണ്ടെന്നും ഈ വര്‍ദ്ധിച്ച സബ്‌സിഡി ഉപഭോക്തൃ ആവശ്യം ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ ഇന്ത്യയെ ഇവികളുടെ നിര്‍മാണ കേന്ദ്രമാക്കി മാറ്റും.

    ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വില കുറയും; FAME II ഭേദഗതി പ്രഖ്യാപിച്ചു

    ''സബ്‌സിഡി വര്‍ദ്ധനവ് ഇരുചക്രവാഹന ഇവി വ്യവസായത്തെ സംബന്ധിച്ചിടത്തോളം വളരെ ആവേശകരവും നല്ലതുമായ വാര്‍ത്തയാണെന്ന് സിമ്പിള്‍ എനര്‍ജി സ്ഥാപകനും സിഇഒയുമായ സുഹാസ് രാജ്കുമാര്‍ പറഞ്ഞു. ഈ നീക്കം സാമ്പത്തിക ശാസ്ത്രത്തെ ഗണ്യമായി മെച്ചപ്പെടുത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

    ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വില കുറയും; FAME II ഭേദഗതി പ്രഖ്യാപിച്ചു

    FAME II പദ്ധതി പ്രകാരം ഇലക്ട്രിക് വാഹന വാങ്ങുന്നവരെ സഹായിക്കാന്‍ ഇന്ത്യ സര്‍ക്കാര്‍ 8,800 കോടി രൂപ അനുവദിച്ചു. രാജ്യത്ത് ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിന് 1,200 കോടി രൂപയും അനുവദിച്ചു. ഒരു ദശലക്ഷം ഇരുചക്രവാഹനങ്ങള്‍, 500,000 ത്രീ വീലറുകള്‍, 55,000 കാറുകള്‍, 7,000 ഇ-ബസുകള്‍ എന്നിവയെ പിന്തുണയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

    ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വില കുറയും; FAME II ഭേദഗതി പ്രഖ്യാപിച്ചു

    കൂടാതെ, രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ് ഒഴിവാക്കാനും റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് ഇ.വികള്‍ വേഗത്തില്‍ സ്വീകരിക്കാന്‍ ഈ സംരംഭം സഹായിക്കുമെന്ന് സര്‍ക്കാര്‍ സംഘടന പറയുന്നു.

Most Read Articles

Malayalam
English summary
FAME-II Amendment, Electric Two-Wheelers Gets Cheaper In India, Find Here All New Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X