ഓല ഇലക്ട്രിക്കിന് വേഗത എത്ര വേണമെന്ന് ട്വീറ്റ്; 100 മതിയെന്ന് വാഹനപ്രേമികൾ

വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ അരങ്ങേറ്റത്തിനായി. അവതരണം അടുക്കുംതോറും സ്‌കൂട്ടര്‍ സംബന്ധിച്ച് നിരവധി വിവരങ്ങളാണ് പുറത്തുവരുന്നത്.

ഓല ഇലക്ട്രിക്കിന് വേഗത എത്ര വേണമെന്ന് ട്വീറ്റ്; 100 മതിയെന്ന് വാഹനപ്രേമികൾ

നേരത്തെ കളര്‍ ഓപ്ഷനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നെങ്കില്‍ ഇപ്പോഴിതാ വേഗത സംബന്ധിച്ചുള്ള ഏതാനും വിവരങ്ങളാണ് പുറത്തുവരുന്നത്. ഓല ഇലക്ട്രിക് സിഇഒ ഭവിഷ് അഗര്‍വാള്‍, ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പലപ്പോഴും വെളിപ്പെടുത്തുന്നത് ട്വിറ്ററിലാണ്.

ഓല ഇലക്ട്രിക്കിന് വേഗത എത്ര വേണമെന്ന് ട്വീറ്റ്; 100 മതിയെന്ന് വാഹനപ്രേമികൾ

കളര്‍ ഓപ്ഷനുകള്‍ ഉള്‍പ്പടെ ചില വിവരങ്ങള്‍ പങ്കുവെച്ചത് ട്വിറ്ററിലായിരുന്നു. ഇപ്പോഴിതാ ട്വിറ്ററില്‍ തന്നെ അഗര്‍വാള്‍ വീണ്ടും ചോദ്യവുമായി എത്തിയിരിക്കുകയാണ്.

ഓല ഇലക്ട്രിക്കിന് വേഗത എത്ര വേണമെന്ന് ട്വീറ്റ്; 100 മതിയെന്ന് വാഹനപ്രേമികൾ

ഓലയ്ക്ക് എത്ര വേഗത വേണമെന്നായിരുന്നു ചോദ്യം. 80, 90, 100 എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളും അദ്ദേഹം നല്‍കി. ഇത്തരത്തില്‍ നടത്തിയ വോട്ടെടുപ്പില്‍ 100 കിലോമീറ്ററിനാണ് കൂടുതല്‍ വോട്ട് ലഭിച്ചത്. 49.4 ശതമാനം ആളുകളാണ് വോട്ട് ചെയ്തിരിക്കുന്നത്.

ഓല ഇലക്ട്രിക്കിന് വേഗത എത്ര വേണമെന്ന് ട്വീറ്റ്; 100 മതിയെന്ന് വാഹനപ്രേമികൾ

എന്നാല്‍ അവസാന തീരുമാനത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും. കൃത്യമായി ഒന്നും തന്നെ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ശ്രേണിയുടെ കാര്യത്തിലും കൃത്യമായ ഒരു വിവരം കമ്പനി വെളിപ്പെടുത്തിയിട്ടില്ലെന്ന് വേണം പറയാന്‍.

ഓല ഇലക്ട്രിക്കിന് വേഗത എത്ര വേണമെന്ന് ട്വീറ്റ്; 100 മതിയെന്ന് വാഹനപ്രേമികൾ

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് പൂര്‍ണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. എതിരാളികള്‍ പോലും ഓലയുടെ ഓരോ ചുവടുവെയ്പ്പും ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.

ഓല ഇലക്ട്രിക്കിന് വേഗത എത്ര വേണമെന്ന് ട്വീറ്റ്; 100 മതിയെന്ന് വാഹനപ്രേമികൾ

ടിവിഎസ് ഐക്യുബ്, ബജാജ് ചേത്ക്, ഏഥര്‍ 450X എന്നിവരാകും വിപണിയില്‍ ഓലയുടെ എതിരാളികളാകുക. നിലവില്‍, ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഏഥര്‍ 450X മോഡലാണ്.

