കൊറോണ കാലത്തും ഡിമാന്‍ഡില്‍ കുറവില്ല; മീറ്റിയോര്‍ 350-യുടെ കാത്തിരിപ്പ് കാലയളവ് അറിയാം

കൊറോണ വൈറസ് മഹാമാരിയും ലോക്ക്ഡൗണും മോട്ടോര്‍ സൈക്കിള്‍ ഡിമാന്‍ഡില്‍ കുറവു വരുത്തിയിട്ടുണ്ടെങ്കിലും, റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 350-ന്റെ കാത്തിരിപ്പ് കാലയളവ് ഇപ്പോഴും ഉയര്‍ന്നു തന്നെയാണ്.

കൊറോണ കാലത്തും ഡിമാന്‍ഡില്‍ കുറവില്ല; മീറ്റിയോര്‍ 350-യുടെ കാത്തിരിപ്പ് കാലയളവ് അറിയാം

വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ വലിയ സ്വീകാര്യതയാണ് മോഡലിന് ലഭിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന അടുത്തിടെ 10,000 യൂണിറ്റ് പിന്നിട്ടതായും അടുത്തിടെ കമ്പനി അറിയിച്ചിരുന്നു.

കൊറോണ കാലത്തും ഡിമാന്‍ഡില്‍ കുറവില്ല; മീറ്റിയോര്‍ 350-യുടെ കാത്തിരിപ്പ് കാലയളവ് അറിയാം

2021 ജൂണ്‍ മാസത്തില്‍ പ്രധാന ഇന്ത്യന്‍ നഗരങ്ങളിലുടനീളമുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോട്ടോര്‍സൈക്കിളിനായുള്ള ഏറ്റവും പുതിയ കാത്തിരിപ്പ് കാലയളവ് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍.

MOST READ: ചെറു ജിംനിയും ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊറോണ കാലത്തും ഡിമാന്‍ഡില്‍ കുറവില്ല; മീറ്റിയോര്‍ 350-യുടെ കാത്തിരിപ്പ് കാലയളവ് അറിയാം

റിപ്പോര്‍ട്ട് അനുസരിച്ച് ഹൈദരാബാദ് നഗരത്തിലുള്ളവരാണ് ബൈക്കിനായി ഏറെ നാള്‍ കാത്തിരിക്കേണ്ടത്. ഏകദേശം നാല് മാസത്തോളമാണ് ഇവിടുത്തെ കാത്തിരിപ്പ് കാലയളവ്. കൊല്‍ക്കത്തയില്‍ ഉള്ളവരും ബൈക്ക് ബുക്ക് ചെയ്ത് നാല് മാസത്തോളം കാത്തിരിക്കണം.

കൊറോണ കാലത്തും ഡിമാന്‍ഡില്‍ കുറവില്ല; മീറ്റിയോര്‍ 350-യുടെ കാത്തിരിപ്പ് കാലയളവ് അറിയാം

പിന്നീട് അങ്ങോട്ട് പരിശോധിക്കുകയാണെങ്കില്‍ ഡല്‍ഹിയില്‍ മൂന്ന് മാസമാണ് കാത്തിരിപ്പ് കാലയളവ്. മുംബൈയിലെ കാത്തിരിപ്പ് കാലയളവ് മൂന്ന് മുതല്‍ നാല് മാസം വരെയാണ്. ചെന്നൈയിലും ഏകദേശം മൂന്ന് മുതല്‍ നാല് മാസത്തോളം കാത്തിരിപ്പ് കാലയളവ് ആവശ്യപ്പെടുന്നുണ്ട്.

