സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അപ്രീലിയ SR സ്‌കൂട്ടര്‍ ശ്രേണിയുടെ നവീകരിച്ച പതിപ്പായ SR125, SR160 എന്നിവ പിയാജിയോ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പുറത്തിറക്കി.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സ്പോര്‍ട്ടി, പ്രീമിയം അപ്രീലിയ സ്‌കൂട്ടറുകള്‍ പരിഷ്‌ക്കരിച്ച ഡിസൈനുകളും സവിശേഷതകളുമായാണ് വരുന്നത്. എന്നിരുന്നാലും, രണ്ട് സ്‌കൂട്ടറുകളുടെയും എഞ്ചിന്‍ പഴയത് പോലെ തന്നെ തുടരുകയും ചെയ്യുന്നു.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അപ്രീലിയ SR സ്‌കൂട്ടറുകളുടെ പുതിയ ശ്രേണി ഇന്ത്യയിലുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ 5,000 രൂപ നല്‍കി ആവശ്യക്കാര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാം. കൂടാതെ, ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റ് വഴി സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്യാനും കമ്പനി അവസരം ഒരുക്കിയിട്ടുണ്ട്.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുതുക്കിയ മോഡലുകളുടെ വില വിവരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, അപ്രീലിയ SR 160 പതിപ്പിന് 1,17,494 രൂപയും, നവീകരണത്തോടെ എത്തുന്ന SR 125 പതിപ്പിന് 1,07,595 രൂപയുമാണ് എക്സ്ഷോറൂം വില.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പഴയ പതിപ്പിന്റെ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍, SR 160 ന് 11,494 രൂപയും SR 125 ന് പതിപ്പിന് 12,927 രൂപയുമാണ് അധികമായി വര്‍ധിച്ചിരിക്കുന്നത്. എന്തായാലും ഇരുമോഡലുകളും ഡീലര്‍ഷിപ്പുകളില്‍ എത്തി തുടങ്ങിയെന്നും വൈകാതെ തന്നെ ഡെലിവറികള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുതിയ SR125-ന്റെ കാര്യമെടുത്താല്‍, ഈ മോഡല്‍ പ്രധാനമായും ടിവിഎസ് എന്‍ടോര്‍ഖ് 125, ഹോണ്ട ഗ്രാസിയ 125, യമഹ റേZR 125, ഹീറോ മാസ്‌ട്രോ എഡ്ജ് 125 എന്നിവയ്ക്ക് എതിരെയാണ് മത്സരിക്കുന്നത്. പുതിയ അപ്രീലിയ SR 125-ന്റെ മികച്ച അഞ്ച് ഹൈലൈറ്റുകള്‍ എന്തൊക്കെയെന്ന് ഒന്ന് പരിശോധിച്ച് നേക്കാം.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഡിസൈന്‍

അപ്രീലിയ SR125-ന്റെ ഏറ്റവും പുതിയ ആവര്‍ത്തനത്തില്‍ അതിന്റെ മുന്‍ഗാമിയേക്കാള്‍ കുറച്ച് സ്‌റ്റൈലിംഗ് ട്വീക്കുകള്‍ ഉണ്ട്. ഉദാഹരണത്തിന്, ഫ്രണ്ട് ഫാസിയയ്ക്ക് ഷേപ്പര്‍-ലുക്ക് ഹെഡ്‌ലൈറ്റുകളാണ് ലഭിക്കുന്നത്.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പിന്നില്‍, സ്‌കൂട്ടറിന് മുമ്പത്തേതിനേക്കാള്‍ സ്പോര്‍ട്ടിയായി കാണപ്പെടുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ലൈറ്റ് ലഭിക്കുന്നു. സ്‌കൂട്ടറിന്റെ സ്പോര്‍ടി സ്റ്റൈലിങ്ങ് വര്‍ധിപ്പിക്കുന്നത് സിംഗിള്‍-പീസ് സാഡിലിലേക്കുള്ള സ്പ്ലിറ്റ്-സ്‌റ്റൈല്‍ ഡിസൈനും വലിയ പില്യണ്‍ ഗ്രാബ് റെയിലുമാണ് വാഗ്ദാനം ചെയ്യുന്നത്.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അവസാനമായി, പുതിയ അപ്രീലിയ SR 125 ന് ഫ്രണ്ട് ഫെന്‍ഡര്‍, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ബ്രാക്കറ്റ്, എക്സ്ഹോസ്റ്റ് ഹീറ്റ്ഷീല്‍ഡ് എന്നിവയ്ക്കായി കാര്‍ബണ്‍-ഫൈബര്‍ ടെക്‌സ്ചര്‍ ലഭിക്കുന്നുവെന്നതും സവിശേഷതകയാണ്.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

