FAME II സബ്‌സിഡി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ച് ആംപിയര്‍, വില വിവരങ്ങള്‍ ഇങ്ങനെ

FAME II ഭേദഗതിക്ക് പിന്നാലെ മോഡലുകളുടെ വില വെട്ടിക്കുറച്ച് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ആംപിയര്‍. ശ്രേണിയിലെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില 9,000 രൂപ വരെയാണ് കമ്പനി കുറച്ചിരിക്കുന്നത്.

FAME II സബ്‌സിഡി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ച് ആംപിയര്‍, വില വിവരങ്ങള്‍ ഇങ്ങനെ

ഇതോടെ ബ്രാന്‍ഡിന്റെ മുന്‍നിര മോഡലായ മാഗ്‌നസ് പ്രോയ്ക്ക് ഇപ്പോള്‍ 65,990 രൂപയാണ് എക്സ്ഷോറൂം (ബാംഗ്ലൂര്‍) വില. അടുത്തിടെ പ്രഖ്യാപിച്ച FAME II സബ്‌സിഡി റിവിഷന്‍ പോളിസിയാണ് വില കുറയ്ക്കാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു.

FAME II സബ്‌സിഡി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ച് ആംപിയര്‍, വില വിവരങ്ങള്‍ ഇങ്ങനെ

പുതുക്കിയ ആനുകൂല്യങ്ങളോടെ, ആംപിയര്‍ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ മാറിയിരിക്കുന്നുവെന്നും കമ്പനി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതുക്കിയ FAME II ആനുകൂല്യങ്ങളുടെ ഫലമായി മിക്ക ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളും ഉപഭോക്താക്കള്‍ക്ക് ചിലവ് ആനുകൂല്യങ്ങള്‍ കൈമാറുന്നു.

Model FAME II Subsidy Revised Price Old Price
Zeal ₹59,990 ₹68,990
Magnus Pro ₹65,990 ₹74,990
FAME II സബ്‌സിഡി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ച് ആംപിയര്‍, വില വിവരങ്ങള്‍ ഇങ്ങനെ

മാഗ്‌നസ് പ്രോയെ സംബന്ധിച്ചിടത്തോളം, ഇലക്ട്രിക് സ്‌കൂട്ടറില്‍ 60V 30Ah ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. 1.2 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുമായി ഇത് ജോടിയാക്കിയിരിക്കുന്നു.

FAME II സബ്‌സിഡി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ച് ആംപിയര്‍, വില വിവരങ്ങള്‍ ഇങ്ങനെ

പൂര്‍ണ ചാര്‍ജില്‍ പരമാവധി 100 കിലോമീറ്റര്‍ വരെ ശ്രേണിയും വാഗ്ദാനം ചെയ്യുന്നു. ലോ & ഹൈ എന്ന രണ്ട് റൈഡിംഗ് മോഡുകള്‍ സ്‌കൂട്ടറില്‍ ഉള്‍ക്കൊള്ളുന്നു. ഉയര്‍ന്ന വേഗത യഥാക്രമം ലോ, ഹൈ മോഡില്‍ 35 കിലോമീറ്റര്‍, 55 കിലോമീറ്റര്‍ എന്നിങ്ങനെ പരിമിതപ്പെടുത്തിയിരിക്കുന്നു.

FAME II സബ്‌സിഡി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ച് ആംപിയര്‍, വില വിവരങ്ങള്‍ ഇങ്ങനെ

''FAME II പോളിസിയില്‍ കാര്യമായ സബ്‌സിഡി പരിഷ്‌കരണത്തിലൂടെ, കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ഇലക്ട്രിക് വാഹനം വാങ്ങാന്‍ കഴിയുന്നതിനാല്‍ ഈ പദ്ധതി ഇവി വില്‍പ്പന താങ്ങാനാകുന്നതാക്കുന്നുവെന്ന് ആംപിയര്‍ ഇലക്ട്രിക് സിഇഒ റോയ് കുര്യന്‍ പറഞ്ഞു.

