ഹീറോയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഒരുങ്ങുന്നത് ഗോഗോറോ വിവയെ അടിസ്ഥാനമാക്കിയോ?

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പും ഇലക്‌ട്രിക് മോഡലുകളുടെ വികസനത്തിലേക്ക് പ്രവേശിക്കുകയാണ്. തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ അടുത്ത വർഷം തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് പദ്ധതിയും.

ഹീറോയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഒരുങ്ങുന്നത് ഗോഗോറോ വിവയെ അടിസ്ഥാനമാക്കിയോ?

അതിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിൽ പുതിയ സാങ്കേതികവിദ്യകളും ഉൽ‌പ്പന്നങ്ങളും വികസിപ്പിക്കുന്നതിന് ഹീറോ മോട്ടോകോർപ് തായ്‌വാനിലെ ഗോഗോറയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.

ഹീറോയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഒരുങ്ങുന്നത് ഗോഗോറോ വിവയെ അടിസ്ഥാനമാക്കിയോ?

ഇന്ത്യയിൽ ബാറ്ററി സ്വാപ്പിംഗ് സാങ്കേതികവിദ്യ അവതരിപ്പിക്കാനും കമ്പനി ഇവരുടെ സഹായം സ്വീകരിക്കും. തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ മറ്റ് വാഹന നിർമാതാക്കളുമായി ചേർന്ന് ഗോഗോറോ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കുന്നുണ്ട്.

MOST READ: കൊവിഡ് പ്രതിസന്ധി; ഫ്രീ സർവ്വീസ് വാറണ്ടി കാലയളവുകൾ നീട്ടി നൽകി യമഹ

ഹീറോയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഒരുങ്ങുന്നത് ഗോഗോറോ വിവയെ അടിസ്ഥാനമാക്കിയോ?

അതോടൊപ്പം തന്നെ ഗോഗോറോ സ്വന്തം ബ്രാൻഡിന് കീഴിലും ഇവി സ്കൂട്ടറുകൾ വിൽക്കുന്നുണ്ട്. ആദ്യം മുതൽ ഒരു സ്കൂട്ടർ വികസിപ്പിക്കുമോ അതോ ഗോഗോറോയിൽ മോഡലുകളെ അടിസ്ഥാനമാക്കി ഒരു പുതിയ സ്കൂട്ടറിനെ പരിചയപ്പെടുത്തുമോ എന്ന് ഹീറോ വ്യക്തമാക്കിയിട്ടില്ല.

ഹീറോയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഒരുങ്ങുന്നത് ഗോഗോറോ വിവയെ അടിസ്ഥാനമാക്കിയോ?

എന്നാൽ തായ്‌വാൻ കമ്പനി തങ്ങളുടെ വിവ ഇലക്ട്രിക് സ്കൂട്ടറിനായി ഇന്ത്യയിൽ പേറ്റന്റ് നൽകിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഡിസൈനും വിവ എന്ന പേരും ഇതിൽ ഉൾപ്പെടുന്നു. ഭാരം കുറഞ്ഞ സ്കൂട്ടറാണ് ഗോഗോറോ വിവ.

MOST READ: ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ ഇപ്പോള്‍ വാങ്ങാം; ബുക്കിംഗ് പുനരാരംഭിച്ച് ബജാജ്

ഹീറോയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഒരുങ്ങുന്നത് ഗോഗോറോ വിവയെ അടിസ്ഥാനമാക്കിയോ?

ഇത് ലൈറ്റ്‌വെയ്‌റ്റ് ഇലക്ട്രിക് പതിപ്പാണ്. കീലെസ്, ബേസിക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ സ്കൂട്ടർ ലഭ്യമാണ്. ഗോഗോറോ വിവയുടെ ഇലക്ട്രിക് മോട്ടോർ 3 കിലോവാട്ട് പവറും 115 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

ഹീറോയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഒരുങ്ങുന്നത് ഗോഗോറോ വിവയെ അടിസ്ഥാനമാക്കിയോ?

ഈ സ്കൂട്ടറിന് 85 കിലോമീറ്റർ വൈദ്യുത ശ്രേണിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വെറും 80 കിലോഗ്രാം ഭാരം മാത്രമാണ് ഈ മോഡലിനുള്ളത്. സവിശേഷതകളുടെ കാര്യത്തിൽ സ്കൂട്ടറിന് എൽഇഡി ഹെഡ്‌ലാമ്പ്, സ്മാർട്ട് സെൻസറുകൾ തുടങ്ങിയ സംവിധാനങ്ങളെല്ലാം ഉണ്ട്.

MOST READ: ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങനാവുന്ന മൂന്ന് ക്രൂയിസർ മോട്ടോർസൈക്കിളുകൾ

ഹീറോയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഒരുങ്ങുന്നത് ഗോഗോറോ വിവയെ അടിസ്ഥാനമാക്കിയോ?

കൂടാതെ സിൻക്രണൈസ്‌ഡ് ബ്രേക്കിംഗ് സിസ്റ്റം, ഡ്യുവൽ ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകൾ, ബാക്ക്ലൈറ്റിനൊപ്പം സിംഗിൾ കളർ എൽസിഡി നെഗറ്റീവ് ഡിസ്പ്ലേ, ഫിക്സഡ് സ്റ്റെപ്പ് ബാർ, യുഎസ്ബി ചാർജിംഗ് പോർട്ട് തുടങ്ങിയവ സവിശേഷതകളും ലഭിക്കുന്നു.

ഹീറോയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഒരുങ്ങുന്നത് ഗോഗോറോ വിവയെ അടിസ്ഥാനമാക്കിയോ?

1,680 മില്ലീമീറ്റർ നീളവും 630 മില്ലീമീറ്റർ വീതിയും 1,050 മില്ലിമീറ്റർ ഉയരവും 1,164 മില്ലിമീറ്റർ വീൽബേസുമാണ് ഗോഗോറോ വിവയുടെ പ്രത്യേകത. ഇതിന് 740 മില്ലിമീറ്ററാണ് സീറ്റ് ഉയരവും. ഈ ലൈറ്റ്‌വെയ്റ്റ് മോഡലിനെ ഹീറോയുടെ ബ്രാൻഡിംഗിൽ അവതരിപ്പിക്കാനാണ് സാധ്യത.

ഹീറോയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ ഒരുങ്ങുന്നത് ഗോഗോറോ വിവയെ അടിസ്ഥാനമാക്കിയോ?

ടിവിഎസും ബജാജും ഇതിനകം തന്നെ ഐക്യുബ്, ചേതക് ഇലക്ട്രിക് എന്നിവ നമ്മുടെ വിപണിയിൽ അവതരിപ്പിച്ചതിനാൽ ഹീറോ മോട്ടോകോർപ് ഇലക്ട്രിക് വെഹിക്കിൾ വിഭാഗത്തിൽ ചേരുന്ന ഏറ്റവും പുതിയ നിർമാതാക്കളായിരിക്കും.

Most Read Articles

Malayalam
English summary
Gogoro VIVA Trademarked In India Could Be The New Hero Electric Scooter. Read in Malayalam
Story first published: Friday, May 14, 2021, 13:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X