നിറങ്ങള്‍

പുതിയ അപ്രീലിയ SR125 നാല് നിറങ്ങളില്‍ ലഭ്യമാണ്. വൈറ്റ്, ബ്ലൂ, ഗ്രേ, റെഡ് എന്നിവയാണ് കളര്‍ ഓപ്ഷുകളില്‍ ഉള്ളത്. 'Aprilia', 'SR125' എന്നീ സ്റ്റിക്കറുകള്‍ ഫ്രണ്ട് ആപ്രോണ്‍, ഫ്‌ലോര്‍ബോര്‍ഡ് പാനല്‍, റിയര്‍ പാനല്‍ എന്നിവയില്‍ ദൃശ്യവുമാണ്.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സവിശേഷതകള്‍

സ്റ്റൈലിംഗ് റിവിഷനുകള്‍ കൂടാതെ, അപ്രീലിയ ഇന്ത്യ SR125-ലെ ഫീച്ചര്‍ ലിസ്റ്റും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, മുന്‍വശത്ത് ഒരു എല്‍ഇഡി ഹെഡ്‌ലൈറ്റാണ് ഇത്തവണ നല്‍കുന്നത്.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

പുതുക്കിയ കോക്ക്പിറ്റില്‍ ഇപ്പോള്‍ SXR125-ലെ യൂണിറ്റിന് സമാനമായ പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഉപയോഗിക്കുന്നത്. ടോപ്പ് സ്പീഡ് റെക്കോര്‍ഡര്‍, ശരാശരി സ്പീഡ് റെക്കോര്‍ഡര്‍, ടാക്കോമീറ്റര്‍, സ്പീഡോമീറ്റര്‍, ഓഡോമീറ്റര്‍, രണ്ട് ട്രിപ്പ് മീറ്റര്‍, ഇന്ധനക്ഷമത തുടങ്ങിയ വിവരങ്ങള്‍ പുതിയ കണ്‍സോള്‍ പായ്ക്ക് ചെയ്യുന്നു.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

അതേസമയം പുതിയ കണ്‍സോള്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി നഷ്ടപ്പെടുത്തുന്നു. SR സീരീസിന്റെ 125 സിസി വേരിയന്റില്‍ 160 സിസി ശ്രേണിയിലെ ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റത്തിന് പകരം കംമ്പെയ്ന്‍ഡ് ബ്രേക്കിംഗ് സിസ്റ്റത്തിന്റെ രൂപത്തില്‍ സുരക്ഷ ഫീച്ചര്‍ പായ്ക്ക് ചെയ്തിരിക്കുന്നത്.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

എഞ്ചിന്‍

മെക്കാനിക്കല്‍ സ്‌പെസിഫിക്കേഷനുകള്‍ പരിശോധിച്ചാല്‍, ബിഎസ് VI നവീകരണത്തോടെയുള്ള 124.45 സിസി സിംഗിള്‍-സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, ത്രീ-വാല്‍വ് എഞ്ചിന്‍ നിലനിര്‍ത്തിയിട്ടുണ്ട്.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഈ യൂണിറ്റ് 7,700 rpm-ല്‍ 9.78 bhp കരുത്തും 6,000 rpm-ല്‍ 9.70 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. മോട്ടോര്‍ ഒരു CVT ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

ഹാര്‍ഡ്‌വെയര്‍

പുതിയ SR125-ലെ ഹാര്‍ഡ്‌വെയര്‍ അതിന്റെ മുന്‍ഗാമിയുടേതിന് സമാനമായി തന്നെ മുന്നോട്ട് കൊണ്ടുപോകുന്നു. അതിനാല്‍, സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത് മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഒരൊറ്റ സ്പ്രിംഗും ആണ്.

സ്‌പോര്‍ട്ടി ഭാവത്തോടെ Aprilia SR125 എത്തി; പ്രധാന ഹൈലൈറ്റുകള്‍ ഇതൊക്കെ

സുരക്ഷയ്ക്കായി മുന്‍വശത്ത് ഒരു ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഒരു ഡ്രം യൂണിറ്റുമാണ് കമ്പനി നല്‍കിയിരിക്കുന്നത്. ട്യൂബ്‌ലെസ് ടയറുകളില്‍ ഘടിപ്പിച്ച 14 ഇഞ്ച് അലോയ് വീലുകളാണ് സ്‌കൂട്ടറിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Find here some top highlights in new aprilia sr 125
Story first published: Wednesday, November 17, 2021, 16:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X