FAME II സബ്‌സിഡി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ച് ആംപിയര്‍, വില വിവരങ്ങള്‍ ഇങ്ങനെ

ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ആളുകള്‍ക്ക് കൂടുതല്‍ താങ്ങാനാകുന്നതാക്കുകയും തങ്ങളുടെ ഉപഭോക്തൃ അടിത്തറ ശക്തിപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്ന ആംപിയര്‍ ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി ആനുകൂല്യങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

FAME II സബ്‌സിഡി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ച് ആംപിയര്‍, വില വിവരങ്ങള്‍ ഇങ്ങനെ

രാജ്യത്ത് അതിവേഗം വളരുന്ന ഇലക്ട്രിക് വാഹന ബ്രാന്‍ഡുകളിലൊന്നാണ് ആംപിയര്‍ ഇലക്ട്രിക്. ക്ലീന്‍ മൊബിലിറ്റി സൊല്യൂഷനുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവസാന മൈല്‍ കണക്റ്റിവിറ്റിക്കായി താങ്ങാവുന്നതും സുസ്ഥിരവുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൊണ്ടുവരികയും ചെയ്യുന്നു.

FAME II സബ്‌സിഡി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ച് ആംപിയര്‍, വില വിവരങ്ങള്‍ ഇങ്ങനെ

80,000-ല്‍ അധികം ഉപഭോക്താക്കളുള്ള ആംപിയര്‍ ഇലക്ട്രിക്ക്, 260-ലധികം ഗ്രമങ്ങളിലും നഗരങ്ങളിലുമായി 360 ഔട്ട്ലെറ്റുകള്‍ ഉണ്ട്. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍, ഇന്ത്യയില്‍ അതിവേഗം വളരുന്ന ബ്രാന്‍ഡുകളിലൊന്നാണ് ആംപിയര്‍, B2C, B2B വിഭാഗങ്ങളില്‍ സാന്നിധ്യമുണ്ട്.

FAME II സബ്‌സിഡി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ച് ആംപിയര്‍, വില വിവരങ്ങള്‍ ഇങ്ങനെ

FAME II പദ്ധതി പ്രകാരം അര്‍ഹരായ ഇലക്ട്രിക് ഇരുചക്ര വാഹനത്തിനുള്ള ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെയാണ് വര്‍ദ്ധിപ്പിച്ചത്. ഇലക്ട്രിക് സ്‌കൂട്ടറില്‍ ഉപയോഗിക്കുന്ന ബാറ്ററി പായ്ക്കിന്റെ ഒരു കിലോവാട്ടിന് 10,000 രൂപയില്‍ നിന്ന് 15,000 രൂപയായി സബ്‌സിഡി വര്‍ദ്ധിപ്പിച്ചു.

FAME II സബ്‌സിഡി: ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ച് ആംപിയര്‍, വില വിവരങ്ങള്‍ ഇങ്ങനെ

ഈ ആനുകൂല്യങ്ങള്‍ 50 ശതമാനമായും വര്‍ദ്ധിച്ചു, ഇത് നിലവിലുള്ള ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ വാഹന നിര്‍മാതാക്കളെ സഹായിച്ചു. ഈ മാറ്റത്തോട് ഇന്ത്യയിലെ മറ്റ് ഇരുചക്ര വാഹന ഇവി നിര്‍മാതാക്കളായ ഒഖിനാവ ഓട്ടോടെക്, ഹീറോ ഇലക്ട്രിക്, ഏഥര്‍ എനര്‍ജി ബ്രാന്‍ഡുകളും അവരുടെ സ്‌കൂട്ടറുകളുടെ വില കുറച്ചിരുന്നു.

Most Read Articles

Malayalam
English summary
FAME II Subsidy: Ampere Announced Price Reduction In Electric Scooters, Find Here Model-Wise Price List. Read in Malayalam.
Story first published: Saturday, June 19, 2021, 9:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X