ഓല ഇലക്ട്രിക്കിന് വേഗത എത്ര വേണമെന്ന് ട്വീറ്റ്; 100 മതിയെന്ന് വാഹനപ്രേമികൾ

80 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ബജാജ് ചേതക്, ടിവിഎസ് ഐക്യുബ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ യഥാക്രമം 70 കിലോമീറ്റര്‍ വേഗതയിലും 78 കിലോമീറ്റര്‍ വേഗതയിലും സഞ്ചരിക്കാന്‍ പ്രാപ്തമാണ്.

ഓല ഇലക്ട്രിക്കിന് വേഗത എത്ര വേണമെന്ന് ട്വീറ്റ്; 100 മതിയെന്ന് വാഹനപ്രേമികൾ

അരങ്ങേറ്റം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി ബുക്കിംഗ് കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 499 രൂപയുടെ ടോക്കണ്‍ തുകയ്ക്കാണ് ബുക്കിംഗ് നടക്കുന്നത്. 24 മണിക്കൂറിനിടെ ഒരു ലക്ഷം ബുക്കിംഗ് സ്വന്തമാക്കി എതിരാളികളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് ഓല.

ഓല ഇലക്ട്രിക്കിന് വേഗത എത്ര വേണമെന്ന് ട്വീറ്റ്; 100 മതിയെന്ന് വാഹനപ്രേമികൾ

മാത്രമല്ല ഇത്തരത്തില്‍ ബുക്ക് ചെയ്ത എല്ലാവര്‍ക്കും വാഹനം വീടുകളില്‍ തന്നെ എത്തിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയെ സംബന്ധിച്ചിടത്തോളം, വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറില്‍ കണക്റ്റുചെയ്ത സ്മാര്‍ട്ട് മൊബിലിറ്റി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഓല ഇലക്ട്രിക്കിന് വേഗത എത്ര വേണമെന്ന് ട്വീറ്റ്; 100 മതിയെന്ന് വാഹനപ്രേമികൾ

ഇന്‍സ്ട്രുമെന്റ് കണ്‍സോളിനായി ഇന്റഗ്രേഷന് ഒരു വലിയ ടിഎഫ്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ ഉപയോഗിക്കാം, അത് eSIM ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കും. കമ്പനി വാഗ്ദാനം ചെയ്യുന്ന സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുമായി സ്‌കൂട്ടറിനെ ജോടിയാക്കാന്‍ ഇത് സഹായിക്കും.

ഓല ഇലക്ട്രിക്കിന് വേഗത എത്ര വേണമെന്ന് ട്വീറ്റ്; 100 മതിയെന്ന് വാഹനപ്രേമികൾ

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്, ഉപഭോക്താക്കള്‍ക്ക് സ്‌കൂട്ടറിന്റെ പെരുമാറ്റം നിരീക്ഷിക്കാനും അടുത്തുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കണ്ടെത്താനും കഴിയും.

ഓല ഇലക്ട്രിക്കിന് വേഗത എത്ര വേണമെന്ന് ട്വീറ്റ്; 100 മതിയെന്ന് വാഹനപ്രേമികൾ

വരാനിരിക്കുന്ന ഓല ഇലക്ട്രിക് സ്‌കൂട്ടറിനുള്ള വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഇത് ഏകദേശം 1 ലക്ഷം പരിധിയിലായിരിക്കുമെന്നാണ് സൂചന. ലോഞ്ച് ചെയ്യുന്ന സമയത്ത് ഒന്നിലധികം വേരിയന്റുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Find Here New Tweet About Ola Electric Scooter Top Speed. Read in Malayalam.
Story first published: Tuesday, July 27, 2021, 9:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X