MOST READ: ഇനി അങ്കം കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ, C3 എയർക്രോസിന്റെ സജീവ പരീക്ഷണവുമായി സിട്രൺ

കൊറോണ കാലത്തും ഡിമാന്‍ഡില്‍ കുറവില്ല; മീറ്റിയോര്‍ 350-യുടെ കാത്തിരിപ്പ് കാലയളവ് അറിയാം

ബെംഗളൂരു, പുനെ, എന്നിവടങ്ങളിലെ കാത്തിരിപ്പ് കാലയളവ് മൂന്ന് മാസമാണെന്നും കമ്പനി അറിയിച്ചു. ഇങ്ങനെയൊക്കെ ആണെങ്കില്‍ കൂടിയും ചില അവസരങ്ങളില്‍ നിങ്ങളുടെ കൃത്യമായ കാത്തിരിപ്പ് സമയം ഡീലര്‍ഷിപ്പിനെയും നിങ്ങള്‍ തെരഞ്ഞെടുക്കുന്ന മോട്ടോര്‍സൈക്കിളിന്റെ നിറത്തെയും ആശ്രയിച്ചിരിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

കൊറോണ കാലത്തും ഡിമാന്‍ഡില്‍ കുറവില്ല; മീറ്റിയോര്‍ 350-യുടെ കാത്തിരിപ്പ് കാലയളവ് അറിയാം

2021 ഏപ്രിലില്‍, റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയര്‍ 350, ബൈക്ക് നിര്‍മ്മാതാവില്‍ നിന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ മോട്ടോര്‍സൈക്കിളാണ്. ഏകദേശം 7,844 യൂണിറ്റാണ് കമ്പനി നിരത്തിലെത്തിച്ചത്.

MOST READ: ഗംഭീര ഓഫറുകളുമായി ടാറ്റ, മോഡൽ നിരയിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ

കൊറോണ കാലത്തും ഡിമാന്‍ഡില്‍ കുറവില്ല; മീറ്റിയോര്‍ 350-യുടെ കാത്തിരിപ്പ് കാലയളവ് അറിയാം

2020 നവംബര്‍ മാസത്തിലാണ് മോഡലിനെ വിപണിയില്‍ എത്തിക്കുന്നത്. പിന്നീട് അങ്ങോട്ട് ശ്രേണിയില്‍ മോഡല്‍ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും കമ്പനി അറിയിച്ചു. വിപണിയില്‍ എത്തിയ ആദ്യമാസം തന്നെ 7,000-ല്‍ ആധികം ബുക്കിംഗും മോഡലിന് ലഭിച്ചു.

കൊറോണ കാലത്തും ഡിമാന്‍ഡില്‍ കുറവില്ല; മീറ്റിയോര്‍ 350-യുടെ കാത്തിരിപ്പ് കാലയളവ് അറിയാം

റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ J പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഫയര്‍ബോള്‍, സ്റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുന്നത്.

MOST READ: ഇന്ത്യൻ വിപണിയിൽ വീണ്ടുമൊരു ആഗോള മോഡൽ? രാജ്യത്ത് കൊറോള ക്വസ്റ്റ് നെയിംപ്ലേറ്റ് ട്രേഡ്മാർക്ക് ചെയ്ത് ടൊയോട്ട

കൊറോണ കാലത്തും ഡിമാന്‍ഡില്‍ കുറവില്ല; മീറ്റിയോര്‍ 350-യുടെ കാത്തിരിപ്പ് കാലയളവ് അറിയാം

ഇതില്‍ പ്രാരംഭ പതിപ്പായ ഫയര്‍ബോളിന് 1.79 ലക്ഷം രൂപയും സ്റ്റെല്ലാര്‍ പതിപ്പിന് 1.85 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പായ സൂപ്പര്‍നോവയ്ക്ക് 1.95 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

കൊറോണ കാലത്തും ഡിമാന്‍ഡില്‍ കുറവില്ല; മീറ്റിയോര്‍ 350-യുടെ കാത്തിരിപ്പ് കാലയളവ് അറിയാം

349 സിസി, എയര്‍ ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 20.2 bhp കരുത്തും 27 Nm torque ഉത്പാദിപ്പിക്കും. നിരവധി ആധുനിക സവിശേഷതകളും ഫീച്ചറുകളും ബൈക്കില്‍ ഇടംപിടിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Find Here Royal Enfield Meteor 350 Waiting Period In June 2